സുനിത വില്യംസും ക്രൂ9 ബഹിരാകാശയാത്രികരും സ്ഥിരോത്സാഹം എന്താണെന്ന് വീണ്ടും നമുക്ക് കാട്ടിത്തന്നു: പ്രധാനമന്ത്രി

സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെയുള്ള ക്രൂ-9 ബഹിരാകാശയാത്രികർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ക്രൂ-9 ബഹിരാകാശയാത്രികരുടെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും ബഹിരാകാശ പര്യവേക്ഷണത്തിലുള്ള അവരുടെ സംഭാവനയെയും ശ്രീ മോദി പ്രശംസിച്ചു.

മനുഷ്യശേഷിയുടെ പരിധികൾ മറികടന്ന് സ്വപ്നം കാണാനും ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുമുള്ള ധൈര്യം കാണിക്കുക എന്നതാണ് ബഹിരാകാശ പര്യവേക്ഷണമെന്ന് ശ്രീ മോദി പറഞ്ഞു. ഒരു വഴികാട്ടിയായും പ്രതീകമായും സുനിത വില്യംസ് തന്റെ കരിയറിൽ ഉടനീളം ഈ ഉത്സാഹത്തെ ഉദാത്തമാക്കിത്തീർത്തു.

എക്‌സിലെ ഒരു സന്ദേശത്തിൽ പ്രധാനമന്ത്രി കുറിച്ചു ;

“സ്വാഗതം, #Crew9! ഭൂമിയ്ക്ക് നിങ്ങളുടെ അഭാവമുണ്ടായിരുന്നു.

അവരുടേത്, ധൈര്യത്തിന്റെയും മനഃശക്തിയുടെയും അതിരില്ലാത്ത മനുഷ്യോത്സഹത്തിന്റെയും പരീക്ഷണമായിരുന്നു. സുനിത വില്യംസും #Crew9 ബഹിരാകാശയാത്രികരും വീണ്ടും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാട്ടിത്തന്നു. അജ്ഞാതവും വിശാലവുമായ ലോകത്തിനുമുന്നിൽ അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യം ദശലക്ഷക്കണക്കിന് ആളുകളെ എക്കാലവും പ്രചോദിപ്പിക്കും.

ബഹിരാകാശ പര്യവേക്ഷണം, മനുഷ്യന്റെ കഴിവുകളുടെ പരിധികൾ മറികടക്കുന്നതിനെക്കുറിച്ചും, സ്വപ്നം കാണാനും ആ സ്വപ്നങ്ങൾ  യാഥാർത്ഥ്യമാക്കാനുമുള്ള ധൈര്യപ്പെടലിനെക്കുറിച്ചുമാണ്. ഒരു വഴികാട്ടിയും പ്രതീകവുമായ സുനിത വില്യംസ് തന്റെ കരിയറിൽ ഉടനീളം ഈ മനോഭാവം പ്രകടമാക്കിയിട്ടുണ്ട്. 

അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവരിലും ഞങ്ങൾ അതിയായരീതിൽ അഭിമാനിക്കുന്നു.  
കൃത്യത അഭിനിവേശവുമായി ചേരുമ്പോഴും സാങ്കേതികവിദ്യ ഉറച്ച മനസ്സുമായി കൂടിച്ചേരുമ്പോഴും എന്ത് സംഭവിക്കാമെന്ന് അവർ തെളിയിച്ചിരിക്കുന്നു."

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian banks outperform global peers in digital transition, daily services

Media Coverage

Indian banks outperform global peers in digital transition, daily services
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഏപ്രിൽ 24
April 24, 2025

Citizens Appreciate PM Modi's Leadership: Driving India's Growth and Innovation