പങ്കിടുക
 
Comments
Confident that Winter Session will be productive: PM
Hope there would be constructive debates and innovative solutions would be found to address the nation's problems: PM Modi

സുപ്രഭാതം സുഹൃത്തുക്കളെ,

സാധാരണയായി ദീപാവലിയോടെയാണ് ശൈത്യകാലം ആരംഭിക്കുക. എന്നുവരികിലും ആഗോള താപനത്തിന്റെയും, കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായിട്ടാവാം ഈ ദിവസങ്ങളില്‍ ആര്‍ക്കും അത്ര കടുത്ത തണുപ്പ് അനുഭവപ്പെടുന്നില്ല.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമാവുകയാണ്. 2017 ല്‍ തുടങ്ങി 2018 ലേയ്ക്ക് നീളുന്ന ഈ ശീതകാല സമ്മേളനത്തിന് മുമ്പാകെ ദൂരവ്യാപക ഫലങ്ങളുളവാക്കാവുന്ന ഗവണ്‍മെന്റിന്റെ നിരവധി സുപ്രധാന വിഷയങ്ങള്‍ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നല്ല ചര്‍ച്ചകള്‍ ഉണ്ടാവണം, സകാരാത്മകമായ വാദപ്രതിവാദങ്ങളായിരിക്കണം, ഒപ്പം നൂതന ആശയങ്ങള്‍ നല്‍കിക്കൊണ്ടായിരിക്കണം ചര്‍ച്ചകള്‍ നടക്കേണ്ടത്…. എങ്കില്‍ മാത്രമേ ജനങ്ങളുടെ നന്മയ്ക്കായി പാര്‍ലമെന്റ് ശരിയാംവണ്ണം പ്രയോജനപ്പെടുകയുള്ളു.

എനിക്ക് ഉറച്ച വിശ്വാസമുണ്ട്, ഇന്നലെപ്പോലും ഞങ്ങള്‍ വിളിച്ച് കൂട്ടിയ സര്‍വ്വകക്ഷിയോഗത്തില്‍ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനം ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് പൊതുവായ അഭിപ്രായമുണ്ടായി.

സഭ സകാരാത്മകമായ വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന് അതുകൊണ്ട് പ്രയോജനമുണ്ടാകുമെന്ന് ഞാന്‍ ആശിക്കുന്നു. ജനാധിപത്യം ശക്തിപ്പെടുകയും, സാധാരണ ജനങ്ങളുടെ ആശകളും പ്രതീക്ഷകളും നിറവേറ്റാനുള്ള പുതിയൊരു വിശ്വാസം രൂപപ്പെടുകയും ചെയ്യും.

വളരെയധികം നന്ദി.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
First batch of Agniveers graduates after four months of training

Media Coverage

First batch of Agniveers graduates after four months of training
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ചെന്നൈ തുറമുഖത്തിന്റെ ഫ്ലോട്ട് ഓൺ ഫ്ലോട്ട് ഓഫ് പ്രവർത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
March 28, 2023
പങ്കിടുക
 
Comments

ചെന്നൈ തുറമുഖത്തിന്റെ ഫ്ലോട്ട്-ഓൺ-ഫ്‌ളോട്ട്-ഓഫ് പ്രവർത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു, ഇത് ഒരു റെക്കോർഡാണ്, ഒരു കപ്പൽ മറ്റൊരു രാജ്യത്തേക്ക് എങ്ങനെ കയറ്റി അയച്ചുവെന്നത് ആഘോഷിക്കാനുള്ള നേട്ടമായി കാണുന്നു.

കേന്ദ്ര സഹമന്ത്രി ശ്രീ ശന്തനു ഠാക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"നമ്മുടെ തുറമുഖങ്ങൾക്കും ഷിപ്പിംഗ് മേഖലയ്ക്കും ഒരു നല്ല വാർത്ത."