പങ്കിടുക
 
Comments
PM Modi describes India’s democratic system of governance as a great teacher, which inspires over 125 crore people
The teachings of the Vedas, which describe the entire world as one nest, or one home, are reflected in the values of Visva Bharati University: PM
India and Bangladesh are two nations, whose interests are linked to mutual cooperation and coordination among each other: PM Modi
Gurudev Rabindranath Tagore is respected widely across the world; he is a global citizen: PM Modi
Institutions such as Visva Bharati University have a key role to play in the creation of a New India by 2022: PM Modi

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍ സന്ദര്‍ശിച്ചു. ശാന്തിനികേതനില്‍ പ്രധാനമന്ത്രി മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ എതിരേറ്റു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചുകൊണ്ട് ഇരു നേതാക്കളും സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പ് വച്ചു. പിന്നീട് രണ്ട് നേതാക്കളും വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുത്തു.

തദവസരത്തില്‍ സംസാരിക്കവെ, 125 കോടി ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണ് ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ഗുരുദേവ് രവീന്ദ്ര നാഥ് ടാഗോറിന്റെ ഈ പുണ്യ ഭൂമിയില്‍ പണ്ഡിതരോടൊപ്പം ചേരാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ബിരുദങ്ങള്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. ഈ സര്‍വ്വകലാശാലയില്‍ പഠിച്ച എല്ലാവരും കേവലം ഒരു ബിരുദം മാത്രമല്ല സമ്പാദിച്ചതെന്നും വലിയൊരു പൈതൃകത്തിന്റെ അന്തരാവകാശികള്‍ കൂടിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെ മുഴുവനും ഒരു കൂടായോ, ഒരു വീടായോ വിവരിക്കുന്ന വേദങ്ങളിലെ തത്വങ്ങളാണ് വിശ്വഭാരതി സര്‍വ്വകലാശാലയുടെ മൂല്യങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ സ്വാഗതം ചെയ്തു, കൊണ്ട് പരസ്പര സൗഹൃദത്തിലും, ഏകോപനത്തിലും ഇണക്കിച്ചേര്‍ത്ത താല്‍പര്യങ്ങളുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും, ബംഗ്ലാദേശുമെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ഗുരുദേവ് രവീന്ദ്രനാഥ് ടാഗോര്‍ ലോകമെങ്ങും പരക്കെ ബഹുമാനിതനാണ്. മൂന്ന് വര്‍ഷം മൂമ്പ് താജിസ്‌ക്കിസ്ഥാനില്‍ ഗുരുനാഥ് രവീന്ദ്രനാഥ് ടാഗോറിന്റെ ഒരു പ്രതിമ അനാച്ഛാദനം ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചത് അദ്ദേഹം അനുസ്മരിച്ചു. ലോകമെങ്ങുമുള്ള സര്‍വ്വകലാശാലകളില്‍ ടാഗോര്‍ പഠന വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവിനെ ഒരു ആഗോള പൗരനായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഭാരതീയതയ്ക്ക് കോട്ടം തട്ടാതെ ലോകത്തെമ്പാടും നടക്കുന്ന സംഭവ വികാസങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പം നില്‍ക്കണമെന്ന് രവീന്ദ്ര നാഥ് ടാഗോര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിനും, സമീപ ഗ്രാമങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നടത്തിയ ശ്രമങ്ങള്‍ക്ക് അദ്ദേഹം വിശ്വഭാരതി സര്‍വ്വകലാശാലയെ അഭിനന്ദിച്ചു. ശദാബ്ദി വര്‍ഷമായ 2022 ഓടെ ഈ ശ്രമങ്ങള്‍ 100 ഗ്രാമങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ 100 ഗ്രാമങ്ങളുടെ സര്‍വ്വതോമുഖമായ വികസത്തിനായി പ്രവര്‍ത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

2022 ഓടെ ഒരു നവഭാരതം സൃഷ്ടിക്കുന്നതിന് വിശ്വഭാരതി സര്‍വ്വകലാശാലപോലുള്ള സ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. ബംഗ്ലാദേശ് ഭവന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കവെ, ഇന്ത്യയും, ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളുടെ പ്രതീകമാണ് അതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ത്യയുടെയും, ബംഗ്ലാദേശിന്റെയും സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് സാക്ഷ്യം വരിച്ച ഒരു ചരിത്രമാണ് ഈ സര്‍വ്വകലാശാലയ്ക്കും ഈ പുണ്യഭൂമിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പൊതുവായ പൈതൃകത്തിന്റെ അടയാളമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗബന്ധു ഷേഖ് മുജീബുര്‍ റഹ്മാന്‍ ഇരു രാജ്യങ്ങളിലും ഒരുപോലെ ബഹുമാനിതനാണ്. അതുപോലെ നേതാജി സുഭാഷ്ചന്ദ്രബോസ്, സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി എന്നിവര്‍ ഇന്ത്യയില്‍ എത്ര തന്നെ ബഹുമാനിതരാണോ അത്ര തന്നെ ബഹുമാനം ബംഗ്ലാദേശിലും അവരോടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗുരുദേവ് രവീന്ദ്രനാഥ് ടാഗോര്‍ ഇന്ത്യയ്‌ക്കെന്താണോ അതുതന്നെയാണ് ബംഗ്ലാദേശിനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറിന്റെ ധര്‍മ്മസിദ്ധാന്തമായ സാര്‍വ്വദേശീയ മാനവികതയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന മാര്‍ഗ്ഗദര്‍ശക തത്വമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദം, ക്രൂരത എന്നവയ്‌ക്കെതിരായ ഇന്ത്യയുടെയും, ബംഗ്ലാദേശിന്റെയും പൊതുവായ നിശ്ചയദാര്‍ഢ്യം ബംഗ്ലാദേശ് ഭവനിലൂടെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ന്യൂ ഡല്‍ഹിയില്‍ ഇന്ത്യന്‍ സൈനികരെ ബംഗ്ലാദേശ് ആദരിച്ചത് അദ്ദേഹം അനുസ്മരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ ഒരു സുവര്‍ണ്ണ കാലഘട്ടമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി വിഷയം പരിഹരിക്കപ്പെട്ടതും വിവിധ കണകിടിവിറ്റി പദ്ധതികള്‍ക്ക് തുടക്കമിട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങള്‍ക്കും ഒരു പോലത്തെ ലക്ഷ്യങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഒരു പോലത്തെ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
What is the ‘Call Before u Dig’ application launched by PM Modi?

Media Coverage

What is the ‘Call Before u Dig’ application launched by PM Modi?
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 23
March 23, 2023
പങ്കിടുക
 
Comments

People's Padma: A Testament to PM Modi's Commitment to Recognizing Indians and Their Efforts