"ഇന്ത്യ-ന്യൂസിലൻഡ്: വിജയകരമായ പങ്കാളിത്തം" എന്ന പ്രമേയത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ സംഘടിപ്പിച്ച പ്രത്യേക ഗാല ഉച്ച വിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. രാഷ്ട്രീയം, ബിസിനസ്സ്, വ്യവസായം, അക്കാദമിക രംഗം, സാങ്കേതികവിദ്യ, കായികം, കല എന്നീ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആഴത്തിലുള്ളതും ശാശ്വതവുമായ ബന്ധത്തെ തന്റെ സ്വാഗത പ്രസംഗത്തിൽ പ്രധാനമന്ത്രി ലക്‌സൺ എടുത്തുപറയുകയും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനും പരസ്പര അഭിവൃദ്ധി മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പൊതു കാഴ്ചപ്പാട് വ്യക്തമാക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര പൂരകത്വവും ജനങ്ങൾ തമ്മിലുള്ള ശാശ്വതമായ ബന്ധവും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്ത' തലത്തിലേക്ക് ഉയർത്തിയതിനെ സ്വാഗതം ചെയ്ത അദ്ദേഹം, അത് നിലവിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് മേഖലയ്ക്കും യുവജനങ്ങൾക്കും കർഷകർക്കും പുതിയ അവസരങ്ങൾ തുറന്നു നൽകുമെന്നും 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗാല ഉച്ചവിരുന്നിനു ശേഷം പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ലക്സണും വേദിയിലെ നൂതന കായിക ഉപകരണ പ്രദർശനം വീക്ഷിച്ചു. പ്രശസ്തരായ ന്യൂസിലൻഡ് കായികതാരങ്ങളുമായും മികച്ച കായിക പ്രകടനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് പങ്കാളികളുമായും അവർ സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള കായികരംഗത്തെ 100 വർഷത്തെ ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി മോദി, ഈ സന്ദർശന വേളയിൽ ഒപ്പുവെച്ച 'കായിക സംയുക്ത കർമ്മപദ്ധതി' ക്രിക്കറ്റിനപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി. 2030-ൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, കായിക സഹകരണം വ്യാപിപ്പിക്കാനുള്ള ഇരുപക്ഷത്തിന്റെയും അഭിലാഷങ്ങൾക്കനുസൃതമായിരുന്നു ഈ സന്ദർശനം.
Click here to read full text speech
आज चालीस वर्षों के बाद भारतीय प्रधानमंत्री की न्यूजीलैंड यात्रा हो रही है।
— PMO India (@PMOIndia) July 11, 2026
यह हमारे संबंधों के एक नए अध्याय का शुभारंभ है: PM @narendramodi
हमने भारत-न्यूजीलैंड संबंधों को Strategic Partnership के स्तर पर ले जाने का ऐतिहासिक निर्णय लिया है।
— PMO India (@PMOIndia) July 11, 2026
इसके अंतर्गत हम हर क्षेत्र में स्पष्ट लक्ष्यों और ठोस परिणामों के साथ आगे बढ़ेंगे: PM @narendramodi
इस वर्ष हमने record समय में Free Trade Agreement किया।
— PMO India (@PMOIndia) July 11, 2026
इस उपलब्धि से दोनों देशों के उद्योगों, किसानों और युवाओं के लिए नए द्वार खुलेंगे: PM @narendramodi
आज हमने Indo-Pacific में maritime cooperation के लिए एक framework पर सहमति बनाई है।
— PMO India (@PMOIndia) July 11, 2026
Bilateral naval exercises, logistics support और hydrography में सहयोग से हमारा आपसी तालमेल बढ़ेगा: PM @narendramodi
वैश्विक मंच पर भी भारत और न्यूज़ीलैंड भरोसेमंद साझेदार और करीबी मित्र हैं।
— PMO India (@PMOIndia) July 11, 2026
हमारा मानना है कि वर्तमान समय की चुनौतियों का सामना करने के लिए UN सहित अन्य वैश्विक संस्थानों में reform आवश्यक है: PM @narendramodi


