"രാജ്യത്തെ എല്ലാ വനിതാ കമ്മീഷനുകളും അവരുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് പുതിയ ദിശാബോധം നൽകുകയും വേണം"
“ആത്മനിർഭർ ഭാരത് പ്രചാരണ പരിപാടി സ്ത്രീകളുടെ കഴിവുകളെ രാജ്യത്തിന്റെ വികസനവുമായി ബന്ധിപ്പിക്കുന്നു
"2016-ന് ശേഷം ഉയർന്നുവന്ന 60,000-ത്തിലധികം സ്റ്റാർട്ടപ്പുകളിൽ, 45 ശതമാനത്തിന് കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ട്"
2015 മുതൽ 185 വനിതകളെ പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ വർഷം വിവിധ വിഭാഗങ്ങളിലായി 34 വനിതകൾ പുരസ്‌ക്കാര ജേതാക്കളായി, ഇത് ഒരു റെക്കോർഡാണ്.
"ഏതെങ്കിലും ഗവൺമെന്റ് സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകാതിരുന്നാൽ ആ ഗവണ്മെന്റ് അധികാരത്തിൽ തുടരില്ലെന്ന് വനിതകൾ ഉറപ്പാക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിന പരിപാടിയിൽ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തു. വിവിധ മേഖലകളിലെ വനിതകളുടെ നേട്ടങ്ങൾ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഷീ ദി ചേഞ്ച് മേക്കർ’ എന്ന പരിപാടിയുടെ പ്രമേയം. സംസ്ഥാന വനിതാ കമ്മീഷനുകൾ, സംസ്ഥാന ഗവൺമെന്റ്കളിലെ വനിതാ-ശിശു വികസന വകുപ്പ്, സർവകലാശാല, കോളേജ് അധ്യാപക അധ്യാപകർ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, വനിതാ സംരംഭകർ, ബിസിനസ് അസോസിയേഷനുകൾ എന്നിവർ പങ്കെടുത്തു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി; സഹ  മന്ത്രിമാരായ ഡോ. മുഞ്ച്പാറ മഹേന്ദ്രഭായി കലുഭായ്, ശ്രീമതി ദർശന ജർദോഷ്; ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ശ്രീമതി രേഖ ശർമ്മ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ദേശീയ വനിതാ കമ്മീഷന്റെ 30-ാം സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു. “30 വർഷത്തെ നാഴികക്കല്ല്, ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ജീവിതത്തിൽ, വളരെ പ്രധാനമാണ്. പുതിയ ഉത്തരവാദിത്തങ്ങളുടേയും പുതിയ ഊർജത്തോടെ മുന്നോട്ട് പോകാനുമുള്ള സമയമാണിത്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ മാറ്റുന്നതിൽ ഇന്ന് സ്ത്രീകളുടെ പങ്ക് തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാൽ  ദേശീയ വനിതാ കമ്മീഷന്റെ പങ്ക് വിപുലീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ വനിതാ കമ്മീഷനുകളും അവരുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും അവരുടെ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് പുതിയ ദിശാബോധം നൽകുകയും വേണം.

നൂറ്റാണ്ടുകളായി ഇന്ത്യയുടെ ശക്തി ചെറുകിട പ്രാദേശിക വ്യവസായങ്ങളോ എംഎസ്എംഇകളോ ആണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വ്യവസായങ്ങളിൽ, പുരുഷന്മാർക്ക് തുല്യമായ പങ്ക് സ്ത്രീകൾക്കും ഉണ്ട്. പഴയ ചിന്തകൾ സ്ത്രീകളെയും അവരുടെ കഴിവുകളെയും വീട്ടുജോലിയിൽ പരിമിതപ്പെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കായി ഈ പഴയ ചിന്താഗതി മാറ്റേണ്ടത് ആവശ്യമാണ്. മേക്ക് ഇൻ ഇന്ത്യ ഇന്ന് ഇത് ചെയ്യുന്നു. സ്ത്രീകളുടെ കഴിവിനെ രാജ്യത്തിന്റെ വികസനവുമായി ബന്ധിപ്പിക്കുന്നതാണ് ആത്മനിർഭർ ഭാരത് കാമ്പയിൻ, അദ്ദേഹം പറഞ്ഞു. മുദ്ര യോജനയുടെ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായതിനാൽ ഈ മാറ്റം ദൃശ്യമാണ്. കഴിഞ്ഞ 6-7 വർഷത്തിനിടെ സ്ത്രീ സ്വയം സഹായ സംഘങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയാണ് രാജ്യത്ത് ഉണ്ടായത്. അതുപോലെ, 2016 ന് ശേഷം ഉയർന്നുവന്ന 60 ആയിരത്തിലധികം സ്റ്റാർട്ടപ്പുകളിൽ, 45 ശതമാനത്തിന് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ട്.

പുതിയ ഇന്ത്യയുടെ വളർച്ചാ ചക്രത്തിൽ സ്ത്രീകളുടെ പങ്കാളിത്തം നിരന്തരമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ സംരംഭകത്വത്തിൽ സ്ത്രീകളുടെ ഈ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനും പരമാവധി അംഗീകാരം നൽകുന്നതിനും വനിതാ കമ്മീഷനുകൾ പ്രവർത്തിക്കണം. 2015 മുതൽ 185 വനിതകളെ പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഈ വർഷവും വിവിധ വിഭാഗങ്ങളിലായി 34 വനിതകൾ അവാർഡ് ജേതാക്കളായി. സ്ത്രീകൾക്ക് ഇത്രയധികം അവാർഡുകൾ അഭൂതപൂർവമായതിനാൽ ഇത് ഒരു റെക്കോർഡാണ്, പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 7 വർഷമായി രാജ്യത്തിന്റെ നയങ്ങൾ സ്ത്രീകളോട് കൂടുതൽ സംവേദനക്ഷമമായി  മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഏറ്റവും കൂടുതൽ പ്രസവാവധി അനുവദിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ചെറുപ്രായത്തിലെ വിവാഹം പെൺമക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും തടസ്സമാകാത്തതിനാൽ പെൺമക്കളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താനാണ് ശ്രമം.

ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണത്തിൽ നിന്നുള്ള ചരിത്രപരമായ അകലത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. 9 കോടി ഗ്യാസ് കണക്ഷനുകൾ, ശൗചാലയങ്ങൾ , തുടങ്ങിയ നടപടികൾ അദ്ദേഹം വിവരിച്ചു. വീട്ടിലെ സ്ത്രീകളുടെ പേരിലുള്ള പിഎം ആവാസ് യോജനയുടെ പക്കാ വീടുകൾ, ഗർഭകാലത്തെ പിന്തുണ, ജൻധൻ അക്കൗണ്ടുകൾ, ഈ സ്ത്രീകളെ മാറ്റുന്ന ഇന്ത്യയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും മുഖമാക്കി മാറ്റുന്നു.

സ്ത്രീകൾ ഒരു തീരുമാനം  എടുക്കുമ്പോൾ അതിന്റെ ദിശ നിശ്ചയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഒരു ഗവണ്മെന്റ്  സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകാത്തപ്പോഴെല്ലാം  ആ  ഗവണ്മെന്റ് സ്ത്രീകൾ അധികാരത്തിൽ നിന്ന് പുറത്തുപോയിരിക്കുമെന്ന് സ്ത്രീകൾ  ഉറപ്പാക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് സഹിഷ്ണുതയില്ലാത്ത നയത്തിലാണ് ഗവണ്മെന്റ്  പ്രവർത്തിക്കുന്നതെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ക്രൂരമായ ബലാത്സംഗക്കേസുകൾക്ക് വധശിക്ഷ ഉൾപ്പെടെ കർശനമായ നിയമങ്ങൾ ഇക്കാര്യത്തിൽ നിലവിലുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതികൾ, പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ വനിതാ ഹെൽപ്പ് ഡെസ്‌ക്കുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ, സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പോർട്ടൽ തുടങ്ങിയ നടപടികളും സ്വീകരിച്ചുവരികയാണ്

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions