രാജ്യത്ത് തിരഞ്ഞെടുപ്പ് വിജയകരമായും സമാധാനപരമായും നടത്തിയതിന് നേപ്പാളിലെ ജനങ്ങളെയും ഗവൺമെന്റിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
നേപ്പാളിലെ ജനങ്ങൾ വലിയ ആവേശത്തോടെ തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നത് കാണുന്നത് സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിജയകരമായ ഈ തിരഞ്ഞെടുപ്പ് നേപ്പാളിന്റെ ജനാധിപത്യ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലും അഭിമാനകരമായ നിമിഷവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അടുത്ത സുഹൃത്തും അയൽരാജ്യവും എന്ന നിലയിൽ, പങ്കിട്ട സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയുടെ പുതിയ ഉയരങ്ങളിലെത്താൻ നേപ്പാളിലെ ജനങ്ങളുമായും പുതിയ ഗവൺമെന്റുമായും ചേർന്ന് പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
“ തിരഞ്ഞെടുപ്പ് വിജയകരമായും സമാധാനപരമായും നടത്തിയതിന് നേപ്പാളിലെ ജനങ്ങളെയും ഗവൺമെന്റിനെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. എന്റെ നേപ്പാളി സഹോദരിസഹോദരന്മാർ ഇത്ര ആവേശത്തോടെ തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്.
ഈ ചരിത്രനാഴികക്കല്ല് നേപ്പാളിന്റെ ജനാധിപത്യ പ്രയാണത്തിലെ അഭിമാന നിമിഷമാണ്.
അടുത്ത സുഹൃത്തും അയൽരാജ്യവും എന്ന നിലയിൽ, പങ്കിട്ട സമാധാനം, പുരോഗതി, അഭിവൃദ്ധി എന്നിവയുടെ പുതിയ ഉയരങ്ങളിലെത്താൻ നേപ്പാളിലെ ജനങ്ങളുമായും അവരുടെ പുതിയ ഗവൺമെന്റുമായും ചേർന്ന് പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു.”
I warmly congratulate the people and Government of Nepal on the successful and peaceful conduct of elections. It is heartening to see my Nepali sisters and brothers exercise their democratic rights so vibrantly.
— Narendra Modi (@narendramodi) March 7, 2026
This historic milestone is a proud moment in Nepal’s democratic…
सफलतापूर्वक र शान्तिपूर्ण रूपमा निर्वाचन सम्पन्न भएकोमा म नेपालका जनता र सरकारलाई हार्दिक बधाई दिन चाहन्छु। मेरा नेपाली दिदीबहिनी तथा दाजुभाइहरूले आफ्नो लोकतान्त्रिक अधिकार यति जीवन्त रूपमा प्रयोग गरेको देख्न पाउँदा अत्यन्तै खुशी लागेको छ।
— Narendra Modi (@narendramodi) March 7, 2026
यो ऐतिहासिक उपलब्धि नेपालको…


