'അടുത്ത 25 വര്‍ഷത്തെ അമൃതകാലത്തിൽ നിങ്ങളുടെ ബാച്ച് രാജ്യത്തിന്റെ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കും'
'മഹാമാരിക്കു ശേഷമുള്ള പുതിയ ലോകക്രമത്തില്‍, ഇന്ത്യ അതിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുകയും വേഗത്തില്‍ സ്വയം വികസിപ്പിക്കുകയും വേണം'
'സ്വയം പര്യാപ്ത ഭാരതവും ആധുനിക ഇന്ത്യയുമാണ് 21-ാം നൂറ്റാണ്ടിലെ നമ്മുടെ ഏറ്റവും വലിയ ലക്ഷ്യങ്ങള്‍, നിങ്ങള്‍ അത് എപ്പോഴും ഓര്‍ക്കണം'
'നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ എല്ലാ വര്‍ഷങ്ങളിലും, സേവനത്തിന്റെയും കടമയുടെയും ഘടകങ്ങളായിരിക്കണം നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ വിജയത്തിന്റെ അളവുകോല്‍'
'നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് സംഖ്യകള്‍ക്ക് വേണ്ടിയല്ല, ജനങ്ങളുടെ ജീവിതത്തിന് വേണ്ടിയാണ്'
''അമൃതകാലത്തിന്റെ ഈ കാലഘട്ടത്തില്‍ നമുക്ക് പരിഷ്‌ക്കരണം, പ്രകടനം, പരിവര്‍ത്തനം എന്നിവ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്നത്തെ ഇന്ത്യ 'എല്ലാവരുടെയും പ്രയത്‌നത്തിൽ ' എന്ന ആശയവുമായി മുന്നോട്ട് പോകുന്നത്''
'ഒരിക്കലും എളുപ്പമുള്ള നിയമനം ലഭിക്കാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം'
''സ്വസ്ഥമായ ഇടങ്ങൾ തേടി പോകാന്‍ നിങ്ങള്‍ എത്രത്തോളം ചിന്തിക്കുന്നുവോ അത്രയധികം നിങ്ങളുടെ പുരോഗതിയും രാജ്യത്തിന്റെ പുരോഗതിയും നിങ്ങള്‍ തടയുകയാണ്."

ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ (എല്‍ബിഎസ്എന്‍എഎ) 96-ാമത് കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു. പുതിയ കായിക സമുച്ചയവും നവീകരിച്ച ഹാപ്പി വാലി സമുച്ചയവും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.

കോഴ്സ് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി തുടക്കത്തില്‍ത്തന്നെ അഭിവാദ്യം ചെയ്യുകയും ഹോളിയുടെ സന്തോഷകരമായ ഈ അവസരത്തില്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. സ്വാതന്ത്യ്രത്തിന്റെ അമൃത മഹോത്സവ വര്‍ഷത്തില്‍ സജീവ സേവനത്തിലേക്ക് പ്രവേശിക്കുന്നത് പഠിച്ചിറങ്ങുന്ന ബാച്ചിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''അടുത്ത 25 വര്‍ഷത്തെ അമൃത കാലത്തിൽ  നിങ്ങളുടെ ബാച്ച് രാജ്യത്തിന്റെ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരി അനന്തര ലോകത്ത് ഉയര്‍ന്നുവരുന്ന പുതിയ ലോകക്രമത്തെക്കുറിച്ചു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു . 21-ാം നൂറ്റാണ്ടിന്റെ ഈ ഘട്ടത്തില്‍ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'ഈ പുതിയ ലോകക്രമത്തില്‍, ഇന്ത്യ അതിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുകയും വേഗത്തില്‍ സ്വയം വികസിപ്പിക്കുകയും വേണം. സ്വയം പര്യാപ്‌ത ഭാരതം, ആധുനിക ഇന്ത്യ  എന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഈ കാലഘട്ടത്തിന്റെ പ്രാധാന്യം മനസ്സില്‍ സൂക്ഷിക്കണം' എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ അവസരം നഷ്ടപ്പെടുത്താന്‍ നമുക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സര്‍വീസുകളെക്കുറിച്ചുള്ള സര്‍ദാര്‍ പട്ടേലിന്റെ വീക്ഷണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, സേവനബോധവും കടമയും പരിശീലനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'നിങ്ങളുടെ  ഔദ്യോഗിക ജീവിതത്തിലെ എല്ലാ വര്‍ഷങ്ങളിലും, സേവനത്തിന്റെയും കടമയുടെയും ഘടകങ്ങള്‍ നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ വിജയത്തിന്റെ അളവുകോലായിരിക്കണം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ത്തവ്യബോധത്തോടെയും ലക്ഷ്യബോധത്തോടെയും ചെയ്യുമ്പോള്‍ ജോലി ഒരിക്കലും ഭാരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യബോധത്തോടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നല്ല മാറ്റത്തിന്റെ ഭാഗമാകാനാണ് അവർ സേവനത്തിനിറങ്ങിയതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഫയലുകളിലെ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ അനുഭവങ്ങൾ പ്രവര്‍ത്തനതലത്തിൽ നിന്നാണ് വരുന്നതെന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള അനുഭവം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഫയലുകളില്‍ അക്കങ്ങളും സ്ഥിതിവിവരക്കണക്കുകളും മാത്രമല്ല, ജനങ്ങളുടെ ജീവിതവും അഭിലാഷങ്ങളും അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് അക്കങ്ങള്‍ക്കുവേണ്ടിയല്ല, മറിച്ച് ജനങ്ങളുടെ ജീവിതത്തിന് വേണ്ടിയാണ്. ശാശ്വതമായ പരിഹാരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എപ്പോഴും പ്രശ്‌നങ്ങളുടെ മൂലകാരണത്തിലേക്കും നിയമങ്ങളുടെ യുക്തിയിലേക്കും പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമൃത കാലത്തിന്റെ കാലഘട്ടത്തില്‍ നമുക്ക് പരിഷ്‌ക്കരണം, പ്രകടനം, പരിവര്‍ത്തനം എന്നിവ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്നത്തെ ഇന്ത്യ 'എല്ലാവരുടെയും പ്രയത്‌നത്തിനൊപ്പം' എന്ന മനോഭാവത്തോടെ മുന്നോട്ട് പോകുന്നത്. അവസാന വരിയിലെ അവസാനത്തെ വ്യക്തിയുടെയും ക്ഷേമത്തിനായി ഓരോ തീരുമാനവും വിലയിരുത്തപ്പെടണമെന്ന മഹാത്മാഗാന്ധിയുടെ മന്ത്രവും അദ്ദേഹം അനുസ്മരിച്ചു.

പ്രാദേശിക തലത്തില്‍ തങ്ങളുടെ ജില്ലകളുടെ അഞ്ചാറു വെല്ലുവിളികള്‍ കണ്ടെത്താനും അവയ്ക്കായി പ്രവര്‍ത്തിക്കാനുമുള്ള ചുമതല പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. വെല്ലുവിളികള്‍ തിരിച്ചറിയുന്നത് വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ആദ്യപടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന, സൗഭാഗ്യ സ്‌കീം, അഭിലാഷ ജില്ലകള്‍ക്കുള്ള പദ്ധതികള്‍ തുടങ്ങിയ പദ്ധതികള്‍ മുഖേന  പാവപ്പെട്ടവര്‍ക്ക് വീടും വൈദ്യുതി കണക്ഷനും നല്‍കുന്നതിലെ വെല്ലുവിളികള്‍ ഗവണ്മെന്റ് തിരിച്ചറിഞ്ഞതിന്റെ ഉദാഹരണം അദ്ദേഹം നല്‍കി. ഈ സ്‌കീമുകളുടെ പുതിയ നിര്‍ണ്ണയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഏകോപനത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും പ്രധാനമന്ത്രി ഗതിശക്തി കര്‍മപദ്ധതി വലിയൊരളവില്‍ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സര്‍വീസ് മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍, അതായത് മിഷന്‍ കര്‍മ്മയോഗി, ആരംഭ് പരിപാടി എന്നിവ പ്രധാനമന്ത്രി പരാമര്‍ശിച്ചു. വെല്ലുവിളികൾ നൽകുന്ന ജോലിക്ക് അതിന്റേതായ സന്തോഷം ഉള്ളതിനാല്‍ ഒരിക്കലും എളുപ്പമുള്ള നിയമനം ലഭിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രാര്‍ത്ഥിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'സ്വസ്ഥമായാ ഇടങ്ങൾ തേടി പോകാന്‍ നിങ്ങള്‍ എത്രത്തോളം ചിന്തിക്കുന്നുവോ അത്രയധികം നിങ്ങളുടെ പുരോഗതിയും രാജ്യത്തിന്റെ പുരോഗതിയും തടയും', പ്രധാനമന്ത്രി പറഞ്ഞു.

അക്കാദമിയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ അഭിലാഷങ്ങളും പദ്ധതികളും രേഖപ്പെടുത്തുകയും 25 അല്ലെങ്കില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം അവയെ വീണ്ടും സന്ദര്‍ശിച്ച് നേട്ടങ്ങളുടെ നിലവാരം വിലയിരുത്തുകയും വേണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. നിര്‍മിത ബുദ്ധി (എഐ) അനുബന്ധ കോഴ്‌സുകളും വിഭവങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

96-ാമത് ഫൗണ്ടേഷന്‍ കോഴ്സ്, പുതിയ അധ്യാപനരീതിയും കോഴ്സ് രൂപകല്പനയും ഉള്ള മിഷന്‍ കര്‍മ്മയോഗിയുടെ തത്വങ്ങളെ അടിസ്ഥാനമാക്കി എല്‍ബിഎസ്എന്‍എഎയിലെ ആദ്യ കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സാണ്. ബാച്ചില്‍ 16 സര്‍വീസുകളില്‍ നിന്നുള്ള 488 ഒ ടികളും 3 റോയല്‍ ഭൂട്ടാന്‍ സര്‍വീസുകളും (അഡ്മിനിസ്ട്രേറ്റീവ്, പോലീസ്, വനം) ഉള്‍പ്പെടുന്നു.

യുവജനങ്ങളുടെ ബാച്ചിന്റെ സാഹസികവും നൂതനവുമായ മനോഭാവം പ്രയോജനപ്പെടുത്തുന്നതിന്, മിഷന്‍ കര്‍മ്മയോഗിയുടെ തത്വങ്ങളാല്‍ നയിക്കപ്പെടുന്ന പുതിയ അധ്യാപനരീതി രൂപകല്‍പ്പന ചെയ്തു. പത്മ അവാര്‍ഡ് ജേതാക്കളുമായി ഇടപഴകുന്നത് പോലെയുള്ള സംരംഭങ്ങളിലൂടെ ഓഫീസര്‍ ട്രെയിനിയെ വിദ്യാര്‍ത്ഥി/പൗരന്‍ എന്ന നിലയില്‍ നിന്ന് ജനങ്ങളെ സേവിക്കുന്ന  ഓഫീസര്‍മാരായി മാറ്റാനായി ഊന്നല്‍ നല്‍കി. ഓഫീസര്‍ ട്രെയിനികള്‍ വിദൂര/അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കി. തുടര്‍ച്ചയായ ഗ്രേഡധിഷ്ഠിത പഠനം, സ്വാശ്രിത പഠനം എന്നീ തത്വങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് പാഠ്യപദ്ധതിയുടെ സമീപനം. ആരോഗ്യ പരിശോധനകള്‍ക്ക് പുറമേ, 'പരീക്ഷാഭാരമുള്ള വിദ്യാര്‍ത്ഥി'യെ 'ആരോഗ്യമുള്ള യുവജന സിവില്‍ സര്‍വീസ്' ആയി മാറ്റുന്നതിന് പിന്തുണ നല്‍കുന്നതിനായി ശാരീരിക ക്ഷമതാ പരിശോധനകളും നടത്തി. 488 ഓഫീസര്‍ ട്രെയിനികള്‍ക്കും ക്രാവ് മാഗയിലും മറ്റ് വിവിധ കായിക ഇനങ്ങളിലും പ്രഥമതല പരിശീലനം നല്‍കി.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Media Coverage

"India of 21st century does not think small...": PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM offers prayers at Madurai Meenakshi Amman Temple
February 27, 2024

The Prime Minister, Shri Narendra Modi today offers prayers at Madurai Meenakshi Amman Temple.

PM Modi posted on X :

"Feeling blessed to pray at the Madurai Meenakshi Amman Temple."