നടൻ ശ്രീ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ശ്രീ നെടുമുടി വേണു വൈവിധ്യമാർന്ന ഒരു നടനായിരുന്നു, പല തരം വ്യത്യസ്തമായ വേഷങ്ങൾക്ക് ജീവൻ പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം ഒരു സമർത്ഥനായ എഴുത്തുകാരനും നാടകത്തിൽ അഭിനിവേശമുള്ളയാളുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര - സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം ഓം ശാന്തി. "
Shri Nedumudi Venu was a versatile actor, who could fill life into diverse roles across many genres. He was also a prolific writer and was passionate about theatre. His passing away is a loss to the world of films and culture. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) October 11, 2021


