പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്ചിയുമായി ഊഷ്മളമായ സംഭാഷണം നടത്തി.
പ്രധാനമന്ത്രി ശ്രീ മോദി ജാപ്പനീസ് പ്രധാനമന്ത്രി തകായ്ചിയെ അധികാരമേറ്റതിന് അഭിനന്ദിക്കുകയും അവരുടെ വിജയകരമായ കാലാവധിക്ക് ആശംസകൾ നേരുകയും ചെയ്തു.
സാമ്പത്തിക സുരക്ഷ, പ്രതിരോധ സഹകരണം, ടാലൻ്റ് മൊബിലിറ്റി എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ പൊതുവായ കാഴ്ചപ്പാടിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ശക്തമായ ഇന്ത്യ-ജപ്പാൻ ബന്ധം അത്യാവശ്യമാണെന്ന് ഇരു നേതാക്കളും അംഗീകരിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്ചിയുമായി ഊഷ്മളമായ സംഭാഷണം നടത്തി. അധികാരമേറ്റതിൽ അവരെ അഭിനന്ദിക്കുകയും സാമ്പത്തിക സുരക്ഷ, പ്രതിരോധ സഹകരണം, ടാലൻ്റ് മൊബിലിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ പൊതുവായ കാഴ്ചപ്പാടിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ശക്തമായ ഇന്ത്യ-ജപ്പാൻ ബന്ധങ്ങൾ അത്യാവശ്യമാണെന്ന് ഞങ്ങൾ സമ്മതിച്ചു.”
Had a warm conversation with Sanae Takaichi, Prime Minister of Japan. Congratulated her on assuming office and discussed our shared vision for advancing the India-Japan Special Strategic and Global Partnership, with focus on economic security, defence cooperation and talent…
— Narendra Modi (@narendramodi) October 29, 2025


