ശ്രീ ഷിബു സോറൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. ഗോത്രവർഗ സമൂഹങ്ങളെയും, ദരിദ്രരെയും, അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന ശ്രദ്ധയെ ശ്രീ മോദി പ്രശംസിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
“ജനങ്ങളോടുള്ള അചഞ്ചലമായ സമർപ്പണത്തിലൂടെ പൊതുജീവിതത്തിന്റെ വിവിധ തലങ്ങളിൽ ഉയർന്നുവന്ന ഒരു നേതാവായിരുന്നു ശ്രീ ഷിബു സോറൻ ജി. ഗോത്രവർഗ സമൂഹങ്ങളെയും, ദരിദ്രരെയും, അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിൽ അദ്ദേഹം പ്രത്യേകിച്ചും ശ്രദ്ധ കാണിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദയുണ്ട്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമാണ്. ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറൻ ജിയോട് സംസാരിച്ചു, അനുശോചനം രേഖപ്പെടുത്തി. ഓം ശാന്തി.”
Shri Shibu Soren Ji was a grassroots leader who rose through the ranks of public life with unwavering dedication to the people. He was particularly passionate about empowering tribal communities, the poor and downtrodden. Pained by his passing away. My thoughts are with his…
— Narendra Modi (@narendramodi) August 4, 2025


