പണമിടപാട് നടത്തുന്ന ശബ്ദത്തിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകളുടെയും യുപിഐയുടെയും വിഷയം ഡാറ്റ സോണിഫിക്കേഷണിലൂടെ അറിയിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ ഇൻ പിക്സൽസിനെ (ഐഐപി) അഭിനന്ദിച്ചു.
പിക്സെൽസ് ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"യുപിഐ, ഡിജിറ്റൽ പേയ്‌മെന്റുകൾ എന്നിവയെക്കുറിച്ച് ഞാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്, പക്ഷേ ഡാറ്റ സോണിഫിക്കേഷനിലൂടെ പണമിടപാട് നടത്തിയതിന്റെ ശബ്‌ദം നിങ്ങൾ എങ്ങനെ ഉപയോഗിച്ചുവെന്നത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു.
വളരെ രസകരവും ശ്രദ്ധേയവും വിവരദായകവുമാണ് ! ”
I’ve spoken about UPI and Digital Payments quite often but I really liked how you’ve used the sound of money transacted through data sonification to effectively convey the point.
— Narendra Modi (@narendramodi) April 13, 2022
Very interesting, impressive and obviously informative! @indiainpixels https://t.co/rpsjejjR9J


