മാലിദ്വീപ് സന്ദര്‍ശനത്തിനു പുറപ്പെടുന്ന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവന:
‘പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബഹുമാനപ്പെട്ട ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ചരിത്രപരമായ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കുന്നതിനായി നമ്മുടെ അടുപ്പമേറിയ അയല്‍രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് മാലി ദ്വീപിന്റെ തലസ്ഥാനമായ മാലി സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ട്. 
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ഞാന്‍ ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹിനെ അഭിനന്ദിക്കുന്നു. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും ശോഭനമായ ഭാവിക്കുമായുള്ള മാലി ജനതയുടെ പൊതു പ്രതീക്ഷകളാണ് ഈ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുന്നത്. 
ജനങ്ങള്‍ക്കിടയിലുള്ള അടുത്ത ബന്ധത്തോടൊപ്പം സമാധാനത്തിനും പുരോഗതിക്കുമായുള്ള പൊതുതാല്‍പര്യം കൂടി നിലനില്‍ക്കുന്ന ചരിത്രപരമായ പങ്കാളിത്തമാണ് ഇന്ത്യയും മാലിദ്വീപും തമ്മില്‍ ഉള്ളത്. ‘ എല്ലാവര്‍ക്കും വികസനം, എല്ലാവര്‍ക്കും ഒപ്പം’ എന്ന എന്റെ ഗവണ്‍മെന്റിന്റെ മുദ്രാവാക്യം നമ്മുടെ അയല്‍രാഷ്ട്രങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. ജനാധിപത്യ പൂര്‍ണവും അഭിവൃദ്ധി നിറഞ്ഞതും സമാധാനം കളിയാടുന്നതുമായ മാലിദ്വീപാണ് ഇന്ത്യ കാംക്ഷിക്കുന്നത്. 
വികസന കാര്യങ്ങളില്‍ അവര്‍ പുലര്‍ത്തുന്ന മുന്‍ഗണന പ്രകാരം, വിശേഷിച്ച് അടിസ്ഥാന സൗകര്യം, ആരോഗ്യ സംരക്ഷണം, കണക്റ്റിവിറ്റി, മനുഷ്യവിഭവ ശേഷി വികസനം എന്നീ മേഖലകളില്‍, പുതിയ മാലി ഗവണ്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള എന്റെ ഗവണ്‍മെന്റിന്റെ സന്നദ്ധത ശ്രീ. സോലിഹിനെ അറിയിക്കും.’

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Portraits of PVC recipients replace British officers at Rashtrapati Bhavan

Media Coverage

Portraits of PVC recipients replace British officers at Rashtrapati Bhavan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 17
December 17, 2025

From Rural Livelihoods to International Laurels: India's Rise Under PM Modi