പങ്കിടുക
 
Comments
രാജ്യത്ത് ബിസിനസ് നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്: പ്രധാനമന്ത്രി
കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ പഴയ നിയമങ്ങള്‍ പലതും നിര്‍ത്തലാക്കി.നൂറുകണക്കിന് നിയമങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതമാക്കി: പ്രധാനമന്ത്രി മോദി
ചെറിയ സംരംഭകര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലളിതമാക്കാനുള്ള നിരന്തരശ്രമമാണ് ഞങ്ങള്‍ നടത്തിവരുന്നത്: പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2019 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ”തെരുവു കച്ചവക്കാര്‍ മുതല്‍ ഷോപ്പിങ് മാളുകള്‍ നടത്തുന്നവര്‍ വരെയും കരകൗശല തൊഴിലാളികള്‍ മുതല്‍ ഹോട്ടലുകളും റസ്റ്ററന്റുകളുമായി ബന്ധമുള്ള ബിസിനസുകള്‍ നടത്തുന്നവര്‍ വരെയുമായ ഗുജറാത്തിലെങ്ങും ഉള്ളവര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പ്രചരിപ്പിക്കാനും ഇവിടെ വന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കൊപ്പം സംഘടിപ്പിക്കപ്പെടുന്നതിനാല്‍ ഈ ആഘോഷം സവിശേഷമാണ്”, ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

‘സാധാരണയായി, ഇത്തരം വന്‍കിട വാണിജ്യ ഉച്ചകോടികള്‍ വിദേശത്തു മാത്രമേ കാണാന്‍ കഴിയൂ. ഇപ്പോള്‍ വൈബ്രന്റ് ഗുജറാത്തും അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവലും ശ്രദ്ധേയമായ മുന്നേറ്റമായിക്കഴിഞ്ഞു’, അഭിനന്ദനം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

 

രാജ്യത്ത് ബിസിനസ് നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ പഴയ നിയമങ്ങള്‍ പലതും നിര്‍ത്തലാക്കി. നൂറുകണക്കിന് നിയമങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതമാക്കി. ബിസിനസ് ചെയ്യുന്നതു സുഗമമായ രാഷ്ട്രങ്ങളുടെ പട്ടികയിലെ സ്ഥാനം 142ല്‍ നിന്ന് 77ലേക്ക് ഉയര്‍ത്തുക വഴി നില വളരെ മെച്ചപ്പെടുത്തി. ചെറിയ സംരംഭകര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലളിതമാക്കാനുള്ള നിരന്തരശ്രമമാണ് ഞങ്ങള്‍ നടത്തിവരുന്നത്. ജി.എസ്.ടിയുടെയും മറ്റ് വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ചെറിയ സംരംഭകര്‍ക്കു വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കു സാധിക്കുന്ന രീതിയിലേക്കു നാം മാറുകയാണ്. 59 മിനിട്ടിനകം ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.

 

നേരത്തേ, ഗാന്ധിനഗറിലെ മഹാത്മ മന്ദിര്‍ പ്രദര്‍ശന-കണ്‍വന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് ആഗോള വാണിജ്യ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതോടെ ജനുവരി 18 മുതല്‍ 20 വരെ ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കു കളമൊരുങ്ങി. ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്‍മാരും ആഗോള വ്യവസായ നായകരും ധൈഷണികനേതാക്കളും പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തെ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

 

 

 

 

Click here to read full text speech

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
BRICS summit to focus on strengthening counter-terror cooperation: PM Modi

Media Coverage

BRICS summit to focus on strengthening counter-terror cooperation: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Here are the Top News Stories for 13th November 2019
November 13, 2019
പങ്കിടുക
 
Comments

Top News Stories is your daily dose of positive news. Take a look and share news about all latest developments about the government, the Prime Minister and find out how it impacts you!