'നവഭാരതത്തിന്റെ ടെക്കേഡിനെ ഉത്തേജിപ്പിക്കുക' എന്നതാണ് 'ഡിജിറ്റല്‍ ഇന്ത്യ വാരം 2022'ന്റെ പ്രമേയം
'ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി', 'ഡിജിറ്റല്‍ ഇന്ത്യ ജെനെസിസ്', 'ഇന്ത്യസ്റ്റാക്ക്.ഗ്ലോബല്‍' എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു; 'എന്റെ പദ്ധതി', 'മേരി പെഹ്ചാന്‍' എന്നിവയും സമര്‍പ്പിച്ചു
'ചിപ്പ് മുതല്‍ സ്റ്റാര്‍ട്ടപ്പ് വരെ' പരിപാടിയുടെ ഭാഗമായി പിന്തുണയേകുന്ന 30 സ്ഥാപനങ്ങളുടെ ആദ്യ കൂട്ടായ്മയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു
''നാലാം വ്യാവസായിക വിപ്ലവം 'വ്യവസായം 4.0'ല്‍ ലോകത്തിന് ഇന്ത്യ വഴികാട്ടുന്നു''
''ഓണ്‍ലൈന്‍ സംവിധാനത്തില്‍ വന്നതോടെ ഇന്ത്യ നിരവധി വരികള്‍ നീക്കംചെയ്തു''
''ഡിജിറ്റല്‍ ഇന്ത്യ ഗവണ്മെന്റിനെ ജനങ്ങളുടെ വീട്ടുപടിക്കലും ഫോണുകളിലും കൊണ്ടുചെന്നെത്തിച്ചു''
''ഇന്ത്യയുടെ ഫിന്‍ടെക് ഉദ്യമം യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഒരുക്കുന്ന ജനങ്ങളുടെ പ്രതിവിധിയാണ്''
''നമ്മുടെ ഡിജിറ്റല്‍ പ്രതിവിധികള്‍ വിപുലമായതും സുരക്ഷിതത്വമാര്‍ന്നതും ജനാധിപത്യമൂല്യങ്ങളുള്ളതുമാണ്''
''അടുത്ത മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് നിര്‍മാണം 300 ബില്യണ്‍ ഡോളറിനപ്പുറമെത്തണം എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്''
''ചിപ്പ് വാങ്ങുന്നവര്‍ എന്ന നിലയില്‍ നിന്ന് ചിപ്പ് നിര്‍മാതാവ് എന്ന നിലയിലേക്കു മാറാനാണ് ഇന്ത്യ കൊതിക്കുന്നത്''

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 ഉദ്ഘാടനം ചെയ്തു. 'നവഭാരതത്തിന്റെ ടെക്കേഡിനെ ഉത്തേജിപ്പിക്കുക' എന്നതാണു ഡിജിറ്റല്‍ ഇന്ത്യ വാരം 2022ന്റെ പ്രമേയം. പരിപാടിയില്‍, സാങ്കേതികവിദ്യയുടെ പ്രവേശനക്ഷമത വര്‍ധിപ്പിക്കുക, ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു സേവനലഭ്യത കാര്യക്ഷമമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജനം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. 'ചിപ്പ് മുതല്‍ സ്റ്റാര്‍ട്ടപ്പ് വരെ' (സി2എസ്) പരിപാടിയുടെ ഭാഗമായി പിന്തുണയേകുന്ന 30 സ്ഥാപനങ്ങളുടെ ആദ്യ കൂട്ടായ്മയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

21-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ തുടര്‍ച്ചയായി നവീകരിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇന്നത്തെ പരിപാടിയില്‍ കാണുന്നതെന്നു സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. മാനവികതയുടെ വളര്‍ച്ചയ്ക്കു സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം എത്രമാത്രം പരിവര്‍ത്തനാത്മകമാണെന്നു ഡിജിറ്റല്‍ ഇന്ത്യയിലൂടെ ഇന്ത്യ കാട്ടിക്കൊടുത്തു. ''എട്ട് വര്‍ഷം മുമ്പ് ആരംഭിച്ച ഈ ക്യാമ്പയ്ന്‍ മാറുന്ന കാലത്തിനനുസരിച്ച് വികസിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്''- അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യ സ്വീകരിക്കാത്ത രാജ്യത്തെ പിന്തള്ളി കാലം മുന്നോട്ടു പോകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം വ്യാവസായിക വിപ്ലവകാലത്ത് ഇന്ത്യ ഇതിന് ഇരയായിരുന്നു. എന്നാല്‍ നാലാം വ്യാവസായിക വിപ്ലവമായ 'വ്യവസായം 4.0'ല്‍ ഇന്ത്യയാണു ലോകത്തിനു വഴികാട്ടുന്നതെന്ന് ഇന്നു നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. ഇക്കാര്യത്തില്‍ നേതൃത്വം നല്‍കുന്നതിനു ഗുജറാത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

എട്ടു പത്തു വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, ബില്ലടയ്ക്കല്‍, റേഷന്‍, അഡ്മിഷന്‍, റിസല്‍ട്ട്, ബാങ്കുകള്‍ എന്നിവയ്ക്കായി വരിനില്‍ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനിലേക്കു മാറി ഇന്ത്യ വരികളെല്ലാം ഒഴിവാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലൈഫ് സര്‍ട്ടിഫിക്കറ്റ്, റിസര്‍വേഷന്‍, ബാങ്കിംഗ് തുടങ്ങിയ നിരവധി സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും ചെലവു കുറഞ്ഞതാക്കാനും കഴിഞ്ഞു. അതുപോലെ സാങ്കേതികവിദ്യയിലൂടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സാധ്യമാക്കിയതിനാല്‍, കഴിഞ്ഞ 8 വര്‍ഷത്തിനിടെ 2,23,000 കോടിയിലധികം രൂപ ഇടനിലക്കാരുടെ കൈകളില്‍ അകപ്പെടാതെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്തു. അഴിമതി തടയുന്നതില്‍ ഡിജിറ്റല്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ഇന്ത്യ ഗവണ്മെന്റിനെ ജനങ്ങളുടെ വീട്ടുപടിക്കലും ഫോണുകളിലും കൊണ്ടുചെന്നെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. 1.25 ലക്ഷത്തിലധികം പൊതുസേവനകേന്ദ്രങ്ങളും ഗ്രാമീണ സ്റ്റോറുകളും ഇപ്പോള്‍ ഇ-കൊമേഴ്‌സിനെ ഗ്രാമീണ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ഗ്രാമത്തിലെ സ്വത്തുക്കള്‍ക്കുള്ള രേഖകള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നല്‍കുന്നുമുണ്ട്.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യത്ത് ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിച്ച കരുത്ത് കൊറോണയെന്ന ആഗോള മഹാമാരിയെ ചെറുക്കാന്‍ ഇന്ത്യയെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിക്കാലത്തെ സാങ്കേതികവിദ്യാ ഉപയോഗത്തെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ''രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റ ക്ലിക്കില്‍ ആയിരക്കണക്കിന് കോടി രൂപ കൈമാറി. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ സഹായത്തോടെ 80 കോടിയിലധികം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ഉറപ്പാക്കി. ലോകത്തിലെ ഏറ്റവും വലുതും കാര്യക്ഷമവുമായ കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയും കോവിഡ് ദുരിതാശ്വാസ പരിപാടിയും നാം നടത്തി. നമ്മുടെ കോവിന്‍ പ്ലാറ്റ്‌ഫോം വഴി 200 കോടിയോളം വാക്‌സിന്‍ ഡോസുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി - പ്രധാനമന്ത്രി പറഞ്ഞു.

''ഇന്ത്യയുടെ ഫിന്‍ടെക് ഉദ്യമം യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഒരുക്കുന്ന ജനങ്ങളുടെ പ്രതിവിധിയാണ്. ഇതിലുള്ളത് ഇന്ത്യയുടെ തനതു സാങ്കേതികവിദ്യയാണ്; അതായത് ജനങ്ങളുടേത്. ഇന്ത്യക്കാര്‍ അതു തങ്ങളുടെ ജീവിതത്തിന്റെ, അതായത് ജനങ്ങളുടെ ഭാഗമാക്കി. ഇത് ഇന്ത്യക്കാരുടെ പണമിടപാടുകള്‍ എളുപ്പമാക്കി, അതായത് ജനങ്ങള്‍ക്കായി. ആഗോള തലത്തില്‍ 40 ശതമാനം ഡിജിറ്റല്‍ ഇടപാടുകളും നടക്കുന്നത് ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ''നമ്മുടെ ഡിജിറ്റല്‍ പ്രതിവിധികള്‍ വലിപ്പമേറിയതും സുരക്ഷിതത്വമാര്‍ന്നതും ജനാധിപത്യ മൂല്യങ്ങളുള്ളതുമാണ്''- അദ്ദേഹം പറഞ്ഞു.

വരുന്ന നാലഞ്ചുവര്‍ഷത്തിനുള്ളില്‍ 14-15 ലക്ഷം യുവാക്കള്‍ക്കു 'വ്യവസായം 4.0'നായി നൈപുണ്യവും പുതിയ വൈദഗ്ധ്യവും അധികനൈപുണ്യവും നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശം, മാപ്പിങ്, ഡ്രോണുകള്‍, ഗെയിമിങ്, അനിമേഷന്‍ തുടങ്ങി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഭാവി വിപുലീകരിക്കാന്‍ പോകുന്ന അത്തരത്തിലുള്ള നിരവധി മേഖലകള്‍ നവീകരണത്തിനായി തുറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍-സ്പേസ്, പുതിയ ഡ്രോണ്‍ നയം തുടങ്ങിയ വ്യവസ്ഥകള്‍ ഈ ദശകത്തില്‍ വരുംവര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാങ്കേതികസാധ്യതകള്‍ക്ക് പുതിയ ഊര്‍ജം പകരും.

അടുത്ത മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് നിര്‍മാണം 300 ബില്യണ്‍ ഡോളറിനപ്പുറമെത്തണം എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് വാങ്ങുന്നവര്‍ എന്ന നിലയില്‍ നിന്നു ചിപ്പ് നിര്‍മാതാവ് എന്ന നിലയിലേക്കു മാറാനാണ് ഇന്ത്യ കൊതിക്കുന്നത്. സെമികണ്ടക്ടറുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിക്ഷേപങ്ങളും അതിവേഗം വര്‍ധിക്കുകയാണ്.

ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്‍ പുതിയ മാനങ്ങളിലേക്കു കുതിക്കുമെന്നും രാജ്യത്തെ പൗരന്മാര്‍ക്കു തുടര്‍ന്നും സേവനങ്ങള്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്നാരംഭിച്ച സംരംഭങ്ങളുടെ വിശദാംശങ്ങള്‍:

ശബ്ദാധിഷ്ഠിത പ്രവേശനം ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളില്‍ ഇന്റര്‍നെറ്റിലേക്കും ഡിജിറ്റല്‍ സേവനങ്ങളിലേക്കും എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുകയും ഇന്ത്യന്‍ ഭാഷകളില്‍ ഉള്ളടക്കം സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പദ്ധതിയാണ് 'ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി'. ഇന്ത്യന്‍ ഭാഷകള്‍ക്കായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഭാഷാ സാങ്കേതിക പരിഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രധാന ഇടപെടല്‍ ബഹുഭാഷാ ഡാറ്റാസെറ്റുകളുടെ സൃഷ്ടിയായിരിക്കും.  ഭാഷാദാന്‍ എന്ന ക്രൗഡ് സോഴ്സിംഗ് സംരംഭത്തിലൂടെ ഈ ഡാറ്റാസെറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി വന്‍തോതിലുള്ള പൗര ഇടപെടലുകളെ പ്രാപ്തമാക്കും.

രാജ്യത്തെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ വിജയകരമായ സ്റ്റാര്‍ട്ടപ്പുകള്‍ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വളര്‍ത്തുന്നതിനും വിജയകരമാക്കുന്നതിനുമായി ഒരു ദേശീയ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമാണ് 'ഡിജിറ്റല്‍ ഇന്ത്യ ജെനെസിസ്' (ഇന്നവേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അടുത്ത തലുറ പിന്തുണ). മൊത്തം 750 കോടി രൂപയാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്നത്.

ആധാര്‍, യുപിഐ, ഡിജിലോക്കര്‍, കോവിന്‍ വാക്സിനേഷന്‍ പ്ലാറ്റ്ഫോം, ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് ഇടം (ജിഇഎം), ദിക്ഷ പ്ലാറ്റ്ഫോം, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ആരോഗ്യ ദൗത്യം തുടങ്ങിയ ഇന്ത്യാ സ്റ്റാക്കിനു കീഴില്‍ നടപ്പാക്കുന്ന സുപ്രധാന പദ്ധതികളുടെ ആഗോള ശേഖരണമാണ് 'ഇന്ത്യാസ്റ്റാക്.ഗ്ലോബല്‍'. ആഗോള പൊതു ഡിജിറ്റല്‍ വസ്തു ശേഖരണത്തിലേക്കുള്ള ഇന്ത്യയുടെ ഈ വാഗ്ദാനം ജനസംഖ്യാ തോതില്‍ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതികള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയെ മുന്‍നിരയില്‍ നിലനിര്‍ത്തും. കൂടാതെ അത്തരം സാങ്കേതിക പരിഹാരങ്ങള്‍ തേടുന്ന മറ്റ് രാജ്യങ്ങള്‍ക്ക് വളരെയധികം സഹായകരമാണെന്ന് തെളിയിക്കുകയും ചെയ്യും.

ഗവണ്മെന്റ്  പദ്ധതികളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന സേവനവേദിയാണ് 'എന്റെ പദ്ധതി'. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് അര്‍ഹതയുള്ള സ്‌കീമുകള്‍ കണ്ടെത്താന്‍ കഴിയുന്ന ഒറ്റത്തവണ തിരയലും കണ്ടെത്തല്‍ പോര്‍ട്ടലും വാഗ്ദാനം ചെയ്യുന്നതാണ് ഇത്. ഒരു പൗരനു ലോഗിന്‍ ചെയ്യാനുള്ളതെല്ലാം ഒറ്റ സൈനിംഗില്‍ സാധ്യമാക്കുന്നതാണ് 'മേരി പെഹ്ചാന്‍'. നാഷണല്‍ സിംഗിള്‍ സൈന്‍-ഓണ്‍ (എന്‍എസ്എസ്ഒ) എന്നത് ഒരു ഉപയോക്തൃ പ്രാമാണീകരണ സേവനമാണ്, അതില്‍ ഒരൊറ്റ സെറ്റ് മുഖേന ഒന്നിലധികം ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലേക്കോ സേവനങ്ങളിലേക്കോ പ്രവേശനം നല്‍കും.

ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, റിസര്‍ച്ച് തലങ്ങളില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ രൂപകല്‍പ്പനയില്‍ പ്രത്യേകം വൈദഗ്ധ്യമുള്ള മനുഷ്യശക്തിയെ പരിശീലിപ്പിക്കാനും രാജ്യത്തെ സെമി കണ്ടക്ടര്‍ രൂപകല്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കാനുമാണ് ചിപ്സ് ടു സ്റ്റാര്‍ട്ടപ്പ് (സി2എസ്) ലക്ഷ്യമിടുന്നത്. ഇത് സ്ഥാപനതലത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും സ്ഥാപനങ്ങള്‍ക്ക് രൂപകല്‍പന ചെയ്യുന്നതിനായി അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. സെമികണ്ടക്ടറുകളില്‍ ശക്തമായ രൂപകല്‍പന അന്തരീക്ഷം നിര്‍മ്മിക്കാനുള്ള ഇന്ത്യ സെമി കണ്ടക്ടര്‍ ദൗത്യത്തിന്റെ ഭാഗമാണിത്.

ഡിജിറ്റല്‍ ഇന്ത്യ വാരത്തിന്റെ ഭാഗമായി 2022 ജൂലൈ 4 മുതല്‍ 6 വരെ ഗാന്ധിനഗറില്‍ വിവിധ പരിപാടികള്‍ നടക്കും. ഡിജിറ്റല്‍ ഇന്ത്യയുടെ വാര്‍ഷികം ആഘോഷിക്കുകയും ആധാര്‍, യുപിഐ, കോവിന്‍, ഡിജിലോക്കര്‍ തുടങ്ങിയ പൊതു ഡിജിറ്റല്‍ വേദികള്‍ പൗരന്മാര്‍ക്ക് എങ്ങനെ സൗകര്യമൊരുക്കിയെന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇത് ആഗോള പ്രേക്ഷകര്‍ക്ക് ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുകയും, വിശാലമായ പങ്കാളികളുമായി സഹകരണവും വ്യാവസായിക അവസരങ്ങളും നല്‍കുകയും, അടുത്ത തലമുറ അവസരങ്ങളുടെ സാങ്കേതികത അവതരിപ്പിക്കുകയും ചെയ്യും. ഗവണ്‍മെന്റ്, വ്യവസായം, അക്കാദമിക് മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുടെയും മേധാവികളുടെയും പങ്കാളിത്തത്തിന് ഇത് സാക്ഷ്യം വഹിക്കും. ജീവിതം സുഗമമാക്കുന്ന ഡിജിറ്റല്‍ പ്രതിവിധികളും ഇന്ത്യന്‍ യൂണികോണുകളും സ്റ്റാര്‍ട്ടപ്പുകളും വികസിപ്പിച്ചെടുത്ത പ്രതിവിധികളും പ്രദര്‍ശിപ്പിക്കുന്ന 200-ലധികം സ്റ്റാളുകളുള്ള ഡിജിറ്റല്‍ മേളയും സംഘടിപ്പിക്കുന്നുണ്ട്.  ഡിജിറ്റല്‍ ഇന്ത്യ വാരത്തില്‍ ജൂലൈ 7 മുതല്‍ 9 വരെ ഓണ്‍ലൈനില്‍ ഇന്ത്യ സ്റ്റാക്ക് വിജ്ഞാന വിനിമയവും ഉണ്ടായിരിക്കും.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
'My fellow karyakarta ... ': PM Modi's Ram Navami surprise for Phase 1 NDA candidates

Media Coverage

'My fellow karyakarta ... ': PM Modi's Ram Navami surprise for Phase 1 NDA candidates
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഏപ്രിൽ 18
April 18, 2024

From Red Tape to Red Carpet – PM Modi making India an attractive place to Invest