പങ്കിടുക
 
Comments
Diversity of India is its identity as well as its strength: PM Modi
Ek Bharat, Shrestha Bharat would enable the coming generations to understand the diversity of different states and their cultures: PM
ന്യൂ ഡല്‍ഹിയില്‍ ഇന്ന് നടന്ന ഉഗാദി മിലന്‍ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്ക്ചേര്‍ന്നു. ഇന്ത്യയുടെ വൈവിദ്ധ്യം അതിന്‍റെ വ്യക്തിത്വവും ഒപ്പം ശക്തിയുമാണെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, നഗര വികസന, നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രി ശ്രീ. എം. വെങ്കയ്യ നായിഡു തന്‍റെ വസതിയിലാണ് പരിപാടി ഒരുക്കിയത്.

 

തദവസരത്തില്‍ സംസാരിക്കവെ, പുതുവര്‍ഷാരംഭത്തില്‍ രാഷ്ട്രത്തിന് ആശംസ നേര്‍ന്നു കൊണ്ട്, പ്രകൃതിയുടെ മാറുന്ന ഭാവങ്ങളുടെ പ്രതിഫലനമാണ് ഉത്സവങ്ങളെന്നും, അവ നമ്മുടെ സംസ്ക്കാരങ്ങളുമായും പാരമ്പര്യവുമായും ബന്ധപ്പെട്ട് കിടക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്‍റിന്‍റെ ഏക ഭരതം ശ്രേഷ്ടഭാരതം സംരംഭത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് വിവിധ സംസ്ഥാനങ്ങളുടെ വൈവിദ്യവും അവരുടെ സംസ്ക്കാരവും വരും തലമുറകള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യാക്കാരിലും ഐക്യത്തിന്‍റെയും ഒരുമയുടെയും വികാരങ്ങള്‍ ഇത് ശക്തിപ്പെടുത്തും. വിവിധ മേഖലകളുടെ അനുപമമായ സംസ്ക്കാരങ്ങളും പാരമ്പര്യങ്ങളും പരിപോഷിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളെ ആഹ്വാനം ചെയ്തു. 

ഏക ഭാരതം ശ്രേഷ്ട ഭാരതം സംരംഭത്തെ സംബന്ധിച്ച് ഹരിയാനയും തെലുങ്കാനയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഭാഷ, ഭക്ഷണ രീതികള്‍ ചലച്ചിത്ര മേഖലകള്‍, കായിക താരങ്ങള്‍, ആസൂത്രകര്‍, നിയമസഭാ സാമാജികര്‍ എന്നിവരുടെ കൈമാറ്റം തുടങ്ങിയ മേഖലകളില്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കും പരസ്പരം സഹകരിക്കാനുള്ള ഒരവസരമാണിതെന്ന് പറഞ്ഞു.

ജഡായൂ മോക്ഷം അവതരണത്തെ അഭിനന്ദിക്കവെ, ഇന്ന് മൊത്തം മാനവ കുലത്തിന് തന്നെ ഒരു വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരതയ്ക്കെതിരെ പോരാടുന്നതില്‍ നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ് ജഡായുവിന്‍റെ പോരാട്ടമെന്ന് പ്രധാന മന്ത്രി പറഞ്ഞു.
അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്‍റെ ആരംഭമാണ് ഉഗാദിയെന്ന് ശ്രീ. നായിഡു പറഞ്ഞു. രാജ്യമൊട്ടുക്ക് പലദിവസങ്ങളില്‍ ഇത് ആഘോഷിക്കുന്നു. ആറ് വ്യത്യസ്ഥ രുചികളായ മധുരം, പുളിപ്പ്, എരിവ്, ഉപ്പ്, രൂക്ഷം, കയ്പ്പ് എന്നിവയുള്‍പ്പെടുന്ന ഉഗാദി പച്ചരി സന്തോഷം, വിദ്വേഷം കോപം, പേടി, അത്ഭുതം, ദുഖം എന്നീ വികാരങ്ങളുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഉത്സവങ്ങളിലും, പാരമ്പര്യത്തിലും ശാസ്ത്രം ഉള്ളതിനാല്‍ ഇന്ത്യന്‍ സംസ്ക്കാരം അനുപമവും ഏറ്റവും സംസ്ക്കാരമുള്ളതുമണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുവര്‍ഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന് കൂടുതല്‍ സമ്പല്‍ സമൃദ്ധിയും, വളര്‍ച്ചയും കൊണ്ടുവരുമെന്ന് ശ്രീ. നായിഡു പറഞ്ഞു.
വസന്തത്തിന്‍റെയും ഉഷ്ണകാലാവസ്ഥയുടെയും വരവരിയിക്കുന്ന ഉഗാദി ദക്ഷിണേന്ത്യയില്‍ പലയിടത്തും പുതുവര്‍ഷത്തിന് തുടക്കം കുറിക്കുന്നു. മറ്റെല്ലാ നവവത്സര ഉത്സവങ്ങളെയും പോലെ സന്തോഷകരമായ ഈ ഉത്സവവും വളര്‍ച്ചയെയും, സമ്പല്‍സമൃദ്ധിയെയും സൂചിപ്പിക്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവസരം കൂടിയാണത്.
ലോക്സഭാ സ്പീക്കര്‍ ശ്രീമതി. സുമിത്രാ മഹാജന്‍, ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ശ്രീ. അനില്‍ ബൈജല്‍, കേന്ദ്ര നിയമ നീതിന്യായ മന്ത്രി ശ്രീ. രവിശങ്കര്‍, കേന്ദ്ര വിനോദ സഞ്ചാര സാംസ്ക്കാരിക മന്ത്രി ശ്രീ. മഹേഷ് ശര്‍മ്മ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍, കേന്ദ്ര സ്പോട്സ് യുവജനകാര്യ മന്ത്രി ശ്രീ. വിജയ് ഗോയല്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ. റാത്തോഡ്, പാര്‍ലമെന്‍റ് അംഗങ്ങള്‍, സുപ്രീം കോടിതിയിലെയും, ഹൈക്കോടതിയിലെയും മുതിര്‍ന്ന ജഡ്ജിമാര്‍, വാര്‍ത്താ വിതരണ പ്രക്ഷേപണം, നഗര വികസനം, നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തമിഴ്നാട്, കര്‍ണ്ണാടക, കേരളം, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ തദവസരത്തില്‍ സാംസ്ക്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.

.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
21 Exclusive Photos of PM Modi from 2021
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Kevin Pietersen Applauds PM Modi As Rhino Poaching In Assam Drops To Lowest Under BJP Rule

Media Coverage

Kevin Pietersen Applauds PM Modi As Rhino Poaching In Assam Drops To Lowest Under BJP Rule
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ജനുവരി 20
January 20, 2022
പങ്കിടുക
 
Comments

India congratulates DRDO as they successfully test fire new and improved supersonic BrahMos cruise missile.

Citizens give a big thumbs up to the economic initiatives taken by the PM Modi led government as India becomes more Atmanirbhar.