പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കുകയും ചരിത്രപരമായ ഗാസ സമാധാനപദ്ധതിയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
സംഭാഷണത്തിനിടെ, നിലവിലെ വ്യാപാരചർച്ചകളിൽ കൈവരിച്ച മികച്ച പുരോഗതി ഇരുനേതാക്കളും അവലോകനംചെയ്തു. ഉഭയകക്ഷിസഹകരണത്തിനു കൂടുതൽ കരുത്തേകാൻ വരും ആഴ്ചകളിൽ വളരെയടുത്ത ബന്ധം നിലനിർത്താൻ ഇരുവരും ധാരണയായി.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു. ചരിത്രപരമായ ഗാസ സമാധാനപദ്ധതിയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. വ്യാപാരചർച്ചകളിൽ കൈവരിച്ച മികച്ച പുരോഗതിയും അവലോകനം ചെയ്തു. വരും ആഴ്ചകളിൽ വളരെയടുത്ത ബന്ധം നിലനിർത്താൻ ധാരണയായി.
@POTUS
@realDonaldTrump”
Spoke to my friend, President Trump and congratulated him on the success of the historic Gaza peace plan. Also reviewed the good progress achieved in trade negotiations. Agreed to stay in close touch over the coming weeks. @POTUS @realDonaldTrump
— Narendra Modi (@narendramodi) October 9, 2025


