1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമ്പദ്‌വ്യവസ്ഥയും തൊഴിലവസരങ്ങളും ഉയർത്തുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തും

ഗുജറാത്ത് ഗവണ്മെന്റ് സെമി കണ്ടക്ടറുകളുടെയും ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റിന്റെയും നിർമ്മാണത്തിനായി വേദാന്ത-ഫോക്‌സ്‌കോൺ ഗ്രൂപ്പുമായി  1.54 ലക്ഷം കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ   പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

നിക്ഷേപം സമ്പദ്‌വ്യവസ്ഥയെയും തൊഴിലവസരങ്ങളെയും ഉത്തേജിപ്പിക്കുന്നതിന് കാര്യമായ സ്വാധീനം ചെലുത്തുമെന്നും അനുബന്ധ വ്യവസായങ്ങൾക്കായി ഒരു വലിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും അതുവഴി നമ്മുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ   സഹായിക്കുന്നതിനും ഉതകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഈ ധാരണാപത്രം ഇന്ത്യയുടെ സെമി-കണ്ടക്ടർ നിർമ്മാണ അഭിലാഷങ്ങളെ ത്വരിതപ്പെടുത്തുന്ന ഒരു സുപ്രധാന ചുവടുവെപ്പാണ്. 1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമ്പദ്‌വ്യവസ്ഥയും തൊഴിലവസരങ്ങളും ഉയർത്തുന്നതിന് കാര്യമായ സ്വാധീനം ചെലുത്തും. ഇത് അനുബന്ധ വ്യവസായങ്ങൾക്കായി ഒരു വലിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും നമ്മുടെ  എംഎസ്എംഇകളെ സഹായിക്കുകയും ചെയ്യും."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi

Media Coverage

Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 15
April 15, 2026

From Temples to Turbines: PM Modi’s Blueprint for a Culturally Rooted, Economically Explosive Viksit Bharat