PM Modi inaugurates the Mohanpura Irrigation Project & several other projects in Rajgarh, Madhya Pradesh
It is my privilege to inaugurate the Rs. 4,000 crore Mohanpura Irrigation project for the people of Madhya Pradesh, says PM Modi
Under the leadership of CM Shivraj Singh Chouhan, Madhya Pradesh has written the new saga of development: PM Modi
In Madhya Pradesh, 40 lakh women have been benefitted from #UjjwalaYojana, says PM Modi in Rajgarh
Double engines of Bhopal, New Delhi are pushing Madya Pradesh towards newer heights: PM Modi

മോഹന്‍പുര ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഈ പദ്ധതി രാജ്ഗഢ് ജില്ലയില്‍ ജലസേചനം സാധ്യമാക്കും. ഈ മേഖലയിലെ ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും. വിവിധ കുടിവെള്ള പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ മോഹന്‍പുരയിലെത്തിയ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യവേ, ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനം പ്രമാണിച്ചു പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു. സ്വന്തം ഊര്‍ജത്താലും ശ്രമത്താലും മാത്രമേ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സാധിക്കൂ എന്ന ഡോ. മുഖര്‍ജിയുടെ സന്ദേശം പ്രധാനമന്ത്രി അനുസ്മരിച്ചു. വ്യവസായ നയം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ വിവിധ മേഖലകളില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അര്‍പ്പിച്ച സംഭാവനകളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയ്ക്കു ഡോ. മുഖര്‍ജി വളരെ പ്രാധാന്യം കല്‍പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌കില്‍ ഇന്ത്യ മിഷന്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മുദ്ര യോജന, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളെല്ലാം ഡോ. മുഖര്‍ജിയുടെ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജില്ലയാണ് രാജ്ഗഢെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസന പ്രവര്‍ത്തനങ്ങള്‍ ഇനി വേഗത്തില്‍ നടക്കുമെന്നു വ്യക്തമാക്കി. രാജ്യത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞും രാജ്യത്തിന്റെ ശേഷികളില്‍ വിശ്വാസമര്‍പ്പിച്ചും കേന്ദ്ര ഗവണ്‍മെന്റ് 21ാം നൂറ്റാണ്ടാകുമ്പോഴേക്കും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനായി പ്രവര്‍ത്തിക്കുകയാണെന്ന് ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ കാര്യങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും മധ്യപ്രദേശ് ഗവണ്‍മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തു കൂടുതല്‍ സ്ഥലത്തു ജലസേചന സൗകര്യം ലഭ്യമാക്കിയതിനും സംസ്ഥാന ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനത്തു ലക്ഷ്യമിട്ട ജലസേചന സൗകര്യം യാഥാര്‍ഥ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന പ്രകാരം സംസ്ഥാനത്ത് 14 പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജലനഷ്ടം കുറച്ചുകൊണ്ടു നനയ്ക്കുന്ന പദ്ധതിക്ക് ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, ഫസല്‍ ബീമാ യോജന, ഇ-നാം തുടങ്ങി കാര്‍ഷിക മേഖലയ്ക്കായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഉജ്വല യോജന, മുദ്ര യോജന തുടങ്ങിയ പദ്ധതികളുടെ നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.

 

Click here to read PM's speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Manufacturing to hit 25% of GDP as India builds toward $25 trillion industrial vision: BCG report

Media Coverage

Manufacturing to hit 25% of GDP as India builds toward $25 trillion industrial vision: BCG report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 12
December 12, 2025

Citizens Celebrate Achievements Under PM Modi's Helm: From Manufacturing Might to Green Innovations – India's Unstoppable Surge