ഹംഗറിയിലെ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയത്തിൽ പീറ്റർ മഗ്യാറിനെയും ടിസ്സ പാർട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

ഇന്ത്യയും ഹംഗറിയും തമ്മിൽ ആഴത്തിലുള്ള സൗഹൃദവും പങ്കിട്ട മൂല്യങ്ങളും ശാശ്വതമായ പരസ്പര ബഹുമാനവും നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു മേഖലകളിലെയും ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനുമായി ഇന്ത്യ-ഇയു (EU) തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും മഗ്യാറുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പീറ്റർ മഗ്യാറിനും ടിസ്സ പാർട്ടിക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ആഴത്തിലുള്ള സൗഹൃദത്താലും പങ്കിട്ട മൂല്യങ്ങളാലും ശാശ്വതമായ പരസ്പര ബഹുമാനത്താലും ബന്ധിക്കപ്പെട്ടവരാണ് ഇന്ത്യയും ഹംഗറിയും. നമ്മുടെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പങ്കിട്ട സമൃദ്ധിക്കും ക്ഷേമത്തിനുമായി സുപ്രധാനമായ ഇന്ത്യ-ഇയു (EU) തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും താങ്കളുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

@magyarpeterMP"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Scan, withdraw, done: EPFO 3.0 plans instant PF access via ATMs and UPI

Media Coverage

Scan, withdraw, done: EPFO 3.0 plans instant PF access via ATMs and UPI
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 28
May 28, 2026

A Stronger, Greener, Prouder India: 12 Years of PM Modi’s Bold Reforms Driving Growth, Innovation & Inclusive Progress