മതുവാ ധർമ്മ മേളയിൽ പങ്കെടുക്കുന്നവർക്കും ഭക്തർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. പൂർണ്ണ ബ്രഹ്മ ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തിയുമായി ബന്ധപ്പെട്ടതാണ് ഈ സവിശേഷ ചടങ്ങ്. "ഞാൻ അദ്ദേഹത്തിന് ‌വിനീതമായി പ്രണാമമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളും ബോധനങ്ങളും നിരവധി ആളുകൾക്ക് കരുത്തും പ്രതീക്ഷയും നൽകുന്നത് തുടരുന്നു. അന്തസ്സിനും സമത്വത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കരുത്തുറ്റ ഒരു പ്രസ്ഥാനത്തിന് അവ ഉണർവ് നൽകി. നീതിയുടെയും സൗഹൃദത്തിന്റെയും കൂട്ടായ ഉന്നമനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു", ശ്രീ മോദി പറഞ്ഞു.
മതുവ സംസ്കാരത്തിന്റെ സമ്പന്നവും ഊർജ്ജസ്വലവുമായ പാരമ്പര്യങ്ങൾ ആഴത്തിലുള്ള ആത്മീയ കരുത്തിനെയും സമത്വത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെ കൂടുതൽ സമ്പന്നമാക്കുന്നു. "കഴിഞ്ഞ ഒരു പതിറ്റാണ്ടായി മതുവ സമുദായത്തിന്റെ ക്ഷേമത്തിനും ശാക്തീകരണത്തിനും അന്തസ്സിനും വേണ്ടി നമ്മുടെ ​ഗവൺമെന്റ് ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"മതുവ ധർമ്മ മേളയിൽ പങ്കെടുക്കുന്നവർക്കും ഭക്തർക്കും എന്റെ ഹൃദയംഗമമായ ഭാവുകങ്ങളും ആശംസകളും.
പൂർണ്ണ ബ്രഹ്മ ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തിയുമായി ബന്ധപ്പെട്ടതാണ് ഈ സവിശേഷ ചടങ്ങ്. അദ്ദേഹത്തിന് ഞാൻ എന്റെ വിനീതമായ പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളും ബോധനങ്ങളും നിരവധി ആളുകൾക്ക് കരുത്തും പ്രതീക്ഷയും നൽകുന്നത് തുടരുന്നു. അന്തസ്സിനും സമത്വത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കരുത്തുറ്റ ഒരു പ്രസ്ഥാനത്തെ അവ ഉണർത്തി. നീതിയുടെയും ഐക്യത്തിന്റെയും കൂട്ടായ ഉന്നമനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു.
മതുവ സംസ്കാരത്തിന്റെ സമ്പന്നവും ഊർജ്ജസ്വലവുമായ പാരമ്പര്യങ്ങൾ ആഴത്തിലുള്ള ആത്മീയ കരുത്തിനെയും സമത്വത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെ കൂടുതൽ സമ്പന്നമാക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മതുവ സമുദായത്തിന്റെ ക്ഷേമത്തിനും ശാക്തീകരണത്തിനും അന്തസ്സിനും വേണ്ടി നമ്മുടെ ഗവൺമെന്റ് ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്.”

 

 

“মতুয়া ধর্মমেলায় আগত সমস্ত ভক্ত এবং অংশগ্রহণকারীদের জানাই আমার আন্তরিক শুভেচ্ছা ও অভিনন্দন।

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
In Photos: PM Narendra Modi Prays At Kashi Vishwanath, Holds Trishul-Damru

Media Coverage

In Photos: PM Narendra Modi Prays At Kashi Vishwanath, Holds Trishul-Damru
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 30
April 30, 2026

Investment Magnet India: PLI Triumphs, FTA Deals & Defence Milestones — How PM Modi’s Vision is Reshaping the Nation