പ്രമുഖ മാധ്യമ പ്രവർത്തകൻ രോഹിത് സർദാനയുടെ മരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:
രോഹിത് സർദാന അകാലത്തിൽ നമ്മെ വിട്ടുപോയി. ഊർജ്ജസ്വലനും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് അഭിനിവേശമുള്ള, ഹൃദയാലുവായ രോഹിതിന്റെ അഭാവം നിരവധി പേരെ ദുഖത്തിലാഴ്ത്തും അദ്ദേഹത്തിന്റെ അകാല നിര്യാണം മാധ്യമ ലോകത്ത് വലിയ ശൂന്യത സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചനം. ഓം ശാന്തി. ”
Rohit Sardana left us too soon. Full of energy, passionate about India’s progress and a kind hearted soul, Rohit will be missed by many people. His untimely demise has left a huge void in the media world. Condolences to his family, friends and admirers. Om Shanti.
— Narendra Modi (@narendramodi) April 30, 2021


