കേരള മുഖ്യമന്ത്രിയോടു സംസാരിച്ച പ്രധാനമന്ത്രി കേന്ദ്ര ഗവണ്മെന്റിൽനിന്നു സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി
പിഎംഎൻആർഎഫിൽനിന്നു ധനസഹായം പ്രഖ്യാപിച്ചു

കേരളത്തിൽ വയനാട്ടിലെ ചില ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ നിരവധിപേർക്കു ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുമായി സംസാരിച്ച ​അദ്ദേഹം, നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റിൽനിന്നു സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി.

മരിച്ചവരുടെ ആശ്രിതർക്കു പിഎംഎൻആർഎഫിൽനിന്നു രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“വയനാടിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർക്കായി പ്രാർഥിക്കുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരള മുഖ്യമന്ത്രി ശ്രീ @pinarayivijayan നോട് സംസാരിക്കുകയും അവിടെ നിലവിലുള്ള സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽനിന്നു സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.” 

 

 

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:

“വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കു പിഎംഎൻആർഎഫിൽനിന്നു പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Technical textiles critical to footwear sector

Media Coverage

Technical textiles critical to footwear sector
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 29
April 29, 2026

Leadership That Plays, Builds & Delivers: PM Modi’s Vision Igniting Youth, Women & Northeast India