പങ്കിടുക
 
Comments
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തും
ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തും
ഒക്‌ടോബര്‍ 02 ന് പ്രധാനമന്ത്രി മഹാത്മാ ഗാന്ധിക്ക് പ്രണാമമര്‍പ്പിക്കും; ശുചിത്വം, പുനരുപയോഗ ഊര്‍ജ്ജം എന്നിവ സംബന്ധിച്ച പരിപാടികളില്‍ സംബന്ധിക്കും

ഗാന്ധിജയന്തി ദിനത്തില്‍ ശുചിത്വം പുനരുപയോഗ ഊര്‍ജ്ജം എന്നിവയ്ക്കായിരിക്കും പ്രധാനമന്ത്രിയുടെ പരിപാടികളില്‍ പ്രത്യേക ഊന്നല്‍.

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന 2018 ഒക്‌ടോബര്‍ 02 ന് ശ്രീ. നരേന്ദ്ര മോദി രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തും. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ച നടത്തുന്നതിനായി പ്രധാനമന്ത്രി വിജയ്ഘട്ടും സന്ദര്‍ശിക്കും.

രാഷ്ട്രപതി ഭവന്‍ സാംസ്‌ക്കാരിക കേന്ദ്രത്തില്‍ നടക്കുന്ന മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ശുചിത്വ കണ്‍വെന്‍ഷന്റെ (എം.ജി.ഐ.എസ്.സി.) സമാപന സമ്മേളനത്തില്‍ അദ്ദേഹം സംബന്ധിക്കും. ലോകത്തെമ്പാടും നിന്നുള്ള ശുചിത്വ മന്ത്രിമാരെയും, ജല, ശുചിത്വ, ആരോഗ്യ പരിപാലന രംഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് നേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്ന നാല് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനമാണ് എം.ജി.ഐ.എസ്.സി. ഒരു മിനി ഡിജിറ്റല്‍ പ്രദര്‍ശനവും പ്രധാനമന്ത്രി ഈ വേദിയില്‍ സന്ദര്‍ശിക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ശ്രീ. അന്റോണിയോ ഗ്വിറ്റിറെസും അദ്ദേഹത്തെ അനുഗമിക്കും. ഈ വേദിയില്‍ വച്ച് വിശിഷ്ടാതിഥികള്‍ മഹാത്മാ ഗാന്ധിയുടെ സ്മരണാര്‍ത്ഥം പുറപ്പെടുവിക്കുന്ന തപാല്‍ സ്റ്റാമ്പുകള്‍, മഹാത്മാ ഗാന്ധിയുടെ ഇഷ്ട കീര്‍ത്തനമായിരുന്ന ‘വൈഷ്ണവ ജനതോ’ യെ ആസ്പദമാക്കിയുള്ള ഒരു മെഡ്‌ലെ സി.ഡി. എന്നിവയുടെ പ്രകാശനവും നിര്‍വ്വഹിക്കും. ശുചിത്വ ഭാരത പുരസ്‌ക്കാരങ്ങളും ഈ അവസരത്തില്‍ സമ്മാനിക്കും. പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും.

പിന്നീട് പ്രധാനമന്ത്രി അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ അസംബ്ലി ഉദ്ഘാടനം ചെയ്യും. രണ്ടാമത് ഐ.ഒ.ആര്‍.എ. പുനരുപയോഗ ഊര്‍ജ്ജ മന്ത്രിതല സമ്മേളനം, രണ്ടാമത് ആഗോള പുനരുപയോഗ ഊര്‍ജ്ജ് നിക്ഷേപക സമ്മേളനവും പ്രദര്‍ശനവും (ഗ്ലോബല്‍ ആര്‍.ഇ- ഇന്‍വെസ്റ്റ്) എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ശ്രീ. അന്റോണിയോ ഗ്വിറ്റിറെസും ചടങ്ങില്‍ സന്നിഹിതനായിരിക്കും. പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും.

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
Indian economy shows strong signs of recovery, upswing in 19 of 22 eco indicators

Media Coverage

Indian economy shows strong signs of recovery, upswing in 19 of 22 eco indicators
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Social Media Corner 7th December 2021
December 07, 2021
പങ്കിടുക
 
Comments

India appreciates Modi Govt’s push towards green growth.

People of India show immense trust in the Govt. as the economic reforms bear fruits.