പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബനീസിനെ അഭിനന്ദനങ്ങൾ അറിയിച്ചു.
എക്‌സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
”ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബനീസിന് അഭിനന്ദനങ്ങൾ! ഈ കരുത്തുറ്റ ജനവിധി ഓസ്‌ട്രേലിയൻ ജനതയ്ക്കു താങ്കളുടെ നേതൃത്വത്തിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നതാണ്. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇന്തോ-പസഫിക്കിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കായുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടുപോകുന്നതിനും ഒരുമിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
Congratulations @AlboMP on your resounding victory and re-election as Prime Minister of Australia! This emphatic mandate indicates the enduring faith of the Australian people in your leadership. I look forward to working together to further deepen the India-Australia…
— Narendra Modi (@narendramodi) May 3, 2025


