പങ്കിടുക
 
Comments

പ്രധാനമന്ത്രി ഗോഹട്ടി സന്ദര്‍ശിച്ചു, വടക്കുകിഴക്കന്‍ വാതക ഗ്രിഡിനു തറക്കല്ലിട്ടു, വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്‌ക്കാരവും വിഭവങ്ങളും ഭാഷകളും സംരക്ഷിക്കാന്‍ എന്‍.ഡി.എ. ഗവണ്‍മെന്റ് പൂര്‍ണമായി പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി

അരുണാചല്‍, അസം, ത്രിപുര എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഗോഹട്ടി സന്ദര്‍ശിച്ചു. വടക്കുകിഴക്കന്‍ വാതക ഗ്രിഡിന് അദ്ദേഹം തറക്കല്ലിട്ടു. സംസ്ഥാനത്ത് ഒട്ടേറെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു: 'വടക്കുകിഴക്കിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം ആണ് ഇന്ന്. വടക്കുകിഴക്കന്‍ മേഖലയുടെ വേഗതയാര്‍ന്ന വികസനം എന്റെ ഗവണ്‍മെന്റിന് ഒരു മുന്‍ഗണനയാണ്'. അസം വികസനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഇടക്കാല ബജറ്റില്‍ വടക്കുകിഴക്കന്‍ മേഖലയ്ക്കുള്ള വിഹിതം 21 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കുകവഴി ഈ മേഖലയോടുള്ള ഞങ്ങളുടെ സമര്‍പ്പണം തെളിയിക്കപ്പെട്ടു.', അദ്ദേഹം തുടര്‍ന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സര്‍വതോന്മുഖമായ വികസനത്തിനു തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ സംസ്‌ക്കാരവും വിഭവങ്ങളും ഭാഷകളും സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പൗരത്വ ബില്‍ സംബന്ധിച്ച ഊഹാപോഹങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പാസാക്കി 36 വര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാന്‍ സാധിക്കാതെപോയ അസ്സം കരാര്‍ മോദി ഗവണ്‍മെന്റിനു മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭം, വോട്ട് ബാങ്ക് എന്നിവയ്ക്കായി അസമിലെ ജനങ്ങളുടെ വികാരങ്ങളെ ദുരുപയോഗം ചെയ്യരുതെന്നു രാഷ്ട്രീയ പാര്‍ട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിലൂടെ വടക്കുകിഴക്കന്‍  സംസ്ഥാനങ്ങള്‍ക്കു ദോഷം സംഭവിക്കില്ലെന്ന് അവിടങ്ങളിലെ ജനതയ്ക്കു പ്രധാനമന്ത്രി ഉറപ്പുകൊടുത്തു. അസം കരാര്‍ നടപ്പാക്കണമെന്ന ആവശ്യം യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 'അഴിമതിക്കാരെ ചൗക്കിദാര്‍ തകര്‍ക്കുന്നു' എന്നു വിശദീകരിച്ചു. 'നേരത്തെയുള്ള ഗവണ്‍മെന്റുകള്‍ക്ക് അഴിമതി ഒരു സാധാരണ സംഭവമായിരുന്നു, എന്നാല്‍ ഞങ്ങള്‍ സമൂഹത്തില്‍നിന്ന് അഴിമതിയെന്ന ശാപം ഇല്ലാതാക്കുകയാണ്', പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കന്‍ ഗ്യാസ് ഗ്രിഡിന്റെ ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിച്ചു. ഈ മേഖലയില്‍ പ്രകൃതിവാതകം തടസ്സമില്ലാതെ ലഭ്യമാക്കാനും ഈ മേഖലയില്‍ വ്യാവസായിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകമാവും. ടിന്‍സുകിയയിലെ ഹോലോംഗ് മൊഡ്യുലാര്‍ വാതക സംസ്‌കരണ പ്‌ളാന്റ് ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി അസമില്‍ ഉത്പാദിപ്പിക്കുന്ന മൊത്തം വാതകത്തിന്റെ 15 ശതമാനം പ്രദാനം ചെയ്യും. ഗോഹട്ടിയിലെ മൗണ്ട്ഡ് സ്റ്റോറേജ് വെസ്സലിന്റെ എല്‍.പി.ജി. ശേഷിശൃംഖലയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.

 

നുമാലിഗഢില്‍ എന്‍.ആര്‍.എല്‍. ജൈവ ശുദ്ധീകരണ ശാലയുടെ ശിലാസ്ഥാപനവും ബീഹാര്‍, പശ്ചിമബംഗാള്‍, സിക്കിം, അസാം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ബറോണി-ഗോഹട്ടി 729 കി.മീ. ഗ്യാസ് പൈപ്പ് ലൈനും ഈ അവസരത്തില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. .

ഇന്ത്യയിലുടനീളമുള്ള 12 ബയോ റിഫൈനറികളില്‍ ഏറ്റവും വലുതാണ് നുമാലിഗഢിലേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സൗകര്യങ്ങള്‍ അസമിനെ എണ്ണ, പ്രകൃതി വാതക കേന്ദ്രമാക്കി മാറ്റുകയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും. 10 ശതമാനം വരെ എത്തനോള്‍ മിശ്രിതം ചേര്‍ക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
കാംറൂപ്, കച്ചേരി, ഹൈലാകാണ്ടി, കരിംഗഞ്ച് ജില്ലകളിലെ നഗര വാതക വിതരണ ശൃംഖലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. 2014 ല്‍ 25 ലക്ഷം പി.എന്‍.ജി. കണക്ഷനുകള്‍ ഉണ്ടായിരുന്നതു നാലു വര്‍ഷത്തിനുള്ളില്‍ 46 ലക്ഷമായി. സി.എന്‍.ജി. ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുടെ എണ്ണം ഇതേ കാലയളവില്‍ 950ല്‍നിന്ന് 1500 ആയി ഉയര്‍ന്നു. '
ബ്രഹ്മപുത്ര നദിയില്‍ ആറു വരി പാലത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. ബ്രഹ്മപുത്ര നദിക്കു കുറുകെ ആറുവരി ഗതാഗതമുള്ള പാതയ്ക്ക് തുടക്കം കുറിക്കുകയാണെന്നും ഈ പദ്ധതിയിലൂടെ ഇരു നദിക്കരകള്‍ തമ്മിലുള്ള യാത്രാദൂരം ഒന്നര മണിക്കൂറില്‍നിന്ന് 15 മിനിട്ടായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഗോപിനാഥ് ബോര്‍ദൊലോയ്, ഭൂപന്‍ ഹസാരിക എന്നിവര്‍ക്കു ഗവണ്‍മെന്റ് ഭാരത രത്‌ന നല്‍കി ആദരിച്ചതില്‍ അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭുപന്‍ ഹസാരിക ഈ അവാര്‍ഡ് സ്വീകരിക്കാന്‍ ജീവനോടെ ഉണ്ടായിരുന്നിരിക്കാമെന്നും എന്നാല്‍ മുന്‍ ഭരണകൂടത്തിന്റെ കാലത്തു ഭാരതരത്‌നം ജനിച്ച നിമിഷം തന്നെ ചിലര്‍ക്കായി കരുതിവെച്ചിരിക്കുന്നത് ആയിരുന്നതിനാല്‍ രാഷ്ട്രത്തിന്റെ കീര്‍ത്തിക്കായി ജീവിതം ചെലവഴിച്ചവരെ ബഹുമാനിക്കാന്‍ ദശാബ്ദങ്ങള്‍ തന്നെ വേണ്ടിവന്നു.', പ്രധാനമന്ത്രി പറഞ്ഞു. 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India's FDI inflow rises 62% YoY to $27.37 bn in Apr-July

Media Coverage

India's FDI inflow rises 62% YoY to $27.37 bn in Apr-July
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi's bilateral meetings during his visit to the USA
September 23, 2021
പങ്കിടുക
 
Comments

The first bilateral meeting was with PM Scott Morrison of Australia. They discussed a wide range of subjects aimed at deepening economic and people-to-people linkages between India and Australia.