ലിവർപൂളിൽ നടന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് - 2025 ൽ, 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ന് നേടിയ അഭിമാനകരമായ വിജയത്തിന് ഇന്ത്യൻ ബോക്സർ മിനാക്ഷിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സമൂഹ മാധ്യമമായ എക്‌സിൽ രേഖപ്പെടുത്തിയ ഒരു സന്ദേശത്തിൽ പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു:
"ലിവർപൂളിൽ നടന്ന ഈ വർഷത്തെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച മിനാക്ഷിയെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു! 48 കിലോഗ്രാം വിഭാഗത്തിൽ അവർ സ്വർണം നേടി. അവരുടെ വിജയവും ദൃഢനിശ്ചയവും ഇന്ത്യൻ അത്‌ലറ്റുകൾക്ക് വളരെയധികം പ്രചോദനം നൽകുന്നു. അവരുടെ വരാനിരിക്കുന്ന ശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു."
Proud of Minakshi on her outstanding performance at the 2025 World Boxing Championships in Liverpool! She brings home the Gold in the 48kg category. Her success and determination are very motivating for Indian athletes. Wishing her the very best for her upcoming endeavours. pic.twitter.com/zgcCQvxIIO
— Narendra Modi (@narendramodi) September 14, 2025


