പിഎംഎൻആർഎഫിൽ നിന്ന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ  ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് വേണ്ടിയുള്ള  രക്ഷാപ്രവർത്തനങ്ങൾ  നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പാക്കി.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (PMNRF) 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:

"മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു ഫാക്ടറിയിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാ- ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുകയാണ്.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും"

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches ORV Sagar Manthan, boosting ocean research fleet

Media Coverage

India launches ORV Sagar Manthan, boosting ocean research fleet
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 10
September 10, 2026

Beyond Metros, Beyond Borders: How India Is Rewriting Its Growth Story Under PM Modi