പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കാര്‍ നിക്കോബാര്‍ സന്ദര്‍ശിച്ചു.

സുനാമി സ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ച അദ്ദേഹം വാള്‍ ഓഫ് ലോസ്റ്റ് സോള്‍സില്‍ മെഴുകുതിരി കത്തിച്ചു.

ദ്വീപുകളിലെ ഗോത്രവര്‍ഗ തലവന്‍മാരുമായും പ്രശസ്തരായ കായിക താരങ്ങളുമായും അദ്ദേഹം സംവദിച്ചു.

ഒരു പൊതു ചടങ്ങില്‍ അറോങ്ങിലെ ഐ.ടി.ഐയും ആധുനിക കായിക സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

മസ് ജെട്ടിക്കു സമീപം തീര സംരക്ഷണ പ്രവര്‍ത്തനത്തിനും കാംപ്‌ബെല്‍ ബേ ജെട്ടി ദീര്‍ഘിപ്പിക്കുന്ന പദ്ധതിക്കും അദ്ദേഹം തറക്കല്ലിട്ടു.

ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ദ്വീപുകളുടെ അങ്ങേയറ്റത്തെ പ്രകൃതിസൗന്ദര്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും കലയെക്കുറിച്ചും പരാമര്‍ശിച്ചു.

ദ്വീപുകളിലെ കുടുംബങ്ങളെയും സമാന പാരമ്പര്യത്തെയും കുറിച്ച് ഓര്‍മിപ്പിച്ച അദ്ദേഹം, ഇതാണു വര്‍ഷങ്ങളായി ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്തെന്നു വിശദീകരിക്കുകയും ചെയ്തു.

ചടങ്ങിനെത്തുന്നതിനു മുന്‍പേ സുനാമി സ്മാരകം- വാള്‍ ഓഫ് ലോസ്‌റ് സോള്‍സ് സന്ദര്‍ശിച്ചതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സുനാമിയില്‍ തകര്‍ന്ന ദ്വീപുകള്‍ പുനര്‍നിര്‍മിക്കുന്നതില്‍ നിക്കോബാര്‍ നിവാസികള്‍ പുലര്‍ത്തിയ ആവേശത്തെയും നടത്തിയ കഠിനാധ്വാനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, നൈപുണ്യ വികസനം, ഗതാഗതം, ഊര്‍ജം, കായികം, വിനോദസഞ്ചാരം എന്നീ മേഖലകളുടെ വികസനത്തിന് ഏറെ സഹായകമായിത്തീരുന്നവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളെന്ന് അദ്ദേഹം വ്യക്തമാക്കി.

വികസനത്തിന്റ പാതയില്‍നിന്ന് ഏതെങ്കിലും വ്യക്തിയെയോ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തെയോ ഒഴിച്ചുനിര്‍ത്തില്ലെന്ന ഗവണ്‍മെന്റിന്റെ ദൃഢപ്രതിജ്ഞ ശ്രീ. നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ദൂരം കുറയ്ക്കാനും ഹൃദയങ്ങളെ അടുപ്പിക്കാനുമാണു യത്‌നിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാര്‍ നിക്കോബാര്‍ ദ്വീപ് സുരക്ഷിതമായിത്തീരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ദ്വീപിലെ യുവാക്കള്‍ക്കു തൊഴില്‍നൈപുണ്യം പകര്‍ന്നുനല്‍കാന്‍ ഐ.ടി.ഐക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്കോബാര്‍ ദ്വീപിലെ യുവാക്കളുടെ കായികശേഷിയെക്കുറിച്ചു പരാമര്‍ശിക്കവേ, നവീന കായിക സമുച്ചയത്തിന് അവരുടെ നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കായിക രംഗത്തു കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഭാവിയില്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ജനതയുടെ ജീവിതം സുഖകരമാക്കിത്തീര്‍ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ദ്വീപിലെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പരിസ്ഥിതിയും സംസ്‌കാരവും സംരക്ഷിച്ചുകൊണ്ട് വികസന പ്രവര്‍ത്തനം നടത്താനാണു ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയെക്കുറിച്ചു വിശദീകരിക്കവേ, കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ച കാര്യം അദ്ദേഹം സദസ്സിന്റെ ശ്രദ്ധയില്‍ പെടുത്തി. മല്‍സ്യബന്ധന മേഖലയില്‍ ഉള്ളവരെ ശാക്തീകരിക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ മല്‍സ്യബന്ധന മേഖല കൂടുതല്‍ ലാഭകരമാക്കുന്നതിനായി 7000 കോടി രൂപ അടുത്തിടെ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കടലിനോടു ചേര്‍ന്ന രാജ്യത്തെ പ്രദേശങ്ങളാണു നീല വിപ്ലവത്തിന്റെ കേന്ദ്രങ്ങളെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കടല്‍ച്ചെടികളുടെ കൃഷി പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും ആധുനിക ബോട്ടുകള്‍ വാങ്ങുന്നതിനായി കര്‍ഷകര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സൗരോര്‍ജം ഉപയോഗപ്പെടുത്താന്‍ ഇന്ത്യ സംയോജിത ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്ത സൗരോര്‍ജ സഖ്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കടലോര പ്രദേശങ്ങളില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജം സൃഷ്ടിക്കുന്നതിന് ഏറെ സാധ്യതകളുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു വിശദീകരിച്ചു. ഈ കാര്യത്തില്‍ കാര്‍ നിക്കോബാര്‍ ദ്വീപുകളില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശ്രീ. നരേന്ദ്ര മോദി പരാമര്‍ശിച്ചു.

വിഭവങ്ങളുടെ ലഭ്യത നിമിത്തവും സുരക്ഷാ കാരണങ്ങളാലും നിക്കോബാര്‍ ദ്വീപ് പ്രദേശമാകെ പ്രാധാന്യമേറിയ മേഖലകള്‍ ആണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇതു കണക്കാക്കി അനുയോജ്യമായ ഗതാഗത അടിസ്ഥാന സൗകര്യം വികസിപ്പിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കാംപ്‌ബെല്‍ ബേ ജെട്ടിക്കും മസ് ജെട്ടിക്കുംവേണ്ടി നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു.

ദ്വീപുകളുടെ വികസനത്തിനു തന്റെ ഗവണ്‍മെന്‍ിനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

 

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India's Remdesivir production capacity increased to 122.49 lakh vials per month in June: Government

Media Coverage

India's Remdesivir production capacity increased to 122.49 lakh vials per month in June: Government
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM congratulates Indian Navy and Cochin Shipyard limited for maiden sea sortie by 'Vikrant'
August 04, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has congratulated Indian Navy and Cochin Shipyard limited for maiden sea sortie by the Indigenous Aircraft Carrier 'Vikrant'. The Prime Minister also said that it is a wonderful example of Make in India.

In a tweet, the Prime Minister said;

"The Indigenous Aircraft Carrier 'Vikrant', designed by Indian Navy's Design Team and built by @cslcochin, undertook its maiden sea sortie today. A wonderful example of @makeinindia. Congratulations to @indiannavy and @cslcochin on this historic milestone."