പ്രശസ്ത ചലച്ചിത്രകാരൻ തിരു ഡൽഹി ഗണേഷിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കറകളഞ്ഞ അഭിനയ നൈപുണ്യത്താൽ അനുഗ്രഹീതനായ തിരു ഗണേശൻ, ഓരോ കഥാപാത്രത്തിലും കാഴ്ചവച്ച ആഴമേറിയ അഭിനയവും  പ്രേക്ഷകരുമായി തലമുറകൾക്കതീതമായി  ബന്ധപ്പെടാനുള്ള അദ്ദേഹത്തിൻ്റെ കഴിവും സ്‌നേഹപൂർവ്വം സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു :

“പ്രശസ്ത ചലച്ചിത്രകാരൻ തിരു ഡൽഹി ഗണേഷ് ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. കറകളഞ്ഞ  അഭിനയ നൈപുണ്യത്താൽ അനുഗ്രഹീതനായിരുന്നു അദ്ദേഹം. ഓരോ കഥാപാത്രത്തിലും അദ്ദേഹം കൊണ്ടുവന്ന ആഴമേറിയ അഭിനയവും തലമുറകൾക്ക് അതീതമായി പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിൻ്റെ കഴിവും സ്നേഹപൂർവ്വം ഓർമ്മിക്കപ്പെടും. നാടകരംഗത്തോടും അദ്ദേഹത്തിന് ഏറെ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

"புகழ்பெற்ற திரையுலக ஆளுமை திரு டெல்லி கணேஷ் அவர்களின் மறைவை அறிந்து மிகவும் வருந்துகிறேன். நடிப்பில் அவர் அபாரமான திறமை கொண்டவர். ஏற்றுக்கொண்ட பாத்திரங்களை ஆழமாக வெளிப்படுத்திய விதத்திற்காகவும் தலைமுறை கடந்து ரசிகர்களைக் கவர்ந்த திறமைக்காகவும் அவர் என்றென்றும் அன்போடு நினைவுகூரப்படுவார். நாடகத் துறையிலும் அவருக்கு ஆழமான ஈடுபாடு இருந்தது. அவரது குடும்பத்தினருக்கும், ரசிகர்களுக்கும் எனது ஆழ்ந்த இரங்கல்கள். ஓம் சாந்தி."

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches $1.5 billion maritime insurance pool, issues first covers

Media Coverage

India launches $1.5 billion maritime insurance pool, issues first covers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 13
May 13, 2026

Leadership That Leads by Example: PM Modi's Push for Mindful Growth, Innovation & Infrastructure