ജപ്പാനിലെ വകയാമയിൽ ജപ്പാൻ പ്രധാനമന്ത്രി ശ്രീ. ഫ്യൂമിയോ കിഷിദ പങ്കെടുത്ത ഒരു പൊതു പരിപാടിയിൽ നടന്ന അക്രമ സംഭവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ജപ്പാനിലെ വകയാമയിൽ  എന്റെ സുഹൃത്ത്   ശ്രീ. ഫ്യൂമിയോ കിഷിദ പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ വെച്ച്  നടന്ന അക്രമ സംഭവത്തെക്കുറിച്ച് അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്ന് ആശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ക്ഷേമത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാ അക്രമ പ്രവർത്തനങ്ങളെയും ഇന്ത്യ അപലപിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Handloom — weaving India’s heritage into global growth

Media Coverage

Handloom — weaving India’s heritage into global growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഓഗസ്റ്റ് 8-ന് ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
August 07, 2026
മികച്ച വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിന്റെ പരമോന്നത ബഹുമതികൾ പ്രധാനമന്ത്രി സമ്മാനിക്കുംഐ.ഐ.ടി ഡൽഹിയുടെ സോനിപ്പത്
ക്യാമ്പസിൽ സ്ഥാപിച്ച എഐ അധിഷ്ഠിത ഹൈ-പെർഫോമൻസ് സൂപ്പർകമ്പ്യൂട്ടിംഗ് കേന്ദ്രമായ പരം പ്രജ്ഞ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

2026 ഓഗസ്റ്റ് 8-ന് രാവിലെ 11 മണിക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ 587 പിഎച്ച്.ഡി ഗവേഷകർ ഉൾപ്പെടെ ബിരുദം നേടുന്ന 3000-ത്തിലധികം വിദ്യാർത്ഥികളെ അദ്ദേഹം അഭിസംബോധന ചെയ്യും.

മികച്ച അക്കാദമിക മികവിനെ ആദരിച്ചുകൊണ്ട്, മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രസിഡന്റ്സ് ഗോൾഡ് മെഡൽ, ഡയറക്ടേഴ്സ് ഗോൾഡ് മെഡൽ, ശങ്കർ ദയാൽ ശർമ്മ ഗോൾഡ് മെഡൽ, പെർഫെക്റ്റ് ടെൻ ഗോൾഡ് മെഡലുകൾ എന്നിവയുൾപ്പെടെ സ്ഥാപനത്തിന്റെ ഏറ്റവും അഭിമാനകരമായ ബഹുമതികൾ പ്രധാനമന്ത്രി സമ്മാനിക്കും.

അത്യാധുനിക ഗവേഷണങ്ങളും നിർമിത ബുദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത കൂടുതൽ ഊട്ടിയുറപ്പിച്ചുകൊണ്ട്, ഐഐടി ഡൽഹിയുടെ സോനിപ്പത് ക്യാമ്പസിൽ സ്ഥാപിച്ച എഐ അധിഷ്ഠിത ഹൈ-പെർഫോമൻസ് സൂപ്പർകമ്പ്യൂട്ടിംഗ് കേന്ദ്രമായ 'പരം പ്രജ്ഞ' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ അത്യാധുനിക സൗകര്യം എ.ഐ, ഡാറ്റാ സയൻസ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, അന്തർവൈജ്ഞാനിക ഗവേഷണം എന്നിവയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശേഷി ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.