"ഇന്ത്യ-ന്യൂസിലൻഡ്: വിജയകരമായ പങ്കാളിത്തം" എന്ന പ്രമേയത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ സംഘടിപ്പിച്ച പ്രത്യേക ഗാല ഉച്ച വിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. രാഷ്ട്രീയം, ബിസിനസ്സ്, വ്യവസായം, അക്കാദമിക രംഗം, സാങ്കേതികവിദ്യ, കായികം, കല എന്നീ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.

 

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആഴത്തിലുള്ളതും ശാശ്വതവുമായ ബന്ധത്തെ തന്റെ സ്വാഗത പ്രസംഗത്തിൽ പ്രധാനമന്ത്രി ലക്‌സൺ എടുത്തുപറയുകയും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനും പരസ്പര അഭിവൃദ്ധി മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പൊതു കാഴ്ചപ്പാട് വ്യക്തമാക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര പൂരകത്വവും ജനങ്ങൾ തമ്മിലുള്ള ശാശ്വതമായ ബന്ധവും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്ത' തലത്തിലേക്ക് ഉയർത്തിയതിനെ സ്വാഗതം ചെയ്ത അദ്ദേഹം, അത് നിലവിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് മേഖലയ്ക്കും യുവജനങ്ങൾക്കും കർഷകർക്കും പുതിയ അവസരങ്ങൾ തുറന്നു നൽകുമെന്നും 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഗാല ഉച്ചവിരുന്നിനു ശേഷം പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ലക്സണും വേദിയിലെ നൂതന കായിക ഉപകരണ പ്രദർശനം വീക്ഷിച്ചു.  പ്രശസ്തരായ ന്യൂസിലൻഡ് കായികതാരങ്ങളുമായും മികച്ച കായിക പ്രകടനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് പങ്കാളികളുമായും അവർ സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള കായികരംഗത്തെ 100 വർഷത്തെ ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി മോദി, ഈ സന്ദർശന വേളയിൽ ഒപ്പുവെച്ച 'കായിക സംയുക്ത കർമ്മപദ്ധതി' ക്രിക്കറ്റിനപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി. 2030-ൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, കായിക സഹകരണം വ്യാപിപ്പിക്കാനുള്ള ഇരുപക്ഷത്തിന്റെയും അഭിലാഷങ്ങൾക്കനുസൃതമായിരുന്നു ഈ സന്ദർശനം.

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
No listed bank has even 1% net NPA: A milestone for asset quality

Media Coverage

No listed bank has even 1% net NPA: A milestone for asset quality
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister invites citizens to share their UPI experiences as UPI completes a decade
August 25, 2026

The Prime Minister, Shri Narendra Modi recalled the transformative journey of the Unified Payments Interface (UPI), which was rolled out a decade ago and marked a major turning point in India’s digital payments journey.

Highlighting the scale and reach achieved by UPI over the past ten years, Shri Modi said that its remarkable journey is something every Indian can be proud of. The Prime Minister invited citizens to share their experiences of using UPI and how it has impacted their daily lives.

The Prime Minister posted on X:

A decade ago, UPI was rolled out, marking a major turning point in India’s digital payments journey.

The sheer scale and reach of UPI are something every Indian must be proud of.

Tell me about your UPI experience and how it impacted your life...

#10YearsOfUPI