ഭാരതത്തിലെ യുവതയുടെ കൂട്ടായ മനോഭാവത്തിനും ഹൃദ്യമായ സംവാദങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിനായി, 2026 ഫെബ്രുവരി 6-ന് സംപ്രേക്ഷണം ചെയ്യുന്ന 'പരീക്ഷാ പേ ചർച്ച'യുടെ (Pariksha Pe Charcha) പ്രത്യേക എപ്പിസോഡ് കാണാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ പൗരന്മാരെ ക്ഷണിച്ചു.

പരീക്ഷാക്കാലം അടുത്തിരിക്കെ, പ്രധാനമന്ത്രി ഒരിക്കൽ കൂടി 'പരീക്ഷാ പേ ചർച്ച'യിലൂടെ യുവ വിദ്യാർത്ഥികളുമായി സംവദിച്ചു. ഈ വർഷം ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്‌പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലും ഡൽഹിയിലെ 7-ാം നമ്പർ ലോക് കല്യാൺ മാർഗിലുമുള്ള പരീക്ഷാ വാരിയേഴ്‌സുമായാണ് ( പരീക്ഷാർത്ഥികളുമായാണ്,Exam Warriors) അദ്ദേഹം സംവദിച്ചത്.

വിദ്യാർത്ഥികളുടെ ആവേശവും തുറന്ന സമീപനവും തന്നെ ഉന്മേഷഭരിതനാക്കിയെന്നും പ്രചോദനം നൽകിയെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സമ്മർദ്ദരഹിതമായ പരീക്ഷകളുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം, വെല്ലുവിളികളെ അതിജീവിക്കുന്നതിനും ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.

'എക്സ്'ൽ ശ്രീ മോദി കുറിച്ചു :

"പരീക്ഷകൾ അടുത്തെത്തിയിരിക്കുന്നു, അതോടൊപ്പം #ParikshaPeCharcha-യും തിരിച്ചെത്തിയിരിക്കുന്നു!

ഇത്തവണ ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്‌പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലും ഡൽഹിയിലെ 7-ാം നമ്പർ ലോക് കല്യാൺ മാർഗിലുമുള്ള #ExamWarriors-മായാണ് ചർച്ച നടന്നത്. എപ്പോഴത്തെയും പോലെ, എന്റെ യുവ സുഹൃത്തുക്കളുമായി സംവദിക്കുന്നതും സമ്മർദ്ദരഹിതമായ പരീക്ഷകളെക്കുറിച്ചും മറ്റ് പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതും പുത്തനുണർവ് നൽകുന്ന ഒന്നാണ്.

ഫെബ്രുവരി 6-ന് സംപ്രേക്ഷണം ചെയ്യുന്ന 'പരീക്ഷാ പേ ചർച്ച'(PPC) എപ്പിസോഡ് തീർച്ചയായും കാണുക!"

 

The Prime Minister Shri Narendra Modi today invited citizens to watch the special Pariksha Pe Charcha episode on February 6, 2026, to witness these engaging conversations and the collective spirit of India’s youth.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi hails India’s ‘Mission Drishti’ launch as ‘world’s first OptoSAR satellite’ enters orbit

Media Coverage

PM Modi hails India’s ‘Mission Drishti’ launch as ‘world’s first OptoSAR satellite’ enters orbit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 4
May 04, 2026

Green Roads, Smart Tolls, Trillion-Dollar Dreams: How PM Modi's Policies are Supercharging a Modern India