രാജ്യത്ത് ആവശ്യമായ മെഡിക്കൽ ഗ്രേഡ് ഓക്സിജന്റെ  വിതരണം ഉറപ്പാക്കാൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമഗ്ര അവലോകനം നടത്തി. ആരോഗ്യം,  വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്,  ഉരുക്ക് , റോഡ് ഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രധാനമന്ത്രിയുമായി പങ്കിട്ടു. മന്ത്രാലയങ്ങളിലും സംസ്ഥാന ഗവണ്മെന്റുകളിലും  ഉടനീളം സഹകരണം ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ശ്രീ. മോദി  ഊന്നിപ്പറഞ്ഞു.

 ഉയർന്ന കോവിഡ്  നിരക്കുള്ള   മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ദില്ലി, ഛഛത്തീസ്ഗഢ്, കർണാട, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന രാജസ്ഥാൻ എന്നീ 12 സംസ്ഥാനങ്ങളിൽ ഓക്സിജൻ വിതരണത്തിന്റെ നിലവിലെ സ്ഥിതിയും അടുത്ത  15 ദിവസങ്ങളിലേക്ക് വേണ്ടി വരുന്ന ആവശ്യവും പ്രധാനമന്ത്രി  വിലയിരുത്തി.   . ഈ സംസ്ഥാനങ്ങളിലെ ജില്ലാതല സ്ഥിതിഗതികൾ  പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.

കേന്ദ്രവും സംസ്ഥാനങ്ങളും പതിവായി ബന്ധപ്പെടുന്നതായും പ്രതീക്ഷിക്കുന്ന ആവശ്യകതയ്ക്കുള്ള അനുമാനം  ഏപ്രിൽ 20, ഏപ്രിൽ 25, ഏപ്രിൽ 30 വരെ സംസ്ഥാനങ്ങളുമായി പങ്കിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഇതനുസരിച്ച്, ഈ 12 സംസ്ഥാനങ്ങൾക്ക് യഥാക്രമം ഏപ്രിൽ 20, ഏപ്രിൽ 25, ഏപ്രിൽ 30 വരെ 4,880 മെട്രിക് ടൺ, 5,619 മെട്രിക് ടൺ, 6,593 മെട്രിക് ടൺ എന്നിവ അനുവദിച്ചിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്തെ ഉൽപാദന ശേഷിയെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.  ഓരോ പ്ലാന്റിന്റെയും ശേഷി അനുസരിച്ച് ഓക്സിജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. സ്റ്റീൽ പ്ലാന്റുകളിലെ ഓക്സിജൻ വിതരണത്തിന്റെ മിച്ച സ്റ്റോക്കുകൾ മെഡിക്കൽ ഉപയോഗത്തിനായി വിനിയോഗിക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു.  

രാജ്യത്തുടനീളം ഓക്സിജൻ വഹിക്കുന്ന ടാങ്കറുകളുടെ തടസ്സമില്ലാത്തതും സ്വതന്ത്രവുമായ ചലനം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  ഓക്സിജൻ ടാങ്കറുകളുടെ എല്ലാ അന്തർസംസ്ഥാന നീക്കങ്ങളെയും പെർമിറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്. ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുമായി ടാങ്കറുകൾ മുഴുവൻ സമയവും സഞ്ചരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളോടും ട്രാൻസ്പോർട്ടർമാരോടും  ആവശ്യപ്പെട്ടിട്ടുണ്ട് . ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുമായി 24 മണിക്കൂർ പ്രവർത്തിക്കാൻ സിലിണ്ടർ ഫില്ലിംഗ് പ്ലാന്റുകളെ  അനുവദിക്കും. വ്യാവസായിക സിലിണ്ടറുകൾ ശുദ്ധമായ ശുദ്ധീകരണത്തിന് ശേഷം മെഡിക്കൽ ഓക്സിജന് ഉപയോഗിക്കാൻ അനുവദിക്കും .  അതുപോലെ തന്നെ ടാങ്കറുകളുടെ കുറവ് പരിഹരിക്കുന്നതിന് നൈട്രജൻ, ആർഗോൺ ടാങ്കറുകൾ സ്വമേധയാ  ഓക്സിജൻ ടാങ്കറുകളായി പരിവർത്തനം ചെയ്യാൻ അനുവദിക്കും.

മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India’s urban boom an oppurtunity to build sustainable cities: Former housing secretary

Media Coverage

India’s urban boom an oppurtunity to build sustainable cities: Former housing secretary
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 13
July 13, 2025

From Spiritual Revival to Tech Independence India’s Transformation Under PM Modi