Published By : Admin |
December 17, 2016 | 11:48 IST
Share
Tajikistan is a valued friend and strategic partner in Asia: PM Modi
Terrorism casts a long shadow of violence and instability over the entire region (Asia): PM Modi
Appreciate Tajikistan’s role in the Central Asian region as a mainstay against forces of extremism, radicalism, and terrorism: PM
Our planned accession to the Ashgabat Agreement will further help in linking us to Tajikistan and Central Asia: PM
ബഹുമാനപ്പെട്ട താജിക്കിസ്ഥാന്‍ പ്രസിഡന്റ് ശ്രീ. ഇമോമലി റഹ്മാന്‍, സഹോദരീ സഹോദരന്മാരേ, മാധ്യമപ്രവര്‍ത്തകരേ,
പ്രസിഡന്റ് റഹ്മാനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധിസംഘത്തിനും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏഷ്യയില്‍, വിലയേറിയതും തന്ത്രപ്രധാനമേറിയതുമായ സുഹൃദ്‌രാഷ്ട്രമാണ് താജിക്കിസ്ഥാന്‍. പ്രസിഡന്റ് റഹ്മാന്‍ തന്നെ ഇന്ത്യയില്‍ വളരെ സുപരിചിതനാണ്. അദ്ദേഹത്തിന് വീണ്ടും ആതിഥ്യമരുളാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം നല്‍കുന്ന നേതൃത്വവും സംഭാവനകളും അഭിനന്ദനാര്‍ഹമാണ്. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും മേഖലാതല സുരക്ഷ സംബന്ധിച്ച പൊതു താല്‍പര്യങ്ങളിലും അധിഷ്ഠിതമാണ് നമുക്കിടയിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം. നീണ്ട കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയിലുള്ളത്. നീണ്ടകാലത്തെ സാംസ്‌കാരികവും മതപരവും ഭാഷാപരവുമായ ഇഴുകിച്ചേരല്‍ നമ്മുടെ ജനതകള്‍ തമ്മിലുള്ള സൗഹൃദവും ബന്ധവും മെച്ചപ്പെട്ടതാക്കിത്തീര്‍ത്തു.
സുഹൃത്തുക്കളേ,
പ്രസിഡന്റ് റഹ്മാനും ഞാനും തമ്മില്‍ ഇന്നു വളരെ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. പ്രതിരോധ, സുരക്ഷാ രംഗങ്ങളിലെ പങ്കാളിത്തം ഉള്‍പ്പെടെ ഉഭയകക്ഷിബന്ധത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതി ഞങ്ങള്‍ വിലയിരുത്തി. സുരക്ഷയ്ക്കു നേരെ വെല്ലുവിളികള്‍ ഉയരുന്ന ചുറ്റുപാടിലാണ് ഇന്ത്യയും താജിക്കിസ്ഥാനും ഉള്ളത്. ഭീകരവാദം ഭീഷണി ഉയര്‍ത്തുന്നതു നാം രണ്ടു രാജ്യങ്ങള്‍ക്കു മാത്രമല്ല. അതു മേഖലയിലാകെ ഹിംസയുടെയും അസ്ഥിരതയുടെയും നിഴല്‍ വീഴ്ത്തുന്നു. അതുകൊണ്ടുതന്നെ, ഭീകരവാദത്തെ നേരിടുക എന്നതു നാം തമ്മിലുള്ള സഹകരണത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മധ്യേഷ്യന്‍ മേഖലയില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനും പരിഷ്‌കരണവാദത്തിനും ഭീകരവാദത്തിനും എതിരെ നില്‍ക്കുന്ന കരുത്തുറ്റ ശക്തിയാണ് താജിക്കിസ്ഥാന്‍. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പരസ്പരം അംഗീകരിച്ച മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്താന്‍ പ്രസിഡന്റ് റഹ്മാനും ഞാനും തീരുമാനിച്ചു.
ഉഭയകക്ഷി സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെയും ശേഷി വര്‍ധിപ്പിക്കുന്നതിലൂടെയും നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നതിലൂടെയും കൂടുതല്‍ പരിശീലനം നല്‍കുന്നതിലൂടെയും മേഖലാതലത്തിലുള്ളതും ബഹുമുഖവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഏകോപനം ഉറപ്പാക്കുന്നതിലൂടെയും ഇതിനായി നാം സഹകരിക്കും. ഷാംഗ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗൈസേഷനില്‍ ഇന്ത്യക്കുള്ള അംഗത്വം മേഖലാതല സുരക്ഷ ഉറപ്പാക്കാനും ഭീകരവാദത്തെ നേരിടാനുമായി താജിക്കിസ്ഥാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു സഹായകമാകും. നമ്മുടെ മേഖലയുടെ വികസനത്തെ സംബന്ധിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും പുരോഗതിയും ഉണ്ടാകേണ്ടത് മേഖലയുടെ തന്നെ അനിവാര്യതയാണെന്ന് ഇരുവരും വിലയിരുത്തി. വളര്‍ച്ചയിലേക്കു കുതിക്കാന്‍ അഫ്ഗാന്‍ ജനതയ്ക്കു പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ ഇന്ത്യക്കും താജിക്കിസ്ഥാനും ഒരേ നയമാണ്.
സുഹൃത്തുക്കളേ,
നാം തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍, വിശേഷിച്ച് വ്യാപാരവും നിക്ഷേപവും, വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ യോജിച്ചു. ഈ സാഹചര്യത്തില്‍ ജലവൈദ്യുതി, വിവരസാങ്കേതികവിദ്യ, ഔഷധനിര്‍മാണം, ആരോഗ്യസംരക്ഷണം എന്നീ മേഖലകള്‍ക്കു പ്രാധാന്യം നല്‍കും. നാം തമ്മിലുള്ള ധനകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഉപരിതലഗതാഗത സംവിധാനം മെച്ചപ്പെടുത്തേണ്ടതാണെന്ന് ഇരുവരും സമ്മതിച്ചു. നിലവിലുള്ള തുറമുഖങ്ങളും ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യവും വികസിപ്പിക്കാനും അഫ്ഗാനിസ്ഥാനും താജിക്കിസ്ഥാനും മധ്യേഷ്യയുമായി റോഡ്, റെയില്‍ ശൃംഖലകള്‍ വികസിപ്പിക്കാനുമുള്ള ശ്രമങ്ങളെ ഇന്ത്യ പിന്‍തുണയ്ക്കുന്നു. ഇറാനിലെ ഛഹബര്‍ തുറമുഖം വഴി വാണിജ്യ, ഗതാഗത ബന്ധം വികസിപ്പിക്കാന്‍ നാം ശ്രമിക്കും. താജിക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴി വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ ഇന്ത്യ പങ്കാളിയാണ്. അഷ്ഗബത് കരാറിലൂടെ താജിക്കിസ്ഥാനുമായും മധ്യേഷ്യയുമായും കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ഇന്ത്യന്‍ സാങ്കേതിക, സാമ്പത്തിക സഹകരണ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടെ ശേഷി വര്‍ധന, സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കല്‍ എന്നീ രംഗങ്ങളില്‍ ഇന്ത്യയും താജിക്കിസ്ഥാനും തമ്മില്‍ നല്ല പങ്കാളിത്തമാണുള്ളത്. ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും പ്രസിഡന്റ് റഹ്മാനും ഞാനും സമ്മതിച്ചു
സുഹൃത്തുക്കളേ,
ഇന്ത്യയും താജിക്കിസ്ഥാനും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്റെ 25ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കും. ഇരു രാജ്യങ്ങള്‍ക്കുംവേണ്ടി നടപ്പാക്കാന്‍ പ്രസിഡന്റ് റഹ്മാനും ഞാനും ചേര്‍ന്ന് തീരുമാനിച്ച കാര്യങ്ങളുടെ വിശദമായ പട്ടിക എനിക്ക് പ്രോത്സാഹനം പകരുന്നു. ഇന്ന് അന്തിമരൂപം നല്‍കപ്പെട്ട കരാറുകളും നടത്തിയ ചര്‍ച്ചകളും ഇന്ത്യയും താജിക്കിസ്ഥാനും തമ്മിലുള്ള സഹകരണത്തിന് ഊര്‍ജം പകരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് റഹ്മാനെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുകയും അദ്ദേഹത്തിനു സുഖവാസം ആശംസിക്കുകയും ചെയ്യുന്നു.
India–Russia friendship has remained steadfast like the Pole Star: PM Modi during the joint press meet with Russian President Putin
December 05, 2025
Share
Your Excellency, My Friend, राष्ट्रपति पुतिन, दोनों देशों के delegates, मीडिया के साथियों, नमस्कार! "दोबरी देन"!
आज भारत और रूस के तेईसवें शिखर सम्मेलन में राष्ट्रपति पुतिन का स्वागत करते हुए मुझे बहुत खुशी हो रही है। उनकी यात्रा ऐसे समय हो रही है जब हमारे द्विपक्षीय संबंध कई ऐतिहासिक milestones के दौर से गुजर रहे हैं। ठीक 25 वर्ष पहले राष्ट्रपति पुतिन ने हमारी Strategic Partnership की नींव रखी थी। 15 वर्ष पहले 2010 में हमारी साझेदारी को "Special and Privileged Strategic Partnership” का दर्जा मिला।
पिछले ढाई दशक से उन्होंने अपने नेतृत्व और दूरदृष्टि से इन संबंधों को निरंतर सींचा है। हर परिस्थिति में उनके नेतृत्व ने आपसी संबंधों को नई ऊंचाई दी है। भारत के प्रति इस गहरी मित्रता और अटूट प्रतिबद्धता के लिए मैं राष्ट्रपति पुतिन का, मेरे मित्र का, हृदय से आभार व्यक्त करता हूँ।
Friends,
पिछले आठ दशकों में विश्व में अनेक उतार चढ़ाव आए हैं। मानवता को अनेक चुनौतियों और संकटों से गुज़रना पड़ा है। और इन सबके बीच भी भारत–रूस मित्रता एक ध्रुव तारे की तरह बनी रही है।परस्पर सम्मान और गहरे विश्वास पर टिके ये संबंध समय की हर कसौटी पर हमेशा खरे उतरे हैं। आज हमने इस नींव को और मजबूत करने के लिए सहयोग के सभी पहलुओं पर चर्चा की। आर्थिक सहयोग को नई ऊँचाइयों पर ले जाना हमारी साझा प्राथमिकता है। इसे साकार करने के लिए आज हमने 2030 तक के लिए एक Economic Cooperation प्रोग्राम पर सहमति बनाई है। इससे हमारा व्यापार और निवेश diversified, balanced, और sustainable बनेगा, और सहयोग के क्षेत्रों में नए आयाम भी जुड़ेंगे।
आज राष्ट्रपति पुतिन और मुझे India–Russia Business Forum में शामिल होने का अवसर मिलेगा। मुझे पूरा विश्वास है कि ये मंच हमारे business संबंधों को नई ताकत देगा। इससे export, co-production और co-innovation के नए दरवाजे भी खुलेंगे।
दोनों पक्ष यूरेशियन इकॉनॉमिक यूनियन के साथ FTA के शीघ्र समापन के लिए प्रयास कर रहे हैं। कृषि और Fertilisers के क्षेत्र में हमारा करीबी सहयोग,food सिक्युरिटी और किसान कल्याण के लिए महत्वपूर्ण है। मुझे खुशी है कि इसे आगे बढ़ाते हुए अब दोनों पक्ष साथ मिलकर यूरिया उत्पादन के प्रयास कर रहे हैं।
Friends,
दोनों देशों के बीच connectivity बढ़ाना हमारी मुख्य प्राथमिकता है। हम INSTC, Northern Sea Route, चेन्नई - व्लादिवोस्टोक Corridors पर नई ऊर्जा के साथ आगे बढ़ेंगे। मुजे खुशी है कि अब हम भारत के seafarersकी polar waters में ट्रेनिंग के लिए सहयोग करेंगे। यह आर्कटिक में हमारे सहयोग को नई ताकत तो देगा ही, साथ ही इससे भारत के युवाओं के लिए रोजगार के नए अवसर बनेंगे।
उसी प्रकार से Shipbuilding में हमारा गहरा सहयोग Make in India को सशक्त बनाने का सामर्थ्य रखता है। यह हमारेwin-win सहयोग का एक और उत्तम उदाहरण है, जिससे jobs, skills और regional connectivity – सभी को बल मिलेगा।
ऊर्जा सुरक्षा भारत–रूस साझेदारी का मजबूत और महत्वपूर्ण स्तंभ रहा है। Civil Nuclear Energy के क्षेत्र में हमारा दशकों पुराना सहयोग, Clean Energy की हमारी साझा प्राथमिकताओं को सार्थक बनाने में महत्वपूर्ण रहा है। हम इस win-win सहयोग को जारी रखेंगे।
Critical Minerals में हमारा सहयोग पूरे विश्व में secure और diversified supply chains सुनिश्चित करने के लिए महत्वपूर्ण है। इससे clean energy, high-tech manufacturing और new age industries में हमारी साझेदारी को ठोस समर्थन मिलेगा।
Friends,
भारत और रूस के संबंधों में हमारे सांस्कृतिक सहयोग और people-to-people ties का विशेष महत्व रहा है। दशकों से दोनों देशों के लोगों में एक-दूसरे के प्रति स्नेह, सम्मान, और आत्मीयताका भाव रहा है। इन संबंधों को और मजबूत करने के लिए हमने कई नए कदम उठाए हैं।
हाल ही में रूस में भारत के दो नए Consulates खोले गए हैं। इससे दोनों देशों के नागरिकों के बीच संपर्क और सुगम होगा, और आपसी नज़दीकियाँ बढ़ेंगी। इस वर्ष अक्टूबर में लाखों श्रद्धालुओं को "काल्मिकिया” में International Buddhist Forum मे भगवान बुद्ध के पवित्र अवशेषों का आशीर्वाद मिला।
मुझे खुशी है कि शीघ्र ही हम रूसी नागरिकों के लिए निशुल्क 30 day e-tourist visa और 30-day Group Tourist Visa की शुरुआत करने जा रहे हैं।
Manpower Mobility हमारे लोगों को जोड़ने के साथ-साथ दोनों देशों के लिए नई ताकत और नए अवसर create करेगी। मुझे खुशी है इसे बढ़ावा देने के लिए आज दो समझौतेकिए गए हैं। हम मिलकर vocational education, skilling और training पर भी काम करेंगे। हम दोनों देशों के students, scholars और खिलाड़ियों का आदान-प्रदान भी बढ़ाएंगे।
Friends,
आज हमने क्षेत्रीय और वैश्विक मुद्दों पर भी चर्चा की। यूक्रेन के संबंध में भारत ने शुरुआत से शांति का पक्ष रखा है। हम इस विषय के शांतिपूर्ण और स्थाई समाधान के लिए किए जा रहे सभी प्रयासों का स्वागत करते हैं। भारत सदैव अपना योगदान देने के लिए तैयार रहा है और आगे भी रहेगा।
आतंकवाद के विरुद्ध लड़ाई में भारत और रूस ने लंबे समय से कंधे से कंधा मिलाकर सहयोग किया है। पहलगाम में हुआ आतंकी हमला हो या क्रोकस City Hall पर किया गया कायरतापूर्ण आघात — इन सभी घटनाओं की जड़ एक ही है। भारत का अटल विश्वास है कि आतंकवाद मानवता के मूल्यों पर सीधा प्रहार है और इसके विरुद्ध वैश्विक एकता ही हमारी सबसे बड़ी ताक़त है।
भारत और रूस के बीच UN, G20, BRICS, SCO तथा अन्य मंचों पर करीबी सहयोग रहा है। करीबी तालमेल के साथ आगे बढ़ते हुए, हम इन सभी मंचों पर अपना संवाद और सहयोग जारी रखेंगे।
Excellency,
मुझे पूरा विश्वास है कि आने वाले समय में हमारी मित्रता हमें global challenges का सामना करने की शक्ति देगी — और यही भरोसा हमारे साझा भविष्य को और समृद्ध करेगा।
मैं एक बार फिर आपको और आपके पूरे delegation को भारत यात्रा के लिए बहुत बहुत धन्यवाद देता हूँ।