അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സമാധാനവും ഐക്യവും നിലനിർത്തണമെന്ന് പ്രധാനമന്ത്രി മോദി ജനങ്ങളോട് വീണ്ടും അഭ്യർത്ഥിച്ചു.സുപ്രീംകോടതി വിധി ആരുടെയും ജയമോ പരാജയമോ അല്ല.രാമഭക്തിയോ റഹീംഭക്തിയോ ആകട്ടെ, നമ്മൾ രാഷ്ട്രഭക്തിയുടെ അന്തഃസത്തയെ ശക്തിപ്പെടുത്തുകയാണെന്ന കാര്യം ഉറപ്പാണ്.

സുപ്രീംകോടതിയുടെ അയോദ്ധ്യ വിധിന്യായം ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, ഈ വിധിയിലൂടെ ഏത്ര ദുര്‍ഘടമായ വിഷയമാണെങ്കിലും അതിനെ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടും നിയമത്തിന്റെ ജീവചൈതന്യത്തിനുള്ളില്‍ നിന്നുകൊണ്ടും പരിഹരിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് സുപ്രീം കോടതി നല്‍കുന്നത്. നീതിന്യായവകുപ്പിന്റെ സ്വാതന്ത്ര്യം, സുതാര്യത, വിദൂരദൃശ്യം എന്നിവ ഇത്  ഊട്ടിയുറപ്പിച്ചു എന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഇതു വ്യക്തമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

"പതിറ്റാണ്ടുകളായിനീണ്ട തർക്കത്തെ ന്യായ വ്യവസ്ഥ രമ്യമായി പരിഹരിച്ചു. എല്ലാ വശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും വ്യത്യസ്ത കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ മതിയായ സമയവും അവസരവും നൽകി. ഈ വിധി നീതി ന്യായ പ്രക്രിയകളിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കും", എന്ന് പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

അയോദ്ധ്യക്കേസിലെ  സുപ്രീം കോടതി വിധിയെത്തുടർന്ന് ജനങ്ങൾ ശാന്തിയും സമാധാനവും പാലിച്ചതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. “വിധിയെത്തുടർന്ന് 130 കോടി ഇന്ത്യക്കാർ സമാധാനം പാലിച്ചത്, ശാന്തമായ സഹവർത്തിത്വത്തിനായുള്ള ഇന്ത്യയുടെ അന്തർലീനമായ പ്രതിബദ്ധതയാണ് കാണിക്കുന്നത്” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Urea production at 275.75 lakh tons in April-February of FY'26: Government

Media Coverage

Urea production at 275.75 lakh tons in April-February of FY'26: Government
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Rajasthan meets with Prime Minister
March 25, 2026

Chief Minister of Rajasthan, Shri Bhajanlal Sharma met with Prime Minister, Shri Narendra Modi today in New Delhi.

The Prime Minister’s Office said in a X post;

“Chief Minister of Rajasthan, Shri @BhajanlalBjp had a meeting with Prime Minister @narendramodi today.

@RajCMO”