ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് ആശംസകൾ നേരുകയും ഇന്ത്യയുടെ സമ്പന്നവും ഊർജ്ജസ്വലവുമായ കൈത്തറി പാരമ്പര്യത്തെ ആഘോഷിക്കുകയും ചെയ്തു. രാജ്യത്തെ നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും നൈപുണ്യം, സർഗ്ഗാത്മകത, അർപ്പണബോധം എന്നിവയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചു. തലമുറകളായി അവർ തങ്ങളുടെ കരകൗശലത്തിലൂടെ ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഗ്രാമീണ ശാക്തീകരണം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാട് എന്നിവയുടെ പ്രധാന സ്തംഭമായി കൈത്തറി മേഖലയെ വിശേഷിപ്പിച്ച ശ്രീ മോദി, ഈ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ഗവൺമെന്റിൻ്റെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ട കൈത്തറി ഉൽപ്പന്നങ്ങളും GRWM വീഡിയോകളും പങ്കിടാൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി 'X'ൽ പോസ്റ്റ് ചെയ്തു:
ദേശീയ കൈത്തറി ദിനമായ ഇന്ന് ഇന്ത്യയുടെ സമ്പന്നവും ഊർജ്ജസ്വലവുമായ കൈത്തറി പാരമ്പര്യത്തെ നാം ആഘോഷിക്കുന്നു. നമ്മുടെ നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും നൈപുണ്യം, സർഗ്ഗാത്മകത, അർപ്പണബോധം എന്നിവയെ നാം ആദരമർപ്പിക്കുന്നു. തലമുറകളായി അവർ നമ്മുടെ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമീണ ശാക്തീകരണം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കൽ എന്നിവയുടെ പ്രധാന സ്തംഭമായ കൈത്തറി മേഖലയെ നമ്മുടെ ഗവൺമെന്റ് പിന്തുണയ്ക്കുന്നത് തുടരും.
#NationalHandloomDay എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട കൈത്തറി ഉൽപ്പന്നങ്ങളും GRWM വീഡിയോകളും പങ്കിടുക, ഇത് ഈ മേഖലയുമായി ബന്ധപ്പെട്ടവർക്ക് പ്രചോദനമാകും.
Today, on National Handloom Day, we celebrate India’s rich and vibrant handloom heritage. We also salute the skill, creativity and dedication of our weavers and artisans. For generations, they have preserved and enriched our traditions.
— Narendra Modi (@narendramodi) August 7, 2026
Our Government will keep supporting the…


