ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപയും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനവും  പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ബെംഗളൂരുവിൽ  കെട്ടിടം തകര്‍ന്നുണ്ടായ ജീവഹാനിയിൽ അതിയായ ദുഃഖമുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. 

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും: പ്രധാനമന്ത്രി മോദി"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India remains among best-performing major economies: S&P Global

Media Coverage

India remains among best-performing major economies: S&P Global
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 19
April 19, 2026

Building a Stronger Bharat: Infrastructure Revolution, Economic Resilience & Inclusive Welfare Under PM Modi