പ്രകൃതിവാതകത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയിലേക്കാണ് ഇന്ത്യ ചുവടുവെക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു
മാലിന്യമുക്ത ഊര്‍ജത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സി.ജി.ഡി. ശൃംഖലയ്ക്കു സാധിക്കും: പ്രധാനമന്ത്രി മോദി
മാലിന്യമുക്തമായ ഊര്‍ജം, പ്രകൃതിവാതകത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ എന്നീ സർക്കാർ അത്യധ്വാനം ചെയ്യും: പ്രധാനമന്ത്രി മോദി

നഗര പാചകവാതക വിതരണ പദ്ധതി(സി.ജി.ഡി.)യുടെ ഒന്‍പതാമതു റൗണ്ടില്‍ അംഗീകാരം നല്‍കിയ പ്രവൃത്തിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറസിങ്ങിലൂടെ ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. സി.ജി.ഡി. പത്താം റൗണ്ടിന്റെ ലേല നടപടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 

സി.ജി.ഡി. ഒന്‍പതാം റൗണ്ടിലെ ലേലപ്രകാരം 129 ജില്ലകളില്‍ നഗര പാചകവാതക വിതരണം നടപ്പാക്കാനുള്ള പ്രവൃത്തി ആരംഭിച്ചതായി പ്രധാനമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി. സി.ജി.ഡി. പത്താം റൗണ്ടില്‍ 400 ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും അതോടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ 70 ശതമാനത്തിനും വീടുകളില്‍ പൈപ്പ്‌ലൈന്‍ വഴി പാചകവാതകം എത്തിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. 
പ്രകൃതിവാതകത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയിലേക്കാണ് ഇന്ത്യ ചുവടുവെക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരമൊരു സമ്പദ്‌വ്യവസ്ഥയുടെ വിവിധ വശങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധ അര്‍പ്പിച്ചുവരികയാണെന്നു വ്യക്തമാക്കി. എല്‍.എന്‍.ജി. ടെര്‍മിനലുകള്‍ വര്‍ധിപ്പിക്കുക, ദേശീയ തലത്തിലുള്ള പാചകവാതക ശൃംഖല ഒരുക്കുക, നഗരങ്ങളില്‍ പാചകവാതക വിതരണ ശൃംഖല തീര്‍ക്കുക എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പാചകവാതക രംഗത്തെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന കാര്യങ്ങള്‍ ശ്രീ. മോദി ചൂണ്ടിക്കാട്ടി. 

മാലിന്യമുക്തമായ ഊര്‍ജം എന്ന ആശയത്തിലേക്കു നീങ്ങുന്നതില്‍ പ്രകൃതിവാതകത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയ്ക്കുള്ള പ്രാധാന്യം വിശദീകരിച്ച അദ്ദേഹം, മാലിന്യമുക്ത ഊര്‍ജത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സി.ജി.ഡി. ശൃംഖലയ്ക്കു സാധിക്കുമെന്നു വ്യക്തമാക്കി. വിശാലമായ വീക്ഷണമാണ് മാലിന്യമുക്തമായ ഊര്‍ജത്തെ സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് പുലര്‍ത്തിവരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ മാലിന്യമുക്ത ഊര്‍ജ പദ്ധതികളായ എഥനോള്‍ കലര്‍ത്തല്‍, സാന്ദ്രീകൃത ജൈവ വാചക പ്ലാന്റുകള്‍, എല്‍.പി.ജി. കൂടുതല്‍ സ്ഥലങ്ങൡ ലഭ്യമാക്കല്‍, വാഹനങ്ങള്‍ക്ക് ബി.എസ്.-6 ഇന്ധനങ്ങള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. 

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 12 കോടി പാചകവാതക കണക്ഷനുകള്‍ നല്‍കിയെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. വാതകാധിഷ്ഠിത വ്യവസായങ്ങള്‍ സാധ്യമാക്കുന്നതും യുവാക്കള്‍ക്കു തൊഴിലവസരം സൃഷ്ടിക്കുന്നതും ജനജീവിതം സുഖകരമാക്കി മാറ്റുന്നതുമായ പുതിയ ഒരു പരിസ്ഥിതിയുടെ പിറവിയിലേക്കു പ്രകൃതിവാതക ശൃംഖലകള്‍ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

മാലിന്യമുക്തമായ ഊര്‍ജം, പ്രകൃതിവാതകത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഗവണ്‍മെന്റ അത്യധ്വാനം ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്നതു കേവലം നമ്മുടെ ആവശ്യമല്ലെന്നും അതു മാനവികതയ്ക്കും വരംതലമുറകള്‍ക്കുമൊക്കെ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 



 

Click here to read PM's speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Ray Dalio: Why India is at a ‘Wonderful Arc’ in history—And the 5 forces redefining global power

Media Coverage

Ray Dalio: Why India is at a ‘Wonderful Arc’ in history—And the 5 forces redefining global power
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 25
December 25, 2025

Vision in Action: PM Modi’s Leadership Fuels the Drive Towards a Viksit Bharat