ജറുസലേമിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെ നടന്ന ഹീനമായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. “എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തെയും ഇന്ത്യ അപലപിക്കുകയും ഭീകരവാദത്തോട് ഒരു തരത്തിലും സഹിഷ്ണുതയില്ലാത്ത നയത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു,” ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
“ജറുസലേമിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെ ഇന്ന് നടന്ന ഹീനമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇരകളുടെ കുടുംബങ്ങളെ ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
ഇന്ത്യ എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തെയും അപലപിക്കുകയും ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.”
Strongly condemn the heinous terrorist attack on innocent civilians in Jerusalem today. We extend our heartfelt condolences to the families of the victims and wish a speedy recovery to those injured.
— Narendra Modi (@narendramodi) September 8, 2025
India condemns terrorism in all its forms and manifestations and stands firm in…


