മുതിർന്ന ആർഎസ്എസ് നേതാവ് ശ്രീ മദൻ ദാസ് ദേവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ശ്രീ മദൻ ദാസ് ദേവി തന്റെ ജീവിതം രാഷ്ട്ര സേവനത്തിനായി സമർപ്പിച്ചതായി ശ്രീ മോദി ട്വീറ്റിൽ പറഞ്ഞു. വിടപറഞ്ഞ നേതാവുമായുള്ള അഗാധമായ ആത്മബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിച്ചതായും പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ശ്രീ മദൻ ദാസ് ദേവി ജിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്. അദ്ദേഹം തന്റെ ജീവിതം മുഴുവൻ രാഷ്ട്രസേവനത്തിനായി സമർപ്പിച്ചു. അദ്ദേഹവുമായി അടുത്ത ബന്ധം മാത്രമല്ല, എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിച്ചിട്ടുമുണ്ട് .ദുഃഖത്തിന്റെ ഈ വേളയിൽ എല്ലാ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും ദൈവം ശക്തി നൽകട്ടെ. ഓം ശാന്തി!"
श्री मदन दास देवी जी के देहावसान से अत्यंत दुख हुआ है। उन्होंने अपना पूरा जीवन राष्ट्रसेवा में समर्पित कर दिया। उनसे मेरा न सिर्फ घनिष्ठ जुड़ाव रहा, बल्कि हमेशा बहुत कुछ सीखने को मिला। शोक की इस घड़ी में ईश्वर सभी कार्यकर्ताओं और उनके परिवारजनों को संबल प्रदान करे। ओम शांति!
— Narendra Modi (@narendramodi) July 24, 2023


