കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് കർണാടകയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
കർണാടകയിലെ ജനങ്ങൾ മികവിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ കീർത്തികേട്ടവരാണെന്നും, അവയുടെ അന്തസ്സത്തയെയാണ് ഇന്നത്തെ ദിനം നാം ആഘോഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സാഹിത്യം, കല, സംഗീതം തുടങ്ങിയ മേഖലകളിൽ പ്രതിഫലിക്കുന്ന സംസ്ഥാനത്തിന്റെ മികച്ച സംസ്കാരത്തെയും ഈ ദിനം പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ജ്ഞാനത്തിൽ വേരൂന്നിയ പുരോഗതിയുടെ ചൈതന്യമാണ് കർണാടക ഉൾക്കൊള്ളുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
”കന്നഡ രാജ്യോത്സവം ആഘോഷിക്കുന്ന വേളയിൽ, കർണാടകയിലെ ജനങ്ങളുടെ പര്യായപദമായ മികവിന്റെയും കഠിനാധ്വാനത്തിന്റെയും അന്തസ്സത്തയെയാണ് നാം ആഘോഷിക്കുന്നത്. സാഹിത്യം, കല, സംഗീതം എന്നിവയിലും മറ്റും പ്രതിഫലിക്കുന്ന കർണാടകയുടെ മികച്ച സംസ്കാരത്തെയും നാം ആഘോഷിക്കുന്നു. ജ്ഞാനത്തിൽ വേരൂന്നിയ പുരോഗതിയുടെ ചൈതന്യമാണ് സംസ്ഥാനം ഉൾക്കൊള്ളുന്നത്. സംസ്ഥാനത്തെ ജനങ്ങൾ സന്തുഷ്ടരും ആരോഗ്യവാന്മാരുമായിരിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”
Today, when we mark Kannada Rajyotsava, we celebrate the spirit of excellence and industrious nature that the people of Karnataka are synonymous with. We also celebrate the outstanding culture of Karnataka, reflected in its literature, art, music and more. The state embodies the…
— Narendra Modi (@narendramodi) November 1, 2025
“ಇಂದು, ನಾವು ಕನ್ನಡ ರಾಜ್ಯೋತ್ಸವವನ್ನು ಆಚರಿಸುತ್ತಿರುವಾಗ, ಕರ್ನಾಟಕದ ಜನರಿಗೆ ಪ್ರತೀಕವಾಗಿರುವ ಶ್ರೇಷ್ಠತೆ ಮತ್ತು ಶ್ರಮಶೀಲ ಸ್ವಭಾವವನ್ನು ನಾವು ಆಚರಿಸುತ್ತೇವೆ. ಸಾಹಿತ್ಯ, ಕಲೆ, ಸಂಗೀತ ಮತ್ತಿತರ ಕ್ಷೇತ್ರಗಳಲ್ಲಿ ಪ್ರತಿಫಲಿಸುವ ಕರ್ನಾಟಕದ ಶ್ರೀಮಂತ ಸಂಸ್ಕೃತಿಯನ್ನು ಸಹ ನಾವು ಆಚರಿಸುತ್ತೇವೆ. ಈ ರಾಜ್ಯವು ಜ್ಞಾನದಲ್ಲಿ ಅಡಗಿರುವ ಪ್ರಗತಿಯ ಮನೋಭಾವವನ್ನು ಪ್ರತಿಬಿಂಬಿಸುತ್ತದೆ. ರಾಜ್ಯದ ಜನರು ಸಂತೋಷ ಮತ್ತು ಆರೋಗ್ಯದಿಂದ ಇರಲಿ ಎಂದು ನಾನು ಪ್ರಾರ್ಥಿಸುತ್ತೇನೆ.”
ಇಂದು, ನಾವು ಕನ್ನಡ ರಾಜ್ಯೋತ್ಸವವನ್ನು ಆಚರಿಸುತ್ತಿರುವಾಗ, ಕರ್ನಾಟಕದ ಜನರಿಗೆ ಪ್ರತೀಕವಾಗಿರುವ ಶ್ರೇಷ್ಠತೆ ಮತ್ತು ಶ್ರಮಶೀಲ ಸ್ವಭಾವವನ್ನು ನಾವು ಆಚರಿಸುತ್ತೇವೆ. ಸಾಹಿತ್ಯ, ಕಲೆ, ಸಂಗೀತ ಮತ್ತಿತರ ಕ್ಷೇತ್ರಗಳಲ್ಲಿ ಪ್ರತಿಫಲಿಸುವ ಕರ್ನಾಟಕದ ಶ್ರೀಮಂತ ಸಂಸ್ಕೃತಿಯನ್ನು ಸಹ ನಾವು ಆಚರಿಸುತ್ತೇವೆ. ಈ ರಾಜ್ಯವು ಜ್ಞಾನದಲ್ಲಿ ಅಡಗಿರುವ ಪ್ರಗತಿಯ…
— Narendra Modi (@narendramodi) November 1, 2025


