PM reviews availability of medical infrastructure
3 Empowered groups give presentation to PM
PM directs officials to ensure rapid upgradation of health infrastructure

കോവിഡ്-19മായി ബന്ധപ്പെട്ടു രാജ്യത്തെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഓക്‌സിജന്‍ ലഭ്യത, മരുന്നുകള്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിയെക്കുറിച്ചും അദ്ദേഹം വിലയിരുത്തി

ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി ചുമതലപ്പെടുത്തിയ സംഘം രാജ്യത്ത് ഓക്‌സിജന്റെ ലഭ്യതയും വിതരണവും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കുന്നതിനെക്കുറിച്ചും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 2020 ഓഗസ്റ്റിലെ പ്രതിദിനം 5700 മെട്രിക് ടണ്‍ എന്ന നിലയില്‍നിന്ന്, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ദ്രവീകൃത ഓക്‌സിജന്റെ ഉല്‍പ്പാദനം നിലവില്‍ (2021 ഏപ്രില്‍ 25 ന്) 8922 മെട്രിക് ടണ്ണായി വര്‍ധിച്ചുവെന്ന കാര്യവും ചര്‍ച്ച ചെയ്തു. ദ്രവീകൃത ഓക്‌സിജന്റെ ആഭ്യന്തര ഉല്‍പ്പാദനം 2021 ഏപ്രില്‍ അവസാനത്തോടെ പ്രതിദിനം 9250 മെട്രിക് ടണ്‍ കടക്കുമെന്നാണ് പ്രതീക്ഷ.

പി എസ് എ ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം ആരംഭിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പി എസ് എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

ഓക്‌സിജന്‍ എക്‌സ്പ്രസ് റെയില്‍വേ സര്‍വീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഓക്‌സിജന്‍ ടാങ്കറുകള്‍ കൊണ്ടുപോകുന്നതിനായി വ്യോമസേന നടത്തുന്ന ആഭ്യന്തര-അന്താരാഷ്ട്ര പറക്കലുകളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കിടക്കകളുടെയും ഐസിയുകളുടെയും ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ആരോഗ്യ അടിസ്ഥാന സൗകര്യം, കോവിഡ് കൈകാര്യം ചെയ്യല്‍ എന്നീ വിഭാഗങ്ങളില്‍ ചുമതലയുള്ള സംഘം പ്രധാനമന്ത്രിക്കു വിവരം നല്‍കി. വൈറസ് വ്യാപനശൃംഖല തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച നിര്‍ദിഷ്ട മാര്‍ഗനിര്‍ദേശങ്ങളും പദ്ധതികളും സംസ്ഥാനങ്ങളിലെ ഏജന്‍സികള്‍ ശരിയായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

കോവിഡ് അനുസൃത ശീലങ്ങളുടെ കാര്യത്തില്‍ ജനങ്ങളില്‍ അവബോധം വര്‍ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന ശ്രമങ്ങളെക്കുറിച്ച് ആശയവിനിമയത്തിന് ചുമതലപ്പെടുത്തിയ സംഘം പ്രധാനമന്ത്രിക്കു വിവരങ്ങൾ നല്‍കി.

ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, റോഡ് ഗതാഗത , ഹൈവേയ്സ് സെക്രട്ടറി, വാർത്ത വിതരണ പ്രക്ഷേപണ സെക്രട്ടറി, ഫാര്‍മസ്യൂട്ടിക്കല്‍സ് സെക്രട്ടറി, നിതി ആയോഗ് അംഗം, ഐസിഎംആര്‍ ഡിജി, ബയോടെക്‌നോളജി സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Christmas demand: Gems and jewellery exports surge in Nov

Media Coverage

Christmas demand: Gems and jewellery exports surge in Nov
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Condoles the Demise of Shri Shivraj Patil
December 12, 2025

Prime Minister Shri Narendra Modi today condoled the passing of Shri Shivraj Patil, describing him as an experienced leader who devoted his life to public service.

In his message, the Prime Minister said he was saddened by the demise of Shri Patil, who served the nation in various capacities—including as MLA, MP, Union Minister, Speaker of the Maharashtra Legislative Assembly, and Speaker of the Lok Sabha—during his long and distinguished public life. Shri Patil was known for his commitment to societal welfare and his steadfast dedication to democratic values.

The Prime Minister recalled his many interactions with Shri Patil over the years, noting that their most recent meeting took place a few months ago when Shri Patil visited his residence.

In separate posts on X, Shri Modi wrote:

“Saddened by the passing of Shri Shivraj Patil Ji. He was an experienced leader, having served as MLA, MP, Union Minister, Speaker of the Maharashtra Assembly as well as the Lok Sabha during his long years in public life. He was passionate about contributing to the welfare of society. I have had many interactions with him over the years, the most recent one being when he came to my residence a few months ago. My thoughts are with his family in this sad hour. Om Shanti.”

“श्री शिवराज पाटील जी यांच्या निधनाने दुःख झाले आहे. ते एक अनुभवी नेते होते. सार्वजनिक जीवनातील आपल्या प्रदीर्घ कारकिर्दीत त्यांनी आमदार, खासदार, केंद्रीय मंत्री, महाराष्ट्र विधानसभेचे तसेच लोकसभेचे अध्यक्ष म्हणून काम केले. समाजाच्या कल्याणासाठी योगदान देण्याच्या ध्येयाने ते झपाटले होते. ​गेल्या काही वर्षांत त्यांच्यासोबत माझे अनेक वेळा संवाद झाले, त्यापैकी सर्वात अलीकडील भेट काही महिन्यांपूर्वीच जेव्हा ते माझ्या निवासस्थानी आले होते तेव्हा झाली होती. या दुःखद प्रसंगी माझ्या संवेदना त्यांच्या कुटुंबीयांसोबत आहेत. ओम शांती.”