മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു. ഇന്ന് വീരമൃത്യു വരിച്ച സൈനികർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇന്ന് വീരമൃത്യു വരിച്ച സൈനികർക്കും കുടുംബാംഗങ്ങൾക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല.  ദുഃഖത്തിന്റെ ഈ വേളയിൽ  എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്."