As two ancient and glorious civilizations, we are naturally connected to each other: PM Modi at joint press meet with Kyrgyzstan President
Today, terrorism is the biggest threat for democratic and diverse societies like India and Kyrgyzstan: PM Modi
The message that terrorism cannot be considered justified in any way needs to be given to the whole world: PM Modi

ആദരണീയനായ കിര്‍ഗിസ്ഥാന്‍ റിപ്പബ്ലിക് പ്രസിഡന്റ് എന്റെ സുഹൃത്ത് ശ്രീ സൂരോന്‍ബെ ജീന്‍ബെക്കോവ്, മാന്യ മഹതീ മഹാന്മാരെ,
എനിക്കും എന്റെ പ്രതിനിധി സംഘത്തിനും ഊഷ്മളമായ വരവേല്പ്പ് നല്കിയതിന് പ്രസിഡന്റ് ജീന്‍ബെക്കോവിനോടുള്ള നന്ദി ആദ്യം തന്നെ ഞാന്‍ പ്രകടിപ്പിക്കുന്നു. ഒപ്പം, കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യം കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങളുടെ പേരില്‍ കിര്‍ഗിസ്ഥാനെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇവിടുത്തെ പ്രകൃതിഭംഗി, ശക്തമായ ജനാധിപത്യം, പ്രാപ്തിയുള്ള ജനങ്ങള്‍ എന്നീ കാരണങ്ങള്‍ കൊണ്ടു തന്നെ ഈ രാജ്യത്തിന്റെ ഭാവി ശോഭനമാണ്. കിര്‍ഗിസ്ഥാനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയോടുള്ള സൗഹൃദവും സ്‌നേഹവും ഹൃദയസ്പര്‍ശിയാണ്. എന്റെ കഴിഞ്ഞ സന്ദര്‍ശനവേളയിലും ഈ സന്ദര്‍ശനത്തിലും എനിക്ക് ഇവിടം വീടുപോലെ അനുഭവപ്പെട്ടു.

ആദരണീയനായ പ്രസിഡന്റ്,

ഷാംങ്ഹായ് സഹകരണ ഉച്ചകോടിയില്‍ നല്കിയ വിജയകരമായ നേതൃത്വത്തിന് ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. അങ്ങയുടെ നേതൃത്വത്തില്‍ ഷാംങ്ഹായ് സഹകരണ ഉച്ചകോടി പ്രാദേശിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന എന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെയും അങ്ങ് സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു. ഞാന്‍ അങ്ങയോട് അതീവ കൃതജ്ഞനാണ്. ഇന്ന് അങ്ങയോടൊപ്പം നമ്മുടെ ഉഭയ കക്ഷി ബന്ധങ്ങള്‍ പുനരവലോകനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്ത്യയും കിര്‍ഗ്‌സ് റിപ്പബ്ലിക്കും പരസ്പര ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്കുന്നത്.

സുഹൃത്തുക്കളെ,

ഇന്ന് പ്രസിഡന്റ് ജീന്‍ബെക്കോവും ഞാനും തമ്മില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണത്തിനുള്ള അനന്ത സാധ്യതകള്‍ ഉള്ളതായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഇന്ന് നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളെ നയതന്ത്രപങ്കാളിത്തത്തിന്റെ തലത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് നമ്മുടെ പങ്കാളിത്തത്തിന്റെ എല്ലാ മേഖലകളിലും ദീര്‍ഘകാല സഹകരണത്തിന് നമ്മെ സഹായിക്കും.

സുഹൃത്തുക്കളെ,

പുരാതനവും ശ്രേഷ്ഠവുമായ രണ്ടു സംസ്‌കാരങ്ങള്‍ എന്ന നിലയില്‍ നമ്മുടെ രാജ്യങ്ങള്‍ രണ്ടും സ്വാഭാവികമായി തന്നെ പരസ്പര ബന്ധിതമാണ്. ഇന്ത്യയ്ക്കും മധ്യ ഏഷ്യയ്ക്കും ഇടയില്‍ ആഴത്തിലുള്ള പൊതുവായ ചരിത്ര സാസംകാരിക ബന്ധങ്ങള്‍ ഉണ്ട്. കിര്‍ഗ്‌സ് റിപ്പബ്ലിക്കും ഇതിഹാസങ്ങളുടെ നാടാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ മഹാഭാരതവും രാമചരിതമാനസവും കിര്‍ഗ്‌സ് റിപ്പബ്ലിക്കിലെ മനസും. ഇരു രാജ്യങ്ങളും ജനാധിപത്യ രാഷ്ട്രങ്ങളാണ്, നിറയെ വൈവിധ്യങ്ങളുമാണ്.

നമ്മടെ പൗരാണിക ബന്ധങ്ങളും സമാധാനവും ശക്തിപ്പെടുത്താനുള്ള പൊതു അവബോധമാണ് നമ്മുടെ ബന്ധങ്ങള്‍ ഇനിയും ശക്തിപ്പെടുത്തുവാന്‍ നമുക്ക് പ്രചോദനം നല്കുന്നത്. ഇത് നമ്മുടെ നയതന്ത്ര ബന്ധങ്ങളും വിസ്തൃതമാക്കുന്നു. വ്യത്യസ്തമായ മേഖലകളിലെ ഉഭയ – ബഹുമുഖ വിഷയങ്ങളില്‍ ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കും പതിവായി ഗാഢമായ പരസ്പര പര്യാലോചന നടത്താറുണ്ട്. അനേകം അന്താരാഷ്ട്ര വിഷയങ്ങളില്‍ നമുക്ക് ഇരുവര്‍ക്കും സമാന വീക്ഷണങ്ങളുമാണ് ഉള്ളത്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ നാം തമ്മില്‍ ഉറച്ച സഹകരണമാണ്. സൈനിക പരിശീലനം, ഭീകര വാദത്തിനെതിരെയുള്ള സംയുക്തപോരാട്ടം, സൈനിക സാങ്കേതിക മേഖലകളിലെ ഗവേഷണം തുടങ്ങിയവയിലാണ് നമ്മുടെ പ്രതിരോധ സഹകരണം. പ്രതിരോധ സഹകരണത്തിന് സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. നാം തമ്മില്‍ സാമ്പത്തിക സഹകരണത്തിനും അനന്ത സാധ്യതകള്‍ ഉണ്ട്. ഇരു രാജ്യങ്ങള്‍ക്കും അതു പ്രയോജനപ്പെടുകയും ചെയ്യും.

 

സുഹൃത്തുക്കളെ,

ഇന്ന് നമുക്ക് ഉഭയകക്ഷി നിക്ഷേപ കരാറും ഇരട്ട നികുതി വര്‍ജ്ജന കരാറും ഉണ്ട്. വ്യാപാര സാമ്പത്തിക സഹകരണ മേഖലയിലെ പഞ്ചവത്സര മാര്‍ഗരേഖയും നാം അംഗീകരിച്ചിട്ടുണ്ട്. ബി ടു ബി സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇന്ന് പ്രസിഡന്റ് ജീന്‍ബെക്കോവും ഞാനും സംയുക്തമായി ഇന്ത്യ കിര്‍ഗിസ് ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. നമസ്‌കാര്‍ യൂറേഷ്യ എന്ന പേരില്‍ ഒരു ഇന്ത്യന്‍ വ്യാപാര പ്രദര്‍ശനം ഈ വര്‍ഷം ബിഷ്‌കെക്കില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. കിര്‍ഗ്‌സ് റിപ്പബ്ലിക്കില്‍ നിര്‍മ്മാണം, റെയില്‍വെ, ജലവൈദ്യുതി, ഖനി തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ പഠിക്കുന്നതിന് ഞാന്‍ ഇന്ത്യന്‍ കമ്പനികളോട് ആഹ്വാനം ചെ്തിട്ടുണ്ട്.

സുഹൃത്തുക്കളെ,

കിര്‍ഗ്‌സ് റിപ്പബ്ലിക്കിന്റെ വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ന് 200 ദശലക്ഷം ഡോളര്‍ കുറഞ്ഞ പലിശയ്ക്കു വായ്പയായി പ്രഖ്യാപിക്കുവാന്‍ എനിക്ക് സന്തോഷമുണ്ട്. കിര്‍ഗ്‌സ് റിപ്പബ്ലിക്കില്‍ നിരവധി ഇന്ത്യാ കിര്‍ഗ്‌സ് സംയുക്ത സാമ്പത്തിക പദ്ധതികള്‍ ആരംഭിക്കുവാന്‍ ഈ സാഹായം പ്രയോജനപ്പെടുമെന്നു ഞാന്‍ കരുതുന്നു. ഇന്ത്യയും കിര്‍ഗ്‌സ് റിപ്പബ്ലിക്കും മധ്യഏഷ്യയിലെ കൂടുതല്‍ രാജ്യങ്ങളും തമ്മില്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ ഉണ്ടായാല്‍ അത് വ്യവസായങ്ങളും നിക്ഷേപങ്ങളും മാത്രമല്ല ഇരു മേഖലകളിലെയും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും വര്‍ധിപ്പിക്കും.

സുഹൃത്തുക്കളെ,

ജനുവരിയില്‍ ഉസ്ബക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന പ്രഥമ ഇന്ത്യ – മധ്യ ഏഷ്യ വിദേശകാര്യമന്ത്രി തല സംവാദത്തില്‍ ഇന്ത്യയും കിര്‍ഗ്‌സ് റിപ്പബ്ലിക്കും സജീവമായി പങ്കെടുത്തു. നമ്മുടെ മേഖലയുടെ പുരോഗതിയ്ക്കും സമാധാനത്തിനും സുസ്ഥിരത്ക്കുമുള്ള കാഴ്ച്ചപ്പാട് അതില്‍ നാം പങ്കുവയ്ക്കുകയുണ്ടായി.

ആദരണീയനായ പ്രസിഡന്റ്,

ഇന്ത്യയെയും കിര്‍ഗിസ്ഥാനെയും പോലെ നാനാത്വമുള്ള ജനാധിപത്യരാജ്യങ്ങള്‍ക്കു ഇന്ന് വന്‍ ഭീഷണി ഉയര്‍ത്തുന്നത് ഭീകരവാദമാണ്. ഭീകരവാദത്തിനും വര്‍ഗീയ വാദത്തിനും പരിഹാരം കണ്ടെത്തുന്നതിന് നാം ഒന്നിച്ചു നില്ക്കുകയാണ്. ഭീകരവാദത്തിന്റെ തലതൊട്ടപ്പന്മാര്‍ ഇതിനെല്ലാം കണക്കു പറയേണ്ടിവരും. ഭീകരവാദം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല എന്ന സന്ദേശം ലോകത്തിനു മുഴുവന്‍ നല്‌കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യ – കിര്‍ഗ്‌സ് സംയുക്ത വസ്ത്ര പ്രദര്‍ശനം ബിഷ്‌കെക്കില്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. അത് ആവേശത്തോടെ സന്ദര്‍ശിച്ചവര്‍ ഇന്ത്യന്‍ കിര്‍ഗ്‌സ് വസ്ത്ര പാരമ്പര്യങ്ങളുടെ സമാനത കണ്ട് അമ്പരന്നിട്ടുണ്ടാവും. പര്‍വ്വത ഭൂമിശാസ്ത്രം, ഹരിത വിനോദസഞ്ചാരം ഹിമപ്പുലി സംരക്ഷണം തുടങ്ങിയ മേഖലകളിലും ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കും തമ്മില്‍ സഹരിക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും സാംസ്‌കാരിക സാമീപ്യവുമാണ് നമ്മുടെ ഏറ്റവും വലിയ ആസ്തി. അത് സംരക്ഷിക്കപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനുള്ള നിരവധി നടപടികളും ആരംഭിച്ചിട്ടുണ്ട്.
2021 നെ കിര്‍ഗിസ് റിപ്പബ്ലിക്കും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക സൗഹൃദ വര്‍ഷമായി ആചരിക്കുവാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ച വിവരം പ്രഖ്യാപികകുവാന്‍ എനിക്ക് സന്തോഷമുണ്ട്. ഒരിക്കല്‍ കൂടി ഞാന്‍ കിര്‍ഗിസ്ഥാന്റെ ആദരണീയനായ പ്രസിഡന്റിന് നന്ദി പറയുന്നു. ഈ അവസരത്തില്‍ ഞാന്‍ അങ്ങെയ ഇന്ത്യയിലേയ്ക്കു ക്ഷണിക്കുകയും ചെയ്യുന്നു. അങ്ങയെ ഇന്ത്യയിലേയ്ക്കു ക്ഷണിക്കുക എന്നതു തന്നെ ഞങ്ങള്‍ക്ക് ബഹുമതിയാണ്.

നന്ദി

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 7
December 07, 2025

National Resolve in Action: PM Modi's Policies Driving Economic Dynamism and Inclusivity