എൻസിസി പൂർവ്വ വിദ്യാർത്ഥി സംഘടനയെ സമ്പന്നമാക്കാൻ എൻസിസിപൂർവ്വ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു

എൻസിസി ദിനത്തിൽ എൻസിസി കേഡറ്റുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാജ്യത്തുടനീളമുള്ള എൻസിസി പൂർവ്വ വിദ്യാർത്ഥികളോട് അവരുടെ പിന്തുണയും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും നൽകി എൻസിസി അലുംനി അസോസിയേഷനെ സമ്പന്നമാക്കാൻ ശ്രീ മോദി അഭ്യർത്ഥിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"എൻസിസി ദിനത്തിൽ ആശംസകൾ. "ഐക്യവും അച്ചടക്കവും" എന്ന മുദ്രാവാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യയിലെ യുവാക്കൾക്ക് അവരുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയാനും രാഷ്ട്ര നിർമ്മാണത്തിന് സംഭാവന നൽകാനും എൻസിസി മികച്ച അനുഭവം നൽകുന്നു. ജനുവരിയിൽ നടന്ന ഈ വർഷത്തെ എൻസിസി റാലിയിലെ എന്റെ പ്രസംഗം ഇതാ:

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഝാൻസിയിലെ 'രാഷ്ട്ര രക്ഷാ സമർപ്പൺ പർവ്' സമയത്ത്, എൻസിസി അലുമ്‌നി അസോസിയേഷന്റെ ആദ്യ അംഗമായി രജിസ്റ്റർ ചെയ്യാൻ എനിക്ക് ബഹുമതി ലഭിച്ചു. എൻ.സി.സി.യുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരാനുള്ള ശ്ലാഘനീയമായ ശ്രമമാണ് പൂർവവിദ്യാർഥി സംഘടനയുടെ രൂപീകരണം.

ഇന്ത്യയിലുടനീളമുള്ള എൻസിസി പൂർവ്വ വിദ്യാർത്ഥികളോട് അവരുടെ പിന്തുണയും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും നൽകി എൻസിസി അലുംനി അസോസിയേഷനെ സമ്പന്നമാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എൻസിസി അനുഭവം കൂടുതൽ ഊർജ്ജസ്വലവും അർത്ഥപൂർണ്ണവുമാക്കാൻ കേന്ദ്ര  ഗവൺമെന്റ് നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

https://t.co/CPMGLryRXX"

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Centre Earns Rs 800 Crore From Selling Scrap Last Month, More Than Chandrayaan-3 Cost

Media Coverage

Centre Earns Rs 800 Crore From Selling Scrap Last Month, More Than Chandrayaan-3 Cost
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 നവംബർ 9
November 09, 2025

Citizens Appreciate Precision Governance: Welfare, Water, and Words in Local Tongues PM Modi’s Inclusive Revolution