പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 'അഖണ്ഡ പാഠ്' സംഘടിപ്പിച്ച ഗുരുദ്വാര ശ്രീ ബാലാ സാഹിബ് ജിയിൽ നിന്ന് പ്രതിനിധി സംഘം പ്രസാദവും അനുഗ്രഹവും നൽകി
പഗഡി കെട്ടിയും സിറോപ സമ്മാനിച്ചും പ്രതിനിധി സംഘം പ്രധാനമന്ത്രിയെ ആദരിച്ചു
സിഖ് സമുദായത്തിന്റെ ബഹുമതിക്കും ക്ഷേമത്തിനുമായുള്ള പ്രധാനമന്ത്രിയുടെ നിർണായക സംരംഭങ്ങൾക്ക് പ്രതിനിധി സംഘം നന്ദി പറഞ്ഞു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സിഖ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ഗുരുദ്വാര ശ്രീ ബാല സാഹിബ് ജി 'അഖണ്ഡ് പാത' സംഘടിപ്പിച്ചിരുന്നു. സെപ്തംബർ 15-ന് ആരംഭിച്ച 'അഖണ്ഡ പാഠ്'  പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് അവസാനിച്ചു. സിഖ് പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിക്കുകയും ഗുരുദ്വാരയിൽ നിന്നുള്ള  പ്രസാദവും അനുഗ്രഹവും നൽകുകയും ചെയ്തു.

കൂടിക്കാഴ്ചയിൽ സിഖ് പ്രതിനിധികൾ പഗഡി കെട്ടിയും സിറോപ സമ്മാനിച്ചും പ്രധാനമന്ത്രിയെ ആദരിച്ചു. പ്രധാനമന്ത്രിയുടെ ദീർഘായുസിനും നല്ല ആരോഗ്യത്തിനുമായി ഒരു പ്രാർത്ഥനയും  നടത്തി. സിഖ് സമുദായത്തിന്റെ ബഹുമതിക്കും ക്ഷേമത്തിനുമായി പ്രധാനമന്ത്രി നടപ്പാക്കിയ   സംരംഭങ്ങൾക്ക് പ്രതിനിധി സംഘം നന്ദി പറഞ്ഞു. ഡിസംബർ 26 "വീർ ബാൽ ദിവസ്" ആയി പ്രഖ്യാപിക്കുക, കർതാർപൂർ സാഹിബ് ഇടനാഴി വീണ്ടും തുറക്കുക, ഗുരുദ്വാരകൾ നടത്തുന്ന ലംഗറുകളുടെ ജിഎസ്ടി നീക്കം ചെയ്യുക, ഗുരു ഗ്രന്ഥ സാഹിബിന്റെ പകർപ്പുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയെന്ന് ഉറപ്പാക്കുക തുടങ്ങി പ്രധാനമന്ത്രി നടത്തിയ നിരവധി ശ്രമങ്ങൾ അവർ വിവരിച്ചു. 

സിഖ് പ്രതിനിധി സംഘത്തിൽ അഖിലേന്ത്യ കേന്ദ്രീയ ഗുരു സിംഗ് സഭയുടെ അധ്യക്ഷൻ ശ്രീ തർവീന്ദർ സിംഗ് മർവ ,  അഖിലേന്ത്യ കേന്ദ്രീയ ഗുരു സിംഗ് സഭയുടെ വർക്കിംഗ് പ്രസിഡന്റ്  ശ്രീ വീർ സിംഗ്,     കേന്ദ്രീയ ഗുരു സിംഗ് സഭയുടെ ഡൽഹി തലവൻ   ശ്രീ നവീൻ സിംഗ് ഭണ്ഡാരി,തിലക് നഗർ ഗുരുദ്വാര സിംഗ് സഭയുടെ പ്രസിഡന്റ്,  ശ്രീ ഹർബൻസ് സിംഗ്,   ഗുരുദ്വാര സിംഗ് സഭയുടെ  തലവൻ ശ്രീ രജീന്ദർ സിംഗ് എന്നിവരും  ഉൾപ്പെട്ടിരുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Have patience, there are no shortcuts in life: PM Modi’s advice for young people on Lex Fridman podcast

Media Coverage

Have patience, there are no shortcuts in life: PM Modi’s advice for young people on Lex Fridman podcast
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 17
March 17, 2025

Appreciation for Harnessing AI for Bharat: PM Modi’s Blueprint for Innovation

Building Bharat: PM Modi’s Infrastructure Push Redefines Connectivity