ചരിത്രംകുറിച്ച നൂറാം വിക്ഷേപണത്തിന് ഐഎസ്ആർഒയെ ​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ ശാസ്ത്രജ്ഞരുടെയും എൻജിനിയർമാരുടെയും കാഴ്ചപ്പാട്, അർപ്പണബോധം, പ്രതിജ്ഞാബദ്ധത എന്നിവ വ്യക്തമാക്കുന്ന അവിശ്വസനീയമായ നാഴികക്കല്ലാണിതെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

ഇന്ത്യയുടെ ബഹിരാകാശയാത്രയിൽ സ്വകാര്യമേഖലയുടെ വർധിച്ചുവരുന്ന പങ്കിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ബഹിരാകാശ പര്യവേക്ഷണത്തിൽ രാജ്യം തുടർന്നും പുതിയ ഉയരങ്ങൾ കൈവരിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ചരിത്രംകുറിച്ച നൂറാം വിക്ഷേപണത്തിന് ഐഎസ്ആർഒയ്ക്ക് @isro അഭിനന്ദനങ്ങൾ!

അവിശ്വസനീയമായ ഈ നാഴികക്കല്ല് നമ്മുടെ ശാസ്ത്രജ്ഞരുടെയും എൻജിനിയർമാരുടെയും കാഴ്ചപ്പാടും അർപ്പണബോധവും പ്രതിജ്ഞാബദ്ധതയും വ്യക്തമാക്കുന്നു.

സ്വകാര്യമേഖല കൈകോർക്കുന്നതോടെ ഇന്ത്യയുടെ ബഹിരാകാശപ്രയാണം തുടർന്നും പുതിയ ഉയരങ്ങൾ കീഴടക്കും.”​

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rs 6,000 Crore Earned, 12.33 Crore Sq Ft Freed: Inside Government's Big Clean-Up

Media Coverage

Rs 6,000 Crore Earned, 12.33 Crore Sq Ft Freed: Inside Government's Big Clean-Up
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 24
August 24, 2026

Beyond Announcements: Real Milestones Proving India’s Rise Across Defence, Tech & Economy Under the Leadership of PM Modi