രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഉണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി (PMNRF) യിൽ നിന്ന് നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
"രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഉണ്ടായ അപകടത്തിലെ ജീവഹാനിയിൽ ദുഃഖമുണ്ട്. ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകൾ അപകടത്തിൽപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
മരിച്ച ഓരോത്തരുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി"
Distressed by the loss of lives due to a mishap in Jaisalmer, Rajasthan. My thoughts are with the affected people and their families during this difficult time. Praying for the speedy recovery of the injured.
— PMO India (@PMOIndia) October 14, 2025
An ex-gratia of Rs. 2 lakh from PMNRF would be given to the next of…


