പങ്കിടുക
 
Comments
13 മേഖലകളിലെ പി‌എൽ‌ഐ ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു: പ്രധാനമന്ത്രി
പദ്ധതി ഈ മേഖലയ്ക്ക് മൊത്തത്തിൽ പ്രയോജനം ചെയ്യുന്നു: പ്രധാനമന്ത്രി
നിർമ്മാണം വർദ്ധിപ്പിക്കുന്നതിന് വേഗതയ്ക്കും തോതിനും ആക്കമേകണം : പ്രധാനമന്ത്രി
ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക: പ്രധാനമന്ത്രി
ഇന്ത്യ ലോകമെമ്പാടുമുള്ള ഒരു വൻ ബ്രാൻഡായി മാറി, പുതുതായി ലഭിച്ച വിശ്വാസത്തെ പ്രയോജനപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ മെനയുക: പ്രധാനമന്ത്രി

വ്യവസായ, അന്താരാഷ്ട്ര വാണിജ്യ വകുപ്പും നിതി ആയോഗും സംഘടിപ്പിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം അഥവാ ഉത്പ്പാദനവുമായി ബന്ധപ്പെടുത്തിയ പ്രോത്സാഹന പദ്ധതി ( പി‌എൽ‌ഐ ) യെ കുറിച്ചുള്ള ഒരു വെബിനാർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു.
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ വ്യാപാരവും വ്യവസായവും ഉയർത്തുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 6-7 വർഷങ്ങളിൽ വിവിധ തലങ്ങളിൽ മെയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി വിജയകരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു. ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് വലിയ കുതിച്ചുചാട്ടം നടത്തേണ്ടതിന്റെ വേഗതയും തോതും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തിയ ലോകമെമ്പാടുമുള്ള ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. ഉൽപ്പാദന ശേഷി വർദ്ധിക്കുന്നത് രാജ്യത്ത് തൊഴിലവസരങ്ങൾ ആനുപാതികമായി വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .
ഗവണ്മെന്റിന്റെ ചിന്ത വ്യക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു - കുറഞ്ഞസംഖ്യയുള്ള ഗവൺമെന്റ്, പരമാവധി ഭരണം, സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ് എന്നത് പ്രതീക്ഷിക്കുന്നു. ബിസ്സിനെസ്സ് നടത്തിപ്പ് സുഗമമാക്കുന്നത് പോലുള്ള നടപടികൾ , നടപടിക്രമങ്ങൾ ലളിതമാക്കൽ , ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിന് മൾട്ടിമോഡൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ , ജില്ലാതല കയറ്റുമതി കേന്ദ്രങ്ങൾ നിർമ്മിക്കുക തുടങ്ങി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റ് എല്ലാ തലത്തിലും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിലും ഗവണ്മെന്റ് ഇടപെടൽ പരിഹാരങ്ങളേക്കാൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, സ്വയം നിയന്ത്രണം, സ്വയം സാക്ഷ്യപ്പെടുത്തൽ, സ്വയം സർട്ടിഫിക്കേഷൻ എന്നിവ ഊന്നിപ്പറയുന്നുത് . നമ്മുടെ ഉൽ‌പാദനച്ചെലവ്, ഉൽ‌പ്പന്നങ്ങൾ, ഗുണനിലവാരം, കാര്യക്ഷമത എന്നിവയ്ക്ക് ആഗോള അംഗീകാരം സൃഷ്ടിക്കുന്നതിനും , ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നതിനും ഇന്ത്യൻ കമ്പനികളെയും ഉൽപ്പാദനത്തെയും ഇന്ത്യയിൽ തന്നെ നില നിർത്തേണ്ടതിന്റെയും ആവശ്യകത അദ്ദേഹം

ഊന്നിപ്പറഞ്ഞു. “നമ്മുടെ പ്രധാന കഴിവുമായി ബന്ധപ്പെട്ട മേഖലകളിൽ നൂതന സാങ്കേതികവിദ്യയും പരമാവധി നിക്ഷേപവും നാം ആകർഷിക്കണം”, അദ്ദേഹം പറഞ്ഞു.

മുമ്പത്തെ പദ്ധതികളും ഇപ്പോഴത്തെ ഗവൺമെന്റിന്റെ പദ്ധതികളും തമ്മിലുള്ള വ്യത്യാസം അടിവരയിട്ട് പ്രധാനമന്ത്രി പറഞ്ഞു, നേരത്തെ വ്യാവസായിക പ്രോത്സാഹനങ്ങൾ കൂടുതലായും സബ്‌സിഡികളായിരുന്നു, ഇപ്പോൾ അവ മത്സരാധിഷ്ഠിതമായ ഒരു പ്രക്രിയയിലൂടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാക്കുകയും ചെയ്തു. 13 മേഖലകളെ ആദ്യമായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ ആവാസവ്യവസ്ഥയ്ക്കും പി‌എൽ‌ഐ പ്രയോജനം ചെയ്യുന്നു. ഓട്ടോ, ഫാർമ എന്നിവയിൽ പി‌എൽ‌ഐ ഉള്ളതിനാൽ, ഓട്ടോ പാർട്സ്, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട വിദേശ ആശ്രയത്വം വളരെ കുറവായിരിക്കും. നൂതന സെൽ ബാറ്ററികൾ, സോളാർ പിവി മൊഡ്യൂളുകൾ, സ്പെഷ്യാലിറ്റി സ്റ്റീൽ എന്നിവയുടെ സഹായത്തോടെ രാജ്യത്ത് ഊ ർജ്ജ മേഖല നവീകരിക്കും. അതുപോലെ, ടെക്സ്റ്റൈൽസ്, ഫുഡ് പ്രോസസ്സിംഗ് മേഖലയ്ക്കുള്ള പി‌എൽ‌ഐ മുഴുവൻ കാർഷിക മേഖലയ്ക്കും ഗുണം ചെയ്യും.

ഇന്ത്യയുടെ നിർദ്ദേശത്തെത്തുടർന്ന് ഐക്യരാഷ്ട്രസഭ 2023 വർഷത്തെ അന്താരാഷ്ട്ര തിന വിള വർഷമായി പ്രഖ്യാപിച്ചത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 70 ലധികം രാജ്യങ്ങൾ ഇന്ത്യയുടെ നിർദ്ദേശത്തെ പിന്തുണച്ചതായും യുഎൻ പൊതുസഭയിൽ ഏകകണ്ഠമായി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ കർഷകർക്ക് ഒരു വലിയ അവസരം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ രോഗികളാകാതിരിക്കാൻ തിന വിളകളുടെയും നാടൻ ധാന്യങ്ങളുടെയും പോഷക സാധ്യതയെക്കുറിച്ച് 2023 ൽ ലോകമെമ്പാടുമുള്ള ഒരു പ്രചാരണ പരിപാടി ആരംഭിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. 2023 ൽ യുഎൻ അന്താരാഷ്ട്ര തിന വിള വർഷം പ്രഖ്യാപിക്കുന്നതോടെ സ്വദേശത്തും വിദേശത്തുമുള്ള മില്ലറ്റുകളുടെ ആവശ്യം അതിവേഗം വർദ്ധിക്കുമെന്നും ഇത് നമ്മുടെ കർഷകർക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരം മുതലെടുക്കാൻ കാർഷിക, ഭക്ഷ്യ സംസ്കരണ മേഖലയെ അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ വർഷത്തെ ബജറ്റിൽ പി‌എൽ‌ഐ പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഏകദേശം 2 ലക്ഷം കോടി രൂപ വകയിരുത്തിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഉൽപാദനത്തിന്റെ ശരാശരി 5% പ്രോത്സാഹനമായി നൽകുന്നു. ഇതിനർത്ഥം പി‌എൽ‌ഐ പദ്ധതികൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 520 ബില്യൺ ഡോളർ വിലമതിക്കുന്ന ഉൽ‌പാദനത്തിലേക്ക് നയിക്കും. പി‌എൽ‌ഐ പദ്ധതി സൃഷ്ടിച്ച മേഖലകളിലെ തൊഴിലാളികളുടെ എണ്ണത്തിൽ ഇരട്ടിപ്പിക്കലിന് സാക്ഷ്യം വഹിക്കുമെന്നും കണക്കാക്കപ്പെടുന്നു.

പി‌എൽ‌ഐയുമായി ബന്ധപ്പെട്ടപ്രഖ്യാപനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐടി ഹാർഡ്‌വെയർ, ടെലികോം ഉപകരണ നിർമ്മാണത്തിൽ അടുത്തിടെ അംഗീകരിച്ച പി‌എൽ‌ഐ പദ്ധതികൾ ഉൽ‌പാദനത്തിൽ ഗണ്യമായ വർധനയ്ക്കും ആഭ്യന്തര മൂല്യവർദ്ധനവിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഐടി ഹാർഡ്‌വെയർ 4 വർഷത്തിനുള്ളിൽ 3 ട്രില്യൺ രൂപയുടെ മൂല്യം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര മൂല്യവർദ്ധനവ് നിലവിലെ 5-10 ശതമാനത്തിൽ നിന്ന് 5 വർഷത്തിനുള്ളിൽ 20-25 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ടെലികോം ഉപകരണ നിർമാണവും 5 വർഷത്തിനുള്ളിൽ 2.5 ലക്ഷം കോടി രൂപയുടെ വർധനവിന് സാക്ഷ്യം വഹിക്കും. ഇതിൽ നിന്ന് രണ്ട് ലക്ഷം കോടി രൂപയുടെ കയറ്റുമതി ചെയ്യേണ്ട അവസ്ഥയിലായിരിക്കും നാമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഔഷധ മേഖലയിൽ പി‌എൽ‌ഐയുടെ കീഴിൽ അടുത്ത 5-6 വർഷത്തിനുള്ളിൽ 15 ആയിരം കോടിയിലധികം നിക്ഷേപം പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നു. 2 ലക്ഷം കോടി രൂപയുടെ ഔഷധ വിൽപ്പനയിലും കയറ്റുമതി വർധനയിലും 3 ലക്ഷം കോടി രൂപ വരും. ഇന്ന് ഇന്ത്യ മനുഷ്യരാശിയെ സേവിക്കുന്ന രീതി ലോകമെമ്പാടും ഒരു വലിയ ബ്രാൻഡായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിശ്വാസ്യതയും ഇന്ത്യയുടെ സ്വത്വവും നിരന്തരം പുതിയ ഉയരങ്ങളിലെത്തുകയാണ്. ഇന്ത്യയുടെ ബ്രാൻഡ് തുടർച്ചയായി പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മരുന്നുകളിലും മെഡിക്കൽ പ്രൊഫഷണലുകളിലും ലോകമെമ്പാടുമുള്ള നമ്മുടെ മെഡിക്കൽ ഉപകരണങ്ങളിലും വിശ്വാസം വർദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വിശ്വാസത്തെ മാനിക്കുന്നതിനായി, ഇത് മുതലെടുക്കാൻ ദീർഘകാല തന്ത്രങ്ങൾ മെനയുന്നതിനായി ഫാർമ മേഖലയെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെയും ഇലക്ട്രോണിക് ഘടകങ്ങളുടെയും നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പി‌എൽ‌ഐ പദ്ധതി കഴിഞ്ഞ വർഷം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി കാലഘട്ടത്തിൽ പോലും, ഈ മേഖല കഴിഞ്ഞ വർഷം 35000 കോടി രൂപയുടെ ചരക്കുകൾ നിർമ്മിക്കുകയും 1300 കോടി രൂപയുടെ പുതിയ നിക്ഷേപം നടത്തുകയും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
എല്ലാ മേഖലയിലും അടിസ്ഥാന യൂണിറ്റുകൾ സൃഷ്ടിക്കുന്നതിലൂടെ പി‌എൽ‌ഐ പദ്ധതി രാജ്യത്തെ എം‌എസ്‌എം‌ഇ പരിസ്ഥിതി വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ഇതിനായി പ്രധാന മൂല്യ ശൃംഖലയിലുടനീളം ഒരു പുതിയ വിതരണ അടിത്തറ ആവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പി‌എൽ‌ഐ പദ്ധതിയിൽ ചേരാനും അതിനെ പ്രയോജനപ്പെടുത്താനും അദ്ദേഹംവ്യവസായങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തിനും ലോകത്തിനുമായി മികച്ച ഗുണനിലവാരമുള്ള വസ്തുക്കൾ സൃഷ്ടിക്കുന്നതിലായിരിക്കണം വ്യവസായത്തിന്റെ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നവീകരിക്കാനും ഗവേഷണ-വികസന മേഖലയിലെ പങ്കാളിത്തം വർദ്ധിപ്പിക്കാനും മനുഷ്യ വിഭവശേഷി ഉയർത്താനും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനും അദ്ദേഹം വ്യവസായങ്ങളോട് അഭ്യർത്ഥിച്ചു

 

 

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
India's forex reserves rise $5.98 billion to $578.78 billion

Media Coverage

India's forex reserves rise $5.98 billion to $578.78 billion
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM takes part in Combined Commanders’ Conference in Bhopal, Madhya Pradesh
April 01, 2023
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi participated in Combined Commanders’ Conference in Bhopal, Madhya Pradesh today.

The three-day conference of Military Commanders had the theme ‘Ready, Resurgent, Relevant’. During the Conference, deliberations were held over a varied spectrum of issues pertaining to national security, including jointness and theaterisation in the Armed Forces. Preparation of the Armed Forces and progress in defence ecosystem towards attaining ‘Aatmanirbharta’ was also reviewed.

The conference witnessed participation of commanders from the three armed forces and senior officers from the Ministry of Defence. Inclusive and informal interaction was also held with soldiers, sailors and airmen from Army, Navy and Air Force who contributed to the deliberations.

The Prime Minister tweeted;

“Earlier today in Bhopal, took part in the Combined Commanders’ Conference. We had extensive discussions on ways to augment India’s security apparatus.”

 

More details at https://pib.gov.in/PressReleseDetailm.aspx?PRID=1912891