കോടിക്കണക്കിന് ജനങ്ങൾക്ക് ഡിജിറ്റൽ ആരോഗ്യ സൗകര്യങ്ങളിൽ നിന്ന് പൂർണ്ണമായ പ്രയോജനങ്ങൾ ലഭിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വലിയ സംതൃപ്തി രേഖപ്പെടുത്തി.
സാംക്രമികേതര രോഗങ്ങൾക്കായുള്ള ദേശീയ പരിപാടിക്ക് കീഴിൽ എൻസിഡി പോർട്ടലിലൂടെ 5 കോടിയിലധികം ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ (എബിഎച്ച്എ) സൃഷ്ടിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ട്വീറ്റിൽ അറിയിച്ചു.
കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"വളരെ നല്ല വിവരം! രാജ്യത്തുടനീളമുള്ള നമ്മുടെ പാവപ്പെട്ട സഹോദരീസഹോദരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് നമ്മുടെ മുൻഗണന. കോടിക്കണക്കിന് ആളുകൾക്ക് ഈ ഡിജിറ്റൽ സൗകര്യങ്ങളിൽ നിന്ന് പൂർണമായ പ്രയോജനം ലഭിക്കുന്നു എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്."
बहुत अच्छी जानकारी! देशभर के हमारे गरीब भाई-बहनों को बेहतर स्वास्थ्य सुविधाएं मिलें, ये हमारी प्राथमिकता है। यह अत्यंत संतोष की बात है कि डिजिटल हो रही इन सुविधाओं से करोड़ों लोगों तक इनका भरपूर लाभ पहुंच रहा है। https://t.co/s4h1iSS1XU
— Narendra Modi (@narendramodi) August 5, 2023


